Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ഖജനാവ് കാലി...ബാലഗോപാലിന് തൽക്കാലത്തേക്ക് ആശ്വസിക്കാം..റെസ്റ്റ് ഹൗസുകളിൽ സമയം ഒന്ന് മാറ്റി, വരുമാനം രണ്ടേകാൽ കോടി...ആകെ വരുമാനം 6.25 കോടി...

31 MARCH 2023 02:54 PM IST
മലയാളി വാര്‍ത്ത

ഖജനാവ് കാലിയായി ദാരിദ്രത്തിലേക്ക് കൂപ്പുകുത്തികൊണ്ട് ഇരിക്കുകയാണ് നമ്മുടെ സർക്കാർ..വീടിനും കടമെടുപ്പല്ലാതെ ഒരു വഴിയും സർക്കാരിന്റ മുൻപിൽ ഇനി ഇല്ലെന്നു ഇരിക്കെ..തലകാലത്തേക്ക് ഒരു ആശ്വാസമാവുകയാണ് പൊതുമരാമത്ത് വകുപ്പ്...റെസ്റ്റ് ഹൗസുകളിൽ
നിന്ന് ഇത്തവണ ലഭിച്ച വരുമാനം 6.25 കോടി രൂപ..റെസ്റ്റ് ഹൗസുകളുടെ ചെക്ക് ഇന്‍, ചെക്ക് ഔട്ട് സമയങ്ങള്‍ ഏകീകരിച്ചതോടെ വരുമാനത്തില്‍ വന്‍ വര്‍ധനവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സമയം ഏകീകരിച്ച ശേഷമുള്ള നാലു മാസം കൊണ്ട് 2.25 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.റൂം ബുക്കിങ് ഓൺലൈൻ ആക്കിയ ശേഷമുള്ള ഒരു വര്‍ഷം കൊണ്ട് 4 കോടി രൂപ വരുമാനം ലഭിച്ചിരുന്നു. റെസ്റ്റ് ഹൗസിന്‍റെ ചരിത്രത്തില്‍ ആദ്യമായിരുന്നു അത്. 2023 മാര്‍ച്ച് 25 ആകുമ്പോഴേക്കും ആകെ വരുമാനം 6.25 കോടി ആയി വര്‍ധിച്ചെന്നും മന്ത്രി അറിയിച്ചു.

 

തിരുവനന്തപുരത്തെ തൈക്കാട് റെസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ചിൽ ലഭിച്ച വരുമാനം 1,93,851 രൂപയായിരുന്നെങ്കില്‍ 2023 മാര്‍ച്ച് 1 മുതല്‍ 28 വരെ മാത്രം 3,75,176 രൂപ ലഭിച്ചു. കോഴിക്കോട് റെസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ചിൽ ആകെ ലഭിച്ച വരുമാനം 58,526 രൂപയാണെങ്കില്‍ 2023 മാര്‍ച്ച് 1 മുതല്‍ 28 വരെ മാത്രം 1,06,534 രൂപ കിട്ടി. മൂന്നാര്‍ റെസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ചിൽ ആകെയുണ്ടായിരുന്ന ബുക്കിങ് 99 ആയിരുന്നു. 2023 മാര്‍ച്ചിൽ ഇതുവരെ 311 ആയി വര്‍ധിച്ചു. വരുമാനത്തിലും ഇരട്ടിയിലധികം വര്‍ധനവുണ്ടായെന്ന് മന്ത്രി പറഞ്ഞു.2021 നവംബര്‍ ഒന്നിനാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസുകള്‍ ‘പീപ്പിള്‍സ് റസ്റ്റ് ഹൗസ്’ എന്ന പേരില്‍ ജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തിലേക്കു കൊണ്ടുവന്നത്. അതിനുശേഷം റെസ്റ്റ് ഹൗസുകളിലെ ബുക്കിങ് പടിപടിയായി ഉയര്‍ന്നു. സര്‍ക്കാര്‍ മേഖലയിലുള്ള കേരളത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഖലയാണ് പൊതുമരാമത്ത് റെസ്റ്റ് ഹൗസുകള്‍. മന്ത്രിയായി ചുമതലയേറ്റതിനു ശേഷം ജനങ്ങള്‍ക്കു കൂടി ഉപകാരപ്പെടുന്ന തരത്തില്‍ ഫലപ്രദമായി റെസ്റ്റ് ഹൗസുകളെ ഉപയോഗിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.

റെസ്റ്റ് ഹൗസുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിച്ചിരുന്നു. അതുപ്രകാരമുള്ള നടപടികളാണ് ഘട്ടം ഘട്ടമായി സ്വീകരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഒരാള്‍ റൂം ബുക്ക് ചെയ്താല്‍ വന്നു താമസിക്കുന്നതിനും വെക്കേറ്റ് ചെയ്യുന്നതിനും ഒരു ഏകീകൃത സംവിധാനം ഉണ്ടായിരുന്നില്ല. ഇത് ജനങ്ങള്‍ തന്നെയാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. പരിശോധിച്ചപ്പോള്‍ അടിയന്തിരമായി ഏകീകൃത സമയക്രമം കൊണ്ടുവരണമെന്ന് തീരുമാനിച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് ചെക്ക് ഇന്‍, ചെക്ക് ഔട്ട് സമയക്രമം നടപ്പിലാക്കിയത്. അതോടെ വരുമാനത്തില്‍ ഇരട്ടിയോളമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ‘പീപ്പിള്‍സ് റെസ്റ്റ് ഹൗസുകള്‍’ ഏറ്റെടുത്ത് വിജയിപ്പിക്കുകയും പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുെവന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

 

അതെ സമയം കുറച്ചു ദിവസങ്ങൾക്ക് മുൻപ് ട്രഷറി നിയന്ത്രണവും സർക്കാർ കടുപ്പിച്ചിരുന്നു..കൂടാതെ ഈ വര്‍ഷം കടമെടുക്കാന്‍ 1,037 കോടി രൂപ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാല്‍, വൈദ്യുതി മേഖലയിലെ മെച്ചപ്പെട്ട പ്രകടനം കണക്കിലെടുത്ത് 4,263 കോടി രൂപ കൂടി വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ 5,300 കോടി രൂപ കടമെടുത്തു.പണം ഖജനാവിലെത്തുന്നതോടെ പദ്ധതി വിഹിതം നല്‍കി വലിയ പരുക്കില്ലാതെ സര്‍ക്കാര്‍ കടന്നുകൂടും. 16 വര്‍ഷത്തേക്ക് 2,263 കോടി രൂപയും 35 വര്‍ഷത്തേക്ക് 2,000 കോടി രൂപയും 28 വര്‍ഷത്തേക്ക് 1,037 കോടി രൂപയും റിസര്‍വ് ബാങ്ക് വഴിയാണ് കടമെടുക്കുന്നത്. സംസ്ഥാന പദ്ധതി അടങ്കലായ 22,322 കോടി രൂപയില്‍ ഇനി 7,000 കോടി മാത്രമേ ചെലവഴിക്കാനുള്ളൂ.കടമെടുത്ത തുകയുടെ തവണ അടയ്ക്കാനും തുക ആവശ്യമുണ്ട്. അതേസമയം, സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതോടെ കേരളത്തിന് എടുക്കാന്‍ കഴിയുന്ന വായ്പയുടെ തോത് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും. ഏപ്രില്‍ മാസം ആദ്യവും സര്‍ക്കാര്‍ ഞെരുക്കത്തിലാവും. ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കണം. അതിന് പണം കണ്ടെത്താനും സര്‍ക്കാര്‍ പാടുപെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (2 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (2 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (2 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (3 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (3 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (3 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (3 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (4 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (7 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (7 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (7 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (7 hours ago)

Malayali Vartha Recommends