ഇ.ഡി മിന്നല്‍ വേഗത്തില്‍ വിദേശത്ത് കടത്തിയ പണം സ്വീകരിച്ചതാര് ? നിര്‍ണ്ണായക തെളിവ്

കേരളത്തില്‍ നിന്നും ലഭി്ക്കുന്ന കോഴ പണം ഡോളറാക്കി വിദേശത്തേയ്ക്ക് കടത്തി കൊണ്ടിരിക്കുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കിട്ടിയ അന്വേഷണ തുമ്പായിരുന്നു ലൈഫ് മിഷന്‍ കോഴ കേസ്. ലൈഫ് മിഷന്‍ കേരളത്തില്‍ ഉയര്‍ന്നു വരുന്നതിന് മുന്നേ തന്നെ ഇഡി നിരീക്ഷണത്തിലായിരുന്നു. വിദേശപണം സ്വീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ ലംഘിച്ച് പണം എത്തിക്കുകയും അത് ഡോളറാക്കി തിരികെ അവിടെ തന്നെ എത്തിക്കുകയും ചെയ്തതിലെ അസ്വഭാവികതയില്‍ നിന്നാണ് കാര്യങ്ങളുടെ തുടക്കം.
വടക്കാഞ്ചേരിയിലെ പ്രളയബാധിതര്‍ക്കു ഭവനമൊരുക്കാനുള്ള ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണ കരാര്‍ നേടാന്‍ 4.50 കോടി രൂപ കോഴയും കമ്മിഷനും നല്‍കിയെന്ന കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ കൂട്ടുപ്രതികളായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവര്‍ക്കു പുറമേ നിര്‍മാണ കമ്പനിയായ യൂണിടാക്കിന്റെ ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരാണു ലൈഫ് മിഷന്‍ കേസിലെയും പ്രതികള്‍. ലൈഫ് മിഷന്‍ മുന്‍ സിഇഒ യു.വി.ജോസ്, മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ എന്നിവരുടെ മൊഴികള്‍ ഏറെ നിര്‍ണായകമാണ്.
എന്നാല്‍ ലൈഫ് മിഷന്‍ കോഴക്കേസില്‍ അഴിമതി പണത്തിന്റെ നല്ലൊരു പങ്കും വിദേശത്തേയ്ക്ക് കടത്തിയത് അവിടെ സ്വീകരിച്ചതാരെന്ന ചോദ്യം നിഴലിച്ചു നില്ക്കുകയായിരുന്നു. ഇഡിയുടെ അന്വേഷണത്തില്‍ വിദേശത്ത് പണം സ്വീകരിച്ച് പല ബിസിനസുകളിലായി നിക്ഷേപിച്ചിരിക്കുന്ന വ്യക്തിയെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ നേതാവിന്റെ മകനായ അദ്ദേഹം വിദേശത്ത് വലിയ കമ്പനികളിലാണ് നിക്ഷേപം ഇറക്കിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. കുറ്റപത്രത്തോടൊപ്പം ആവശ്യമായ തെളിവുകളും ഇഡി ഹാജരാക്കാന്‍ സാധ്യതയുണ്ട്. തുടന്വേഷണത്തില്‍ വിദേശത്തുള്ളവരെ നാ്ട്ടിലെത്തിച്ച് ചോദ്യം ചെയ്യലിന് വിധേയമാക്കാനാണ് തീരുമാനം.
ലൈഫ് മിഷന്‍ കോഴക്കേസില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് വ്യക്തമായ ഇഡിയുടെ അന്വേഷണം പുതിയ വഴിതിരിവിലേയ്ക്ക് എത്തി നില്ക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് പകല്‍പോലെ വെളിച്ചമായ കോടികളുടെ അഴിമതി നടന്നിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ നിയമനം മുതല്‍ വടക്കാഞ്ചേരി പദ്ധതി താളം തെറ്റുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഇഡിയുടെ കൈവശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെയാണ് ഇത്രയും വലി കൊള്ള നടന്നതെന്ന് വിശ്വസിക്കാന്‍ ഇഡി തയ്യാറല്ല. പിണറായി വിജയന് നേരിട്ട് വിളിച്ച് ചോദ്യം ചെയ്യുന്നതിന് പകരം ആത്മവിശ്വാസം തകര്‍ക്കുകയാണ് ഇഡി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
പിണറായിയ്ക്ക് ചു്റ്റുമുള്ളവരെയെല്ലാം മുള്‍മുനയില്‍ നിറുത്തി കൊണ്ട് അന്വേഷണം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുന്നതുവരെ നീട്ടി കൊണ്ടു പോകാനാണ് പദ്ധതി. മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍,മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍, ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസ്, യുണിടാക് എംഡി സന്തോഷ് ഈപ്പന്‍, റെഡ്‌ക്രെസെന്റ് ്പ്രതിനിധികള്‍ എന്നിവര്‍ക്കു പുറമേ പ്രമുഖ വ്യവസായി യൂസഫലി എന്നിവരെല്ലാം ഇഡിയുടെ വലയത്തിനുള്ളിലാണ്. ശിവശങ്കര്‍ ജയിലിലുമാണ്. ഇതിലും മാരകമായ സാഹചര്യം സൃഷ്ടിച്ച് പിണറായി വിജയനെ ചുറ്റുമുറിക്കി നിറുത്തിയ ശേഷം കേന്ദ്രാനുമതിയോടെ ചോദ്യം ചെയ്യലിന് വിളിക്കാനാണ് ഇഡിയുടെ പദ്ധതി.
പിണറായി വിജയനെതിരെ ശക്തമായ തെളിവുകളില്ലാതെ ഇഡി ചാടി പുറപ്പെട്ടാല്‍ കേരളത്തില്‍ നിന്നുയരാവുന്ന ജനരോക്ഷത്തെയും ഇഡി കണക്കാക്കുന്നുണ്ട്. ഇഡിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന അജിത് ഡോവലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇഡി കേരളത്തിലെ കേസുകള്‍ അന്വേഷിക്കുന്നത്.ഇഡിയുടെ ചോദ്യം ചെയ്യലില്‍ യുസഫലിയും ലൈഫ് മിഷന്‍ കരാറുമായി ബ്‌നധപ്പെട്ട് വിവരങ്ങള്‍ നല്കിയിട്ടുണ്ട്. എന്നാല്‍ യൂസഫലിയെ വീണ്ടും ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രിയ്ക്ക് അഴിമതിയുമായി ബന്ധമുള്ള വിവരങ്ങള്‍ ശേഖരിക്കുകയുമാണ് ലക്ഷ്യമെന്നറിയുന്നു. എന്തായാലും ഇഡി കേസ് സോക്രട്ടീസിന്റെ വാളു പോലെ തലയ്ക്ക് മുകളില്‍ തൂങ്ങിയാടു്ന്നതിനോടൊപ്പാണ് ലോകായുക്ത കേസും പിണറായിയെ അലട്ടുന്നത്.
കേരളത്തിലെ കോഴപണം വിദേശത്ത് സ്വീകരിച്ച് ബിസിനസ് കൂട്ടുകെട്ടുകളുണ്ടാക്കി കൊണ്ടിരിക്കുന്ന ഒന്നിലേറെ സിപിഎം നേതാക്കളുടെ ബന്ധുക്കളെ ഇഡി നിരീക്ഷിച്ചു വരികയാണ്. കേന്ദ്രത്തിന് ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കേസ് സിബി ഐ പൂര്‍ണ്ണമായും ഏറ്റെടുക്കാനുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല.
https://www.facebook.com/Malayalivartha