Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ജിജിയെ കയ്യേറ്റം ചെയ്ത് പിണറായി പോലീസ്... വധഭീഷണി! ദിവസങ്ങൾക്കകം ഇടപെട്ട് രാഷ്ട്രപതി... കേരളത്തിൽ ദ്രൗപതി മുർമുവിന്റെ ഇടപെടൽ

31 MARCH 2023 09:09 PM IST
മലയാളി വാര്‍ത്ത

രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ എഫ് ബി പോസ്റ്റിട്ടതിന്റെ പേരില്‍ വധ ഭീഷണി നേരിടുന്ന തീവ്രവാദ വിരുദ്ധ സൈബര്‍ വിംഗ് ഇന്ത്യയുടെ ഡയറക്ടർ ജിജി നിക്സണിന്റെ പരാതിയിൽ രാഷ്‌ട്രപതിയുടെ ഇടപെടൽ. കൊട്ടാരക്കര പോലീസ് സറ്റേഷനിലെ സിഐ പ്രശാന്തിന്റെയും, സലീല്‍ തുടങ്ങി പത്തോളം പോലീസുക്കാരുടെയും നേതൃത്വത്തിലാണ് ഇവർക്കെതിരെ കൈയ്യേറ്റം ഉണ്ടായത്.

ഐഎസ്, പോപ്പുലർ ഫ്രണ്ട് വധഭീഷണി, പോപ്പുലർ ഫ്രണ്ട് ഹിറ്റു സ്ക്വാഡു അംഗം മുഹമ്മദ് ഫസിലിൽ നിന്നുള്ള ഭീഷണി എന്നിവ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു ഇവർക്കെതിരെയുള്ള പോലീസിന്റെ കൈയ്യേറ്റം. മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല . തുടർന്നാണ് ഇവർ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കാന്‍ രാഷ്‌ട്രപതി പിണറായി വിജയനോടും, കേരളാ ഡിജിപിയോടും ആവശ്യപ്പെട്ടിരിക്കുന്നു. രാഷ്‌ട്രപതിയുടെ ഓഫീസില്‍ നിന്നുമുള്ള ഇടപ്പെടല്‍ അനുസരിച്ചു് പിണറായി വിജയന്‍ ഗവണ്‍മെന്റും ,കേരളാ പോലീസും ഈ വിഷയത്തില്‍ അതിവേഗ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. വധഭീഷണി അന്വേഷിക്കണം എന്നു എൻ ഐ എ കേരളാ പോലീസിനു നോട്ടീസ് കൊടുത്തതായും ജിജി നിക്സൺ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ……

ശ്രീമതി ദ്രൗപദി മുര്‍മു ഒരായിരം നന്ദി ഇന്‍ഡ്യന്‍ രാഷ്‌ട്രപതി എനിക്കും ATCW -യ്‌ക്കും വേണ്ടി ഇടപ്പെട്ടതിന്റെ രേഖ ATCW പുറത്തുവിടുന്നു. രാഷ്‌ട്രപതിയുടെ ഓഫീസില്‍ വന്ന ഈ എഴുത്തു് കഴിഞ്ഞ രണ്ടു് വര്‍ഷങ്ങളായി കേരളാ പോലീസ് ഞങ്ങളോടു് ചെയ്ത ക്രൂരതകള്‍ക്കുള്ള ഏറ്റവും വലിയ മറുപടി ആകുന്നു്. തീവ്രവാദ സംഘടനകള്‍ക്കെതിരെ പോരാടുന്ന Anti Terrorism Cyber Wing -ന്റെ എന്നേയും ,നിക്സന്‍ ജോണിനേയും വേട്ടയാടാനും, വധിക്കാനും ഇറങ്ങിത്തിരിച്ച രാജ്യദ്രോഹികള്‍ താമസിയാതെ അഴിയെണ്ണും .

കൊട്ടാരക്കര പോലീസ് സറ്റേഷനിലെ CI പ്രശാന്തിന്റെയും, സലീല്‍ തുടങ്ങി പത്തോളം പോലീസുക്കാരുടെയും നേതൃത്വത്തില്‍ കഴിഞ്ഞ മാസം ഞങ്ങള്‍ക്കു നേരെ ഒരു കൈയ്യേറ്റ ശ്രമം നടക്കുകയുണ്ടായി. ഞങ്ങള്‍ക്കെതിരെയുള്ള ISIS /PFI വധഭീഷണിയും PFI ഹിറ്റ് സ്ക്വാഡു് അംഗം മുഹമ്മദ് ഫസില്‍ EM-ല്‍ നിന്നുള്ള ഭീഷണികളും അന്വേഷിക്കണം എന്ന് പോലീസിനോടു് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു് അതു സംഭവിച്ചത്. ഈ സംഭവം നിരവധി ചാനലുകള്‍ റിപ്പോര്‍ട്ടു് ചെയ്തതും ആണു്.

ഇതേ തുടര്‍ന്നു 4-2-2023 -ല്‍ ഞങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുര്‍മുവിനു ഒരു പരാതി നല്‍കുക ഉണ്ടായി. ഇപ്പോള്‍ ഇതാ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍, ഇന്‍ഡ്യന്‍ രാഷ്‌ട്രപതി ഈ വിഷയത്തില്‍ ഒരിടപ്പെടല്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു്. ഇന്‍ഡ്യന്‍ രാഷ്‌ട്രപതിക്കു് ഞങ്ങള്‍ കേരളാ പോലീസിനെതിരെ കൊടുത്ത പരാതിയില്‍ നടപടി എടുക്കാന്‍ രാഷ്‌ട്രപതി കേരളാ മുഖ്യമന്ത്രി പിണറായി വിജയനോടും, കേരളാ DGP -യോടും ആവശ്യപ്പെട്ടിരിക്കുന്നു.

രാഷ്‌ട്രപതിയുടെ ഓഫീസില്‍ നിന്നുമുള്ള ഇടപ്പെടല്‍ അനുസരിച്ചു പിണറായി വിജയന്‍ ഗവണ്‍മെന്റും, കേരളാ പോലീസും ഈ വിഷയത്തില്‍ അതിവേഗ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെതിരെയുള്ള വധഭീഷണി അന്വേഷിക്കണം എന്നു NIA കേരളാ പോലീസിനു് നോട്ടീസ് കൊടുക്കുക ഉണ്ടായി. പേരിനും, ഒരു ചടങ്ങിനും ആയി 3 സ്പെഷ്യല്‍ ബ്രാഞ്ചു് ഉദ്യോഗസ്ഥരെ ATCW ഓഫീസില്‍ അയച്ചു് കേരളാ പോലീസ് നടപടി അവസാനിപ്പിച്ച സാഹചര്യത്തില്‍ ആണു് ഞങ്ങള്‍ ഇന്‍ഡ്യന്‍ പ്രസിഡന്റിനു് പരാതി കൊടുത്തതു.

തീവ്രവാദ സംഘടനകള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ ,പിണറായി വിജയന്‍ ഗവണ്‍മെന്റും അദ്ധേഹത്തിന്റെ പോലീസും, അങ്ങിനെ ഉള്ളവരെ തീവ്രവാദ സംഘടനകള്‍ക്കു് കൊലയ്‌ക്കു് കൊടുക്കും എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണു് ഞങ്ങളുടെ ഈ ദുരനുഭവം.
ഇന്നലെ കേരളാ പോലീസില്‍ നിന്നും ഞങ്ങളെ വിളിച്ചിരുന്നു്. അവര്‍ ഇങ്ങിനെ ആണു് പറഞ്ഞതു് ; ”നിങ്ങള്‍ രാഷ്‌ട്രപതിക്കു് കൊടുത്ത പരാതി കേരളാ പോലീസിലേക്കു് ഫോര്‍വേര്‍ഡു് ചെയ്തിട്ടുണ്ടു്. നാളെ പതിനൊന്നു് മണിക്കു് കൊട്ടാരക്കര റുറല്‍ SP ഓഫീസില്‍ എത്തി വിവരങ്ങള്‍ കൈമാറണം ” എന്നായിരുന്നു്.

ഇതു് Anti Terrorism Cyber Wing -നെ സംബന്ധിച്ചിടത്തോളം അഭിമാനകരം തന്നെ. ATCW -യ്‌ക്കു് വേണ്ടി ഇന്‍ഡ്യന്‍ രാഷ്‌ട്രപതി ഇടപ്പെട്ടു്, കേരളത്തിന്റെ മുഖ്യമന്ത്രി, DGP തുടങ്ങിയവരെ കൊണ്ടു് ഞങ്ങള്‍ക്കെതിരെയുള്ള വധഭീഷണികളും, പോലീസ് അതിക്രമങ്ങളും അന്വേഷിക്കണം എന്നാവശ്യപ്പെട്ടതു്‌ വളരെയേറെ ഗൗരവതരമായ കാര്യം ആണു്. കേരളത്തിലെ ക്രമസമാധാനം തകര്‍ന്നു് എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവു് ആണിതു്.

കേരളാ പോലിസിലെ ISIS/PFI പോലീസ് ബ്രിഗേഡായ പച്ചവെളിച്ചം പോലീസിനെതിരെ അതിശക്തമായ നടപടികള്‍ ഉണ്ടാകും എന്നുള്ളതിന്റെ വ്യക്തമായ സൂചന ആണിതു്‌ . ഇതാണു് നരേന്ദ്ര മോദി ഭരിക്കുന്ന ഇന്‍ഡ്യയുടെ ഏറ്റവും വലിയ പ്രത്യേകതയും . എന്നുവച്ചാല്‍ ഇന്‍ഡ്യയുടെ സുരക്ഷ ,ഇന്‍ഡ്യന്‍ പൗരന്മാരുടെ സുരക്ഷ അതാണു് മോദി ഗവണ്‍മെന്റിന്റെ ഏറ്റവും ഒന്നാമത്തെ പരിഗണനാ വിഷയം എന്നര്‍ത്ഥം .ഏതായാലും പച്ചവെളിച്ചം പോലീസ് അഴിയെണ്ണും എന്നുറപ്പായി കഴിഞ്ഞിരിക്കുന്നു്.

ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്‍ഡ്യന്‍ രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുര്‍മു നേരിട്ടു് നടത്തിയ ഇടപ്പെടലിനു് ഞാനും Anti Terrorism Cyber Wingനും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു്. ഞങ്ങള്‍ ഇപ്പോള്‍ SP ഓഫീസില്‍ നിന്നും പുറത്തിറങ്ങിയിരിക്കുന്ന ഇന്‍ഡ്യന്‍ രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ എഴുത്തു പരിഗണിച്ചു എനിക്കെതിരെ വധഭീഷണി മുഴക്കിയവര്‍, എന്നെയും നിക്സനേയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പരാതി എടുത്തു് FIR ഇട്ടു കോടതിയില്‍ എത്തിക്കുവാന്‍ തീരുമാനം ആയി.
ജയ് ഹിന്ദ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (2 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (2 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (2 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (3 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (3 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (3 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (4 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (4 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (7 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (7 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (7 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (8 hours ago)

Malayali Vartha Recommends