Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ക്രിയാത്മക ഡാറ്റാ മാനേജ്‌മെന്റിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കും: മന്ത്രി കെ എൻ ബാലഗോപാൽ

31 MARCH 2023 09:12 PM IST
മലയാളി വാര്‍ത്ത

സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെ മെച്ചപ്പെടുത്തലിന് പ്രത്യേക പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും ഇതിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന വരുമാനത്തിലെ സ്ഥിതി വിവരക്കണക്കുകൾ എന്ന വിഷയത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സമയോചിതവും വിശ്വസനീയവുമായ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ സാമ്പത്തിക സ്ഥിതിയെ മികവുറ്റതാക്കും. ഭരണത്തിലും പൊതു മണ്ഡലത്തിലും ഡാറ്റ പ്രധാന പങ്ക് വഹിക്കുന്നു. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അവലോകനവും നടപടികളും കോവിഡിനെ മറികടക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

കോവിഡുമായി ബന്ധപ്പെട്ട ഡാറ്റകൾ ശേഖരിക്കുകയും അവ സുതാര്യമായി പ്രചരിപ്പിക്കുവാൻ കഴിഞ്ഞുവെന്നതിലാണ് വിജയം. സംസ്ഥാനതല ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ ശേഖരണത്തിൽ സംസ്ഥാന ആസൂത്രണ ബോർഡിന് വലിയ പങ്കാണുള്ളത്. ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ഡാറ്റ എന്നത് ഒരു ഫോക്കസ് ഏരിയയാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 2021-ലെ ലോകബാങ്കിന്റെ പ്രധാന സന്ദേശം - മെച്ചപ്പെട്ട ജീവിതത്തിനായുള്ള ഡാറ്റ എന്നതായിരുന്നു. ഡാറ്റയുടെ അപാരമായ സാധ്യതകൾ പര്യവേഷണം ചെയ്തു പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതയാക്കി മാറ്റണം.

സാമൂഹിക മൂല്യങ്ങൾ സൃഷ്ടിക്കുന്നതിന് ഡാറ്റയുടെ ഉപയോഗവും പുനരുപയോഗവും പ്രയോജനപ്പെടുത്തി, തുല്യമായ അവസരങ്ങൾ ഉറപ്പാക്കണം. സർക്കാർ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ എല്ലാവരുടെയും ഉപയോഗത്തിനായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകൾ വിശ്വാസ്യതയോടെ നിലനിർത്തേണ്ടത് അനിവാര്യമായി വരുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ സ്വാഗതമാശംസിച്ച ചടങ്ങിൽ സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി.കെ. രാമചന്ദ്രൻ പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാൻ പി സി മോഹനൻ, ദേശീയ അക്കൗണ്ട്‌സ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ഡോ. സുബ്ര സർക്കർ എന്നിവർ സംസാരിച്ചു. ഡോ.വി സന്തോഷ് നന്ദി പറഞ്ഞു രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശിൽപ്പശാല നാളെ (ഏപ്രിൽ 1) ന് സമാപിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (2 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (2 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (2 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (3 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (3 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (3 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (4 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (4 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (7 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (7 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (7 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (7 hours ago)

Malayali Vartha Recommends