Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

സംസ്ഥാനത്ത് പുതിയ ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ നാളെമുതൽ നിലവിൽ വരും.....ഇന്ധനവില, ഭൂമിന്യായവില,​കെട്ടിടനികുതി,​വാഹനനികുതി,​ഇന്ത്യൻ നി‌ർമ്മിത വിദേശമദ്യം തുടങ്ങിയവയ്‌ക്കെല്ലാം ഇനി ചിലവേറും.....വിവിധ സേവനമേഖലകളിലും ചിലവേറുന്നതും പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വരുന്നതും നാളെമുതലാണ്.....

31 MARCH 2023 02:44 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പുതിയ ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ നാളെമുതൽ നിലവിൽ വരും. ഇന്ധനവില, ഭൂമിന്യായവില,​കെട്ടിടനികുതി,​വാഹനനികുതി,​ഇന്ത്യൻ നി‌ർമ്മിത വിദേശമദ്യം തുടങ്ങിയവയ്‌ക്കെല്ലാം ഇനി ചിലവേറും. വിവിധ സേവനമേഖലകളിലും ചിലവേറുന്നതും പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വരുന്നതും നാളെമുതലാണ്.ഏറ്റവും പ്രധാനമായും പെട്രോൾ,​ ഡീസൽ എന്നിവയ്‌ക്ക് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയത് വഴിയുണ്ടാകുന്ന വിലവർദ്ധനവാണ്. ലിറ്ററിന് രണ്ട് രൂപയാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ തമിഴ്‌നാടും കർണാടകവുമായി നാല് രൂപയോളം വ‌ർദ്ധന ഇന്ധനവിലയിൽ കേരളത്തിനുണ്ട്. ഇത് വീണ്ടും വർദ്ധിക്കുന്നതോടെ അതിർത്തികളിലെ വാഹനങ്ങൾ ഏറിയപങ്കും മറ്റ് സംസ്ഥാനങ്ങളിൽ തന്നെ ഇന്ധനം നിറയ്‌ക്കാൻ പോയേക്കുമെന്നത് തിരിച്ചടിയാണ്. ഒരു രൂപ കുറച്ചേക്കുമെന്ന് ആദ്യം പ്രചരിച്ചെങ്കിലും അതിന് ഉദ്ദേശ്യമില്ലെന്ന് സർക്കാർ വ്യക്തമാക്കുകയായിരുന്നു.ഭൂമി ന്യായവിലയിൽ 20 ശതമാനത്തോളം വർദ്ധന നിലവിൽ വരും.

 

രജിസ്‌ട്രേഷൻ ചിലവേറും. അപാർട്ടുമെന്റ്, ഫ്ളാറ്റ് ഇവ നിർമ്മിച്ച് ആറ് മാസത്തിനകം കൈമാറുന്നതിനുള്ള നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമാകും. മദ്യത്തിനും വിലകൂടുന്നുണ്ട്. ഇന്ത്യൻ നി‌ർമ്മിത വിദേശമദ്യത്തിൽ 500 മുതൽ 999 വരെ വിലയുള്ളവയ്‌ക്ക് കുപ്പി ഒന്നിന് 20 രൂപ അധികം നൽകേണ്ടി വരും. 1000 രൂപയ്‌ക്ക് മുകളിലെങ്കിൽ 40 രൂപയാണ് സാമൂഹ്യസുരക്ഷാ സെസ്.അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസ്,കോൺട്രാക്‌ട് ക്യാരേജ് ബസുകൾക്ക് മൂന്ന് മാസത്തിനിടെ അടക്കേണ്ട നികുതിയിൽ 10 ശതമാനം ഇളവുണ്ട്. 30 ചതുരശ്ര മീറ്റ‌ർ വിസ്‌തീർണമുള്ള വീട്ടിൽ താമസിക്കുന്ന ബിപിഎൽ കുടുംബത്തിന് കെട്ടിടനികുതിയില്ല. 60 ചതുരശ്ര മീറ്റ‌റിന് താഴെയുള്ള വീടുകൾക്ക് നികുതിയിളവുമുണ്ടാകും.യുപിഐ സേവനങ്ങളിൽ അക്കൗണ്ടിൽ നിന്നും മുൻകൂറായി പണമടച്ചുള്ള വാലറ്റ് സേവനങ്ങൾക്ക് ചിലവേറും. 2000 രൂപയ്‌ക്ക് മുകളിൽ കൈമാറ്റം നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കൾക്ക് 1.1 ശതമാനം ഇന്റർചേഞ്ച് ഫീ നൽകേണ്ടി വരും.

 

അതുപോലെ സെക്കന്റ്‌ഹാൻഡ് വാഹനങ്ങൾ വിൽക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന മോട്ട‌ർ വാഹന നിയമ ഭേദഗതിയും നാളെ നിലവിൽ വരും.പെട്രോൾ, ഡീസൽ

∙ പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ നിരക്കിൽ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തുന്നതിനാൽ വിലയിൽ 2 രൂപയുടെ വർധന.
ഭൂമിയിടപാട്
∙ ഭൂമിയുടെ ന്യായവിലയിൽ 20% വർധന. റജിസ്ട്രേഷൻ ചെലവും ഉയരും. ഇപ്പോൾ 10,000 രൂപയാണ് ന്യായവിലയെങ്കിൽ ഇത് 12,000 രൂപയായി വർധിക്കും. ഒരു ലക്ഷമാണ് ന്യായവിലയെങ്കിൽ വർധിക്കുന്ന ചെലവ് 2,000 രൂപ.
∙ ഫ്ലാറ്റുകളും അപ്പാർട്മെന്റുകളും നിർമിച്ച് 6 മാസത്തിനകം മറ്റൊരാൾക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് 5% എന്നത് 7% ആയി വർധിക്കും.
കെട്ടിട നികുതി
∙ കെട്ടിട നികുതിയിലും ഉപനികുതികളിലും 5% വർധന. പ്രതിമാസ പിഴത്തുക ഒരു ശതമാനത്തിൽ നിന്നു 2 ശതമാനമായി വർധിക്കും.
വാഹന നികുതി
∙ സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി കൂടും. വില 5 ലക്ഷം വരെ: 1% വർ‌ധന. 5 ലക്ഷം മുതൽ 15 ലക്ഷം വരെ: 2%. 15 ലക്ഷം മുതൽ 20 ലക്ഷം വരെ: 1%. 20 ലക്ഷം മുതൽ 30 ലക്ഷം വരെ: 1%. 30 ലക്ഷത്തിനു മേൽ: 1%.
∙ 2 ലക്ഷം വരെ വിലയുള്ള പുതിയ മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2% വർ‌ധന.
∙ പുതിയ ഇരുചക്ര വാഹനങ്ങൾക്കുള്ള റോഡ് സുരക്ഷാ സെസ് 50 രൂപയിൽ നിന്ന് 100 രൂപയാകും. ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 100 രൂപയിൽ നിന്ന് 200 രൂപ, മീഡിയം മോട്ടർ വാഹനങ്ങൾക്ക് 150 രൂപയിൽ നിന്നു 300 രൂപ, ഹെവി മോട്ടർ വാഹനങ്ങൾക്ക് 250 രൂപയിൽ നിന്ന് 500 രൂപ.
∙ ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ 5 വർഷത്തേക്ക് നൽകിയിരുന്ന 50% നികുതി ഇളവ് ഇനിയില്ല.

 

മരുന്ന്
∙ മരുന്നുകൾക്കു വില വർധിക്കും. എന്നാൽ, പുതിയ ബാച്ച് മരുന്നുകൾ എത്തുമ്പോഴേ ഇതു പ്രതിഫലിക്കൂ.
ക്വാറി ഉൽപന്നങ്ങൾ
∙ കരിങ്കല്ല്, മണ്ണ്, ചെങ്കല്ല് തുടങ്ങിയവയുടെ റോയൽറ്റിയും മറ്റു നിരക്കുകളും കൂടും.
മദ്യം
∙ 500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഒരു കുപ്പിക്ക് 20 രൂപയും 1000 രൂപയിലേറെ വിലയുള്ള മദ്യത്തിന് 40 രൂപയും സാമൂഹിക സുരക്ഷാ സെസ്.
ഇളവുകൾ
∙ പുതുതായി വാങ്ങുന്ന ഇ–വാഹനങ്ങൾക്കുള്ള നികുതി 20 ശതമാനത്തിൽ നിന്ന് 5 ശതമാനമാകും.
∙ വിൽപന നടന്ന ഭൂമി 3 മാസത്തിനുള്ളിൽ‌ വീണ്ടും വിൽക്കുകയാണെങ്കിൽ സ്റ്റാംപ് ഡ്യൂട്ടി ഇരട്ടി നൽകണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാകും. 3 മാസത്തിനും 6 മാസത്തിനും ഇടയ്ക്കു വിറ്റാൽ ഒന്നര ഇരട്ടി സ്റ്റാംപ് ഡ്യൂട്ടി നൽകണമെന്നതും ഇനിയില്ല.
∙ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്വകാര്യ സ്കൂൾ വാഹനങ്ങളുടെ നികുതി 3 മാസത്തേക്ക് 5,500 രൂപ എന്നത് 1000 രൂപയാക്കി.
∙ ജീവകാരുണ്യ സംഘടനകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുടെ വാഹനങ്ങൾക്കുള്ള നികുതി സർക്കാർ സ്കൂളിന്റേതിനു സമാനമാക്കി.
∙ സ്വകാര്യ ബസ്, കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ‌ക്ക് ത്രൈമാസ നികുതിയിൽ 10% ഇളവ്.
∙ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൗജന്യമായി ഉപയോഗിക്കാവുന്ന കളിസ്ഥലങ്ങൾ, വായനശാലകൾ എന്നിവയ്ക്കു കെട്ടിട നികുതിയില്ല.
∙ 30 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള വീട്ടിൽ താമസിക്കുന്ന ബിപിഎൽ കുടുംബത്തിന് കെട്ടിട നികുതിയില്ല. 60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടിന്റെ ഏതു വിഭാഗത്തിൽപ്പെട്ട ഉടമയ്ക്കും ഇനി ഇൗ ഇളവു ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (2 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (2 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (2 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (3 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (3 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (3 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (3 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (4 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (7 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (7 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (7 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (7 hours ago)

Malayali Vartha Recommends