Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ലോകായുക്ത തങ്ങളുടെ അന്നദാതാവായ സര്‍ക്കാരിനെ രക്ഷിക്കാന്‍. ജനപ്രാതിനിധ്യ നിയമത്തെ സംരക്ഷിക്കേണ്ട ലോകായുക്ത തികഞ്ഞ അഴിമതി സംരക്ഷകരായി മാറിയ കാഴ്ചയാണ് കേരളം കഴിഞ്ഞ ഒരുവര്‍ഷമായി കണ്ടു കൊണ്ടിരിക്കുന്നത്

31 MARCH 2023 01:45 PM IST
മലയാളി വാര്‍ത്ത

പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയതായി തെളിഞ്ഞാല്‍ തല്‍സ്ഥാനം രാജിവെയ്ക്കണമെന്ന വ്യവസ്ഥയുള്ള ഭാഗത്താണ് പിണറായി പരിഷ്‌കാരിക്കാന്‍ തയ്യാറായത്. അപകടം മണത്ത ഗവര്‍ണര്‍ ലോകായുക്ത ബില്ല് അലമാരയിലേയ്ക്ക് മാറ്റി. പിണറായി പലവഴിയ്ക്ക് ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാന്‍ തയ്യാറായില്ല. സര്‍വ്വകലാശാസ വിഷയങ്ങളില്‍ സര്‍ക്കാര്‍ വാദത്തോട് പലതവണ ഗവര്‍ണര്‍ തോറ്റെങ്കിലും ലോകായുക്ത ബില്ലിന്റെ കാര്യത്തില്‍ അന്തിമ ജയം ഗവര്‍ണര്‍ക്ക് തന്നെയായാരിന്നു.

ലോകായുക്തയും പിണറായി സര്‍ക്കാരിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ഒരുവര്‍ഷമായി അടയിരിക്കുകയാണ് ലോകായുക്ത തങ്ങളുടെ അന്നദാതാവായ സര്‍ക്കാരിനെ രക്ഷിക്കാന്‍. ജനപ്രാതിനിധ്യ നിയമത്തെ സംരക്ഷിക്കേണ്ട ലോകായുക്ത തികഞ്ഞ അഴിമതി സംരക്ഷകരായി മാറിയ കാഴ്ചയാണ് കേരളം കഴിഞ്ഞ ഒരുവര്‍ഷമായി കണ്ടു കൊണ്ടിരിക്കുന്നത്.

അഴിമതിയില്‍ മുങ്ങി കുളിച്ച സ്വന്തം സര്‍ക്കാരിനെ രക്ഷിക്കാന്‍ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനത്തെ പോലും തച്ചുടയ്ക്കാന്‍ തയ്യാറായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇന്ത്യ ഭരി്ച്ചിരുന്നെങ്കില്‍ സുപ്രീംകോടതി അധികാരം കൂടി കവര്‍ന്നെടുക്കില്ലേയെന്ന ചോദ്യമാണുയരുന്നത്. കോടികള്‍ ശമ്പളം വാങ്ങുന്ന ലോകായുക്തയാകട്ടെ സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത് പൂഴ്ത്തി വെയ്ക്കുകയും ചെയ്തു. പരാതിക്കാരന്‍ പിന്നാലെ നടന്നതിന്റെ ഭാഗമായാണ് ലോകായുക്ത ചെറുവിരലനക്കാനെങ്കിലും തയ്യാറായിരിക്കുന്നത്.

പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയതായി ലോകായുക്തയില്‍ തെളിയിക്കപ്പെട്ടാല്‍ അവര്‍ക്ക് സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന ലോകായുക്തയുടെ എക്കാലത്തേയും പ്രസ്‌ക്തമായ നിയമം നിലനില്‍ക്കുന്നതിനാല്‍ പിണറായി വിജയനും സിപിഎമ്മിനും ലോകായുക്ത തലവേദനയാകുമെന്നുറപ്പാണ്. അതുകൊണ്ടാണ് നിയമം കൊണ്ട് ലോകായുക്തയ്ക്ക് മൂക്കുകയറിടാന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടുകളെ നഖശിഖാന്തം എതിര്‍ക്കുന്ന ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശത്തിന്റെ ഭാഗമായി ലോകായുക്തയെ നിഷ്പ്രഭവമാക്കി പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും കീഴിലാക്കാനുള്ള ബില്ല് അദ്ദേഹം ഒപ്പിടാതെ മാറ്റിവെച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയുള്ള ഹര്‍ജിയില്‍ ലോകായുക്ത വിധി പറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇവരില്‍ ഇപ്പോള്‍ അധികാരസ്ഥാനത്തുള്ളതു പിണറായി മാത്രമായതിനാല്‍ അദ്ദേഹത്തെ സംബന്ധിച്ചു നിര്‍ണായകമാണു വിധിയെന്ന് കണക്ക് കൂട്ടുന്നു. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത സാഹചര്യത്തില്‍ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നുമാണു കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകായുക്ത വിധിയില്‍ സര്‍ക്കാര്‍ അഴിമതി പുറത്തു വന്നാല്‍ കേന്ദ്രത്തെ തെറിപറഞ്ഞ് നടക്കാനാവില്ല. കേരളത്തിലെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാവില്ല. പിന്നെ എന്തു ചെയ്യുമെന്ന ആലോചനയിലാണ് നേതാക്കള്‍. എന്തിനും ഏതിനും മോദിയേയും കേന്ദ്രനയങ്ങളേയും എതിര്‍ക്കുന്ന സ്ഥിരം പല്ലവി ലോകായുക്തയുടെ കാര്യത്തില്‍ ബലപോവില്ല. സംസ്ഥാന സര്‍ക്കാരിന്‍െര ശമ്പളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നതാണ് ലോകായുക്തയെന്നതാണ് സമരം ചെയ്യുന്നതിന് പോലും ഇടത് പക്ഷത്തിന് തടസ്സമായി നില്ക്കുന്നത്.  കോടതികളാണെങ്കില്‍ പോലും കേന്ദ്രത്തെ ചീത്തപറയാതിരിക്കില്ലെന്ന നമുക്കറിയാവുന്നതാണ്. ശുംഭന്‍മാരെന്നൊക്കെ വിളിച്ച് കളിയാക്കി രംഗത്ത് വന്നിട്ടുള്ള നേതാക്കളുടെ വായില്‍ നിന്നും ലോകായുക്തയ്‌ക്കെതിരെ വരുന്ന പദപ്രയോഗങ്ങള്‍ക്കായി കാത്തിരക്കുകയാണ് കേരളം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (2 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (2 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (2 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (3 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (3 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (3 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (3 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (4 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (7 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (7 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (7 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (7 hours ago)

Malayali Vartha Recommends