15 വിവാഹം ചെയ്ത തട്ടിപ്പുകാരായ യുവാവും കൂട്ടാളിയും പോലീസ് വലയില്‍

പണവും സ്വര്‍ണവുമായി മുങ്ങുന്ന വിവാഹ തട്ടിപ്പുകാരായ യുവാവും കൂട്ടാളിയും പിടിയില്‍. തൃശൂര്‍ ചാവക്കാട് ചാലിയില്‍ ഹനീഷ് മുഹമ്മദ് (42), വട്ടക്കണ്ടി നൗഷാദ്(35) കോഴിക്കോട് കടവൂര്‍ എന്നിവരാണു കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തെ പലയിടങ്ങളിലുള്ള സ്ത്രീകളെ കബളിപ്പിച്ച അടുത്തിടെ ഇയാള്‍ വിവാഹം ചെയ്ത കിഴക്കമ്പലത്തെ യുവതിയില്‍നിന്നു രണ്ടു ലക്ഷം രൂപയുമായി മുങ്ങിയതിനെത്തുടര്‍ന്നാണു കുന്നത്തുനാട് എസ്.ഐ. ഷോജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
പി.ഡബ്ല്യു.ഡി. കരാറുകാരന്‍ എന്നു പറഞ്ഞുകൊണ്ട് രണ്ടാം വിവാഹത്തിനു തയാറുള്ള 30 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ബന്ധപ്പെടുക എന്ന പരസ്യം നല്‍കിയാണ് ഇയാള്‍ വിവാഹാലോചനകള്‍ നടത്തിയിരുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു കുന്നത്തു നാട്ടില്‍ നിന്ന് ഇയാള്‍ വിവാഹം ചെയ്തത്. എന്നാല്‍ രണ്ടുലക്ഷം രൂപയുമായി മുങ്ങിയ പ്രതിയുടെ പെരുമാറ്റത്തിലുണ്ടായ സംശയത്തെത്തുടര്‍ന്നു യുവതിയുടെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കുകയും സ്ത്രീധനബാക്കി നല്‍കാനാണെന്നു പറഞ്ഞു വിളിച്ചു വരുത്തി കുടുക്കുകയും ചെയ്തത്. ചാവക്കാട് സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി മുക്കം അരിക്കോട് കല്ലിരിട്ടിയിലാണ് താമസം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ഇത്തരത്തില്‍ 15 വിവാഹങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. ഇവരില്‍ നിന്നും ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കാറും ഇവര്‍ അപഹരിച്ചിട്ടുണ്ട്. ഹനീഷ് മുഹമ്മദിനെതിരേ എട്ടുവര്‍ഷം മുമ്പ് കല്‍പ്പകച്ചേരി പോലീസ് സ്‌റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസിലും പരപ്പനങ്ങാടി പോലീസില്‍ മറ്റൊരു പീഡനക്കേസിലെയും പ്രതിയാണ്. തിരൂരങ്ങാടി പോലീസില്‍ മുക്കുപണ്ടം പണയം വച്ചതിനും പൊന്നാനിയില്‍ വധശ്രമത്തിനും ഫാറൂക്ക് സ്‌റ്റേഷനില്‍ പീഡനകേസിലും പ്രതിയാണ്.
എറണാകുളം ജില്ലയില്‍ കാലടി, പളളുരുത്തി എന്നിവടങ്ങളിലും ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഇവര്‍ തട്ടിപ്പ് നടത്തിയത്. ആലപ്പുഴയില്‍നിന്ന് സര്‍ക്കാര്‍ ജീവനക്കാരിയെ വിവാഹം കഴിച്ച് മൂന്ന് ലക്ഷം രൂപയും ഒരുകാറും കൈക്കലാക്കി. കാലടിയില്‍ നടന്ന വിവാഹത്തില്‍ ഏഴ് പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തു. ഇതിനെതിരേ കാലടി പോലീസില്‍ പരാതിയുണ്ട്. ഹൈക്കോടതി ജീവനക്കാരിയും ഇയാളുടെ വലയില്‍പെട്ടിരുന്നു. ദിവസവും വൈകുന്നേരം ഇയാള്‍ എല്ലാ ഭാര്യമാരേയും ഫോണ്‍ ചെയ്ത് സുഖവിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു. മൂന്നും നാലും മാസങ്ങള്‍ എത്തുമ്പോള്‍ എല്ലായിടത്തും എത്തി പല കരാറുകളുടെയും ബില്ല് പാസാകാനുണ്ടെന്നും അതുകൊണ്ടാണ് വരാന്‍ കഴിയാതിരുന്നത് എന്ന് പറഞ്ഞ് ഭാര്യമാരെ വിശ്വസിപ്പിക്കുകയും ചെയ്യും. വിവാഹതട്ടിപ്പിനായി പല പളളികളിലേയും ലെറ്റര്‍ ഹെഡുകളും സീലുകളും വ്യാജമായി നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ലെറ്റര്‍ ഹെഡിലെ ഫോണ്‍നമ്പറില്‍ ബന്ധപെട്ടാല്‍ കുഴപ്പമില്ല എല്ലാം ശരിയാണെന്ന മറുപടിയാണ് ലഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha