Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...

'അനിൽ കെ ആന്റണിയുടെ ഉള്ളിലിരിപ്പ് പിടികിട്ടി'..ബിജെപി അനുകൂല നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി കെ ടി ജലീൽ എം എൽ എ... ലക്ഷ്യം ബിജെപി...

31 MARCH 2023 03:11 PM IST
മലയാളി വാര്‍ത്ത

കോൺഗ്രസിന്റെ മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി അനുകൂല നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി കെ ട ജലീൽ എം എൽ എ. ബി ജെ പി രാജ്യത്തെ ഇതര പാർട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടി അല്ല എന്ന സത്യം കോൺഗ്രസ് നേതാക്കൾ ഒരിക്കൽ പോലും പാർട്ടി പ്രവർത്തകർക്ക് പറഞ്ഞ് കൊടുക്കുകയോ പഠിപ്പിച്ച് കൊടുക്കുകയോ ചെയ്തില്ലെന്നും അതിൻ്റെ അനന്തരഫലമാണ് അനിൽ കെ ആൻ്റണിമാർ എന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. അനിൽ കെ ആന്റണിയുടെ ലക്ഷ്യം ബിജെപിയിൽ എത്തുക മാത്രമാണെന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശിൻറെ പ്രതികരണം പങ്കുവെച്ച് കൊണ്ടാണ് ജലീലിന്റെ പോസ്റ്റ്.ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം-അനിൽ കെ ആൻ്റെണിയുടെ ഉള്ളിലിരിപ്പ് പിടികിട്ടി .ബി.ജെ.പി രാജ്യത്തെ ഇതര പാർട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടി അല്ല എന്ന സത്യം കോൺഗ്രസ് നേതാക്കൾ ഒരിക്കൽ പോലും പാർട്ടി പ്രവർത്തകർക്ക് പറഞ്ഞ് കൊടുക്കുകയോ പഠിപ്പിച്ച് കൊടുക്കുകയോ ചെയ്തില്ല.

 

ഭാവിയിൽ മക്കൾക്ക് ചേക്കേറാനുള്ള "അവസാനത്തെ അഭയകേന്ദ്രമാണ്" (Last Resort) ബി.ജെ.പിയെന്ന് ദീർഘ ദർശനം ചെയ്തതായിരിക്കുമോ അതിൻ്റെ കാരണം? അറിയില്ല!ബി ജെ പിക്ക് പിന്നിൽ ഹിന്ദുത്വ രാഷ്ട്രവാദികളായ ആർ എസ് എസ് ഉണ്ടെന്നതാണ് മറ്റു പാർട്ടികളിൽ നിന്ന് ബി ജെ പിയെ വ്യത്യസ്തമാക്കുന്ന ഏറ്റവും വലിയ ഘടകം.മതേതര രാജ്യമായ ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ബി ജെ പിക്ക് ആർ എസ് എസ് എന്ന പോലെ ഒരു മതഗുരുനാഥനില്ല.പശുവിൻ്റെ പേരിലുള്ള മനുഷ്യക്കൊലകളെ ബി ജെ പി ഇന്നോളം അപലപിച്ചിട്ടില്ല. ഗുജറാത്ത് വംശഹത്യയെ ബി ജെ പി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത് നിലംപരിശാക്കിയ സംഭവത്തിൽ ബി ജെ പി ഇക്കാലമത്രയും ഖേദം പ്രകടിപ്പിച്ചിട്ടില്ല.കാശിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഈദ്ഗാഹ് മസ്ജിദും പിടിച്ചടക്കാനുള്ള സംഘ് പരിവാർ നീക്കത്തോട് ഈ നിമിഷം വരെ ബി ജെ പി വിയോജിച്ചിട്ടില്ല. ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ട സംഭവത്തിലും നിരവധി ക്രൈസ്തവ വിശ്വാസികൾ പീഠിപ്പിക്കപ്പെട്ട വിഷയത്തിലും ബി ജെ പി യാതൊരു പ്രതിഷേധവും രേഖപ്പെടുത്തിയിട്ടില്ല.

ക്രൈസ്തവ മിഷനറിമാർ മതംമാറ്റത്തിന് നേതൃത്വം നൽകുന്നവരാണെന്ന സംഘമിത്രങ്ങളുടെ അസത്യ പ്രചരണങ്ങളെ ബി ജെ പി ഇതെഴുതുന്ന സമയം വരെ തിരുത്തിയിട്ടില്ല.പറഞ്ഞുവന്നാൽ പട്ടിക ഇനിയും ഒരുപാട് നീളും. മേൽ സൂചിപ്പിച്ച വസ്തുതകൾ തന്നെ ധാരാളമാണ് ബി ജെ പി മറ്റു പാർട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്ന് മനസ്സിലാക്കാൻ.ഇത്തരം പ്രാഥമിക കാര്യങ്ങൾ പോലും കോൺഗ്രസ്സിൻ്റെ മുതിർന്നവരും മുതിരാത്തവരുമായ നേതാക്കൾ സ്വന്തം മക്കളെപ്പോലും പഠിപ്പിച്ചില്ല. അതിൻ്റെ അനന്തരഫലമാണ് അനിൽ കെ ആൻ്റെണിമാർ.കഴിഞ്ഞ ദിവസം ശ്രീരാമ നവമി ആശംസകള്‍ നേര്‍ന്ന് മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി. സമീപകാലത്ത് കോണ്‍ഗ്രസിനെതിരേയും ബിജെപിക്കനുകൂലവുമായ പരാമര്‍ശത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ അനില്‍ ആന്റണിയാണ് വില്ലുകുലച്ച് നില്‍ക്കുന്ന ശ്രീരാമന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച്‌ ശ്രീരാമ നവമി ആശംസകള്‍ നേര്‍ന്ന് വീണ്ടും വിവാദങ്ങളില്‍ നിറയുന്നത്.

 

ചിത്രത്തോടൊപ്പം എല്ലാവര്‍ക്കും ആശംസകള്‍ എന്ന കുറിപ്പോടെയാണ് അനില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്മോദിക്കെതിരായ ബി ബി സി ഡോക്യുമെന്ററിയെ എതിര്‍ത്തതിന്റെ പേരില്‍ വിവാദത്തിലായതിനെ തുടര്‍ന്ന് അനില്‍ കെ ആന്റണി കോണ്‍ഗ്രസിലെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ചിരുന്നു. എ ഐ സി സി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ ഓഡിനേറ്റര്‍ എന്ന പദവിയില്‍ ഇരിക്കെയായിരുന്നു കോണ്‍ഗ്രസിന്റെ പോക്കില്‍ വിമര്‍ശനവുമായി അനില്‍ രംഗത്ത് വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടല്‍ മുറിയില്‍ കണ്ട ഭാര്യയെയും സുഹൃത്തുക്കളെയും പഞ്ഞിക്കിട്ട് ഭര്‍ത്താവ്  (1 hour ago)

ജസ്നയെ കാണാതായ സംഭവത്തില്‍ രണ്ടുപേരെയാണ് സംശയമെന്ന് പിതാവ് ജയിംസ്  (1 hour ago)

ഡോ. വന്ദനാദാസ് എന്നും വേദനിക്കുന്ന ഓര്‍മയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്  (1 hour ago)

വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറിയ 16-കാരിയെ പ്രതിശ്രുത വരന്‍ കൊലപ്പെടുത്തി  (2 hours ago)

വിഷ്ണുപ്രിയയുടെ കൊലപാതകം...പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി  (2 hours ago)

മാലിദ്വീപില്‍ നിന്ന് എല്ലാ സൈനികരെയും ഇന്ത്യ പിന്‍വലിച്ചു  (2 hours ago)

ജസ്‌ന തിരോധാന കേസ്... പിതാവ് ജെയിംസ് നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു  (2 hours ago)

വേനൽച്ചൂട്: തൊഴിൽവകുപ്പ് പരിശോധന തുടരുന്നു  (5 hours ago)

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും - മുഖ്യമന്ത്രി  (5 hours ago)

കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; സംഘപരിവാറിൻ്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി.ഡി. സതീശൻ  (5 hours ago)

വോട്ടെണ്ണൽ ദിവസം കെജ്രിവാൾ വീണ്ടും അകത്ത് പോകും! കെണിയൊരുക്കി ED  (5 hours ago)

പാക്കിനെ ബഹുമാനിക്കണം... അണുബോംബ് ഇടുമെന്ന് മണിശങ്കർ അയ്യരുടെ ഭീഷണി  (5 hours ago)

കേരളത്തിൽ വരും ദിവസം കൊടും മഴ! ഒപ്പം യെല്ലോ അലർട്ട്.. ചൂടിന് ആശ്വാസമായി മഴ വരുന്നു  (5 hours ago)

യദു കസ്റ്റഡിയിൽ... മെമ്മറി കാർഡ് ഒളിപ്പിച്ചത് സഖാവായ ബസ് കണ്ടക്ടർ? നിർണായക CCTV ദൃശ്യം...  (5 hours ago)

കെജ്രിവാൾ പുറത്ത്! നെടുവീർപ്പിട്ട് പിണറായി... കഷ്ടിച്ച് രക്ഷപെട്ടതിങ്ങനെ! തലയിൽ കൈ വച്ച് മോദി.. ഇ.ഡിക്ക് വൻ തിരിച്ചടി  (5 hours ago)

Malayali Vartha Recommends