Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ഇതാ ഇസ്ലാമിക വിധി പ്രകാരം ഭാര്യയെ തല്ലാൻ പറ്റുന്ന അഞ്ച് അവസരങ്ങൾ; 'കിടപ്പറയിൽ സഹകരിക്കാത്തവളെ തല്ലാം; അനുവാദമില്ലാതെ പുറത്തുപോകുന്നവൾക്കും വയറുനിറച്ച് കൊടുക്കാം; നിസ്‌ക്കരിക്കാത്തവളെയും, കുളിക്കാത്തവളെയും, മണിയറയിൽ അണിഞ്ഞ് ഒരുങ്ങാത്തവളെയും തല്ലാം'; ഉസ്താദ് പറഞ്ഞു പിന്നെ സംഭവിച്ചത്..

31 MARCH 2023 03:12 PM IST
മലയാളി വാര്‍ത്ത

 

ഇസ്ലാമിക പ്രഭാഷകൻ ഉസ്താദ് സിറാജ് അൽ ഖാസിമി ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങരങ്ങയിൽ പണ്ട് നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പാണ് വൻ വിവാദമാവുന്നത്. കിടപ്പറയിൽ സഹകരിക്കാത്തവളെയും, അനുവാദമില്ലാതെ പുറത്തുപോകുന്നവളെയും, നിസ്‌ക്കരിക്കാത്തവളെയും, കുളിക്കാത്തവളെയും മണിയറയിൽ അണിഞ്ഞൊരുങ്ങി എത്താത്തവളെയും ഭർത്താവിന് തല്ലാമെന്നാണ് ഈ ആധുനിക കാലത്തും മെക്ക് കെട്ടി ഉസ്താദ് സിറാജ് അൽ ഖാസിമി പ്രസംഗിക്കുന്നത്. ഈ പ്രസംഗത്തിന്റെ പേരിൽ ഉസ്താദിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ പോസ്റ്റിടുന്നുണ്ട്.

ഭാര്യയെ എപ്പോഴൊക്കെ തല്ലാം?

ഉസ്താദ് സിറാജ് അൽ ഖാസിമി പത്തനാപുരത്തിന്റെ വിവാദ പ്രസംഗത്തിന്റെ പ്രസ്‌ക്തഭാഗങ്ങൾ ഇങ്ങനെയാണ്. ''ഭാര്യയെ തല്ലാൻ പറ്റുന്ന അഞ്ച് അവസരങ്ങൾ പറഞ്ഞുതരാം. ഒന്നാമത്ത്, രാത്രി കിടപ്പറയിൽ ഭർത്താവുമായി, സഹകരിക്കാത്ത ഭാര്യ. അവൾക്ക് മെൻസസ് ഒന്നുമല്ല. അശുദ്ധിയല്ല. അവൾക്ക് ആരോഗ്യമുണ്ട് ,രോഗിയൊന്നുമല്ല. പക്ഷേ ഭർത്താവുമായി കിടപ്പറയിൽ സഹരിക്കുന്നില്ല. അങ്ങനെ ഉള്ളവൾക്ക് ഒന്ന് കൊടുക്കുന്നതിൽ, കുഴപ്പമൊന്നുമില്ല. ഇസ്ലാം പറയുന്നുണ്ട്, കുടുംബജീവിതം എങ്ങനെയാണെന്ന്. മണിയറിൽ ശാരീരികമായി ബന്ധപ്പെടേണ്ടത് എങ്ങനെയാണെന്ന്, തന്നെ ഇസ്ലാം പറയുന്നുണ്ട്. അങ്ങനെ വേണം. അല്ലാതെ െേവറ രീതിയിൽ കിടന്നിട്ട് അടിയോ ഒന്നുമല്ല. മാന്യമായിട്ടുള്ള രീതിയിൽ...എന്റെ പ്രിയപ്പെട്ടവരേ സഹകരിക്കാത്ത ഭാര്യ, അവളെ തല്ലുന്നതിൽ കുഴപ്പമില്ല.

രണ്ട്, ഭർത്താവിന്റെ അനുവാദം ഇല്ലാതെ പുറത്തുപോവുക. ഭർത്താവ് പറഞ്ഞു, പോവണ്ടാന്ന്. പക്ഷേ ഞാൻ പോവും. പോയിട്ട് വരുമ്പോൾ ഒരു മടലും കൊണ്ട് നിന്നോ. ഭർത്താവ് പോകേണ്ട എന്ന് പറഞ്ഞാൽ പോവേണ്ട. ഭർത്താവിന്റെ അനുവാദമില്ലാതെ പുറത്ത്പോകുന്ന ഭാര്യക്ക് ചെലവിന് കൊടുക്കാൻ പോലും ദീൻ പറയുന്നില്ല. നീ പറഞ്ഞാൽ അനുസരിക്കാത്തവൾക്ക് ചെലവിന് കൊടുക്കാൻ ഇസ്ലാം പറയുന്നില്ല. അപ്പോൾ ഭർത്താവിന്റെ അനുവാദമില്ലാതെ പുറത്തുപോകുന്ന ഭാര്യയെ തല്ലാം. ചോദിച്ചു വാങ്ങുന്നതല്ലേ. കൊടുത്തേരെ വയറു നിറച്ച്.

 

 

 

 

മൂന്ന്. ബാങ്കുവിളിച്ചിട്ടും നിസ്‌ക്കരിക്കാത്തവളെ. സുബൈക്ക് നീ പെണ്ണുമ്പിള്ളയെ വിളിച്ചിട്ട് തിരിച്ചുപോവുമ്പോൾ അവിടെ കിടക്കുന്നുണ്ട്. ഒന്നും വിചാരിക്കേണ്ട, കൊടുത്തോ ഒന്ന്. ഒരു കരുണയും വേണ്ട. നിസ്‌ക്കരിക്കാത്ത ഭാര്യ, നിസ്‌ക്കാരം ഉപേക്ഷിക്കുന്ന ഭാര്യ, അവളെ നിങ്ങൾക്ക് അടിക്കാം.

നാലാമത്തെ കാര്യം. രാത്രി ഭാര്യയും ഭർത്താവും ശാരീരികമായി ബന്ധപ്പെട്ടു. നീ എഴുനേറ്റ് കുളിക്കുകയൊക്കെ ചെയ്തു. അവൾ കുളിച്ചിട്ടില്ല. പിന്നെ ചാടി എഴുനേറ്റു. അപ്പോൾ മക്കൾക്ക് സ്‌കുളിൽ പോകണം. അങ്ങനെ സമയം പത്തായി, പതിനൊന്നായി, പന്ത്രാണ്ടായി, ഒന്നായി... കുളിക്കുന്നില്ല. വലിയ അശുദ്ധിക്കാരിയാണ്, കുളി ഇങ്ങനെ നീട്ടിക്കൊണ്ടുപോവുകയാണ്. അവൾക്ക് അള്ളാഹുവിന്റെ മലക്കുകളുടെ ശാപം ഉണ്ടാവും. അപ്പോൾ കുളിക്കാതെ നടക്കുന്നവൾക്കും ഒന്ന് കൊടുക്കാം.

അഞ്ചാമത്തെ കാര്യം, മണിയറയിൽ നിന്റെ മുന്നിൽ വരുമ്പോൾ ഒരുങ്ങി വരാത്ത ഭാര്യയെയാണ്. അവൾക്ക് സ്വർണം വേണമെന്ന് പറഞ്ഞാൽ നീ വാങ്ങിക്കൊടുക്കും, ചുരിദാറ് വേണോ, സാരിവേണോ, മാക്സിവേണോ, എന്തുവേണമെങ്കിലും നീ വാങ്ങിക്കൊടുക്കും. എന്തിനാ വാങ്ങിക്കൊടുത്തേ. നിനക്ക് കാണാനല്ലേ, ഇത്. എന്നാൽ നിന്റെ ഭാര്യ മണിയറയിൽ ഇത് വല്ലതും ധരിച്ച് വന്നിട്ടുണ്ടോ. ഇല്ല. നിന്റെ മുന്നിൽ വരുമ്പോൾ കൂറ മാക്സിയുമായിട്ട് വരും, കല്യാണ വീട്ടിൽ പോകുമ്പോൾ സർവതും ഒരുങ്ങിയിട്ട് പോവും. ഇത് വാങ്ങിക്കൊടുത്താൽ മാത്രം പോരാ. നിനക്ക് കാണേണ്ടേ. എഴുന്നള്ളത്തിന് വരുന്ന ആനയെപ്പോലെ ഇതെല്ലാം നാട്ടുകാരെ കാണിക്കാൻ ഉള്ളതല്ല. നിന്നെ കാണിക്കാനാണ്. നിന്റെ മുന്നിലാണ് നിന്റെ ഭാര്യ ഒരുങ്ങേണ്ടത്.

 

 

 

 

നബിക്ക് മൈലാഞ്ചിയിടാതെ കിടപ്പറയിൽ വരുന്ന ഭാര്യയെ ഇഷ്ടമായിരുന്നില്ല. നിന്റെ ജീവിതത്തിൽ ഇന്നുവരെ പെണ്ണുംപിള്ള സുറുമയിട്ടിട്ടുണ്ടോ. കല്യാണത്തിന്റെ ആദ്യരാത്രി ഇട്ടെങ്കിൽ ഇട്ട്. എന്റെ പ്രിയപ്പെട്ട പെങ്ങളേ, നിനക്ക് ഇതൊക്കെ വാങ്ങിത്തന്നിരിക്കുന്നത് ഓരോ ദിവസും, ഒരോ ജോടി പുതിയ വസ്ത്രങ്ങൾ ധരിച്ച് മണിയറയിൽ പോവാനാണ്. നിന്റെ ഭർത്താവിന്റെ ഇഷ്ടത്തിന്, നിന്റെ ഭർത്താവിന് നിന്നോട് ആഗ്രഹം തോനുന്ന രീതിയിൽ എല്ലാം ധരിച്ചുകൊണ്ട് മണിയറയിലേക്ക് കടന്ന് ചെല്ലണം. അങ്ങനെ വരാത്തവളെയും, ഒന്ന് കൊടുക്കുന്നതിൽ ഒരു കുഴപ്പവുമില്ല.''- ഇങ്ങനെയാണ് ഉസ്താദ് പറയുന്നത്.

 

അതേസമയം ഉസ്താദിന്റെ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വൻ പ്രതിഷേധം ഉയരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (2 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (2 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (2 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (3 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (3 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (3 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (3 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (4 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (7 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (7 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (7 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (7 hours ago)

Malayali Vartha Recommends