മില്‍മ ജീവനക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി കെ.സി. ജോസഫ്

മില്‍മ ജീവനക്കാര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും നടപ്പാക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് അവര്‍ നടത്തുന്ന പണിമുടക്ക് പൂര്‍ണം. അതിനിടെ ജീവനക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി കെ.സി ജോസഫ് ഡല്‍ഹിയില്‍ ആവര്‍ത്തിച്ചു. ചര്‍ച്ചക്ക് സന്നദ്ദമാണെന്നറിയിച്ചിട്ടും സമരം നടത്തിയത് ക്ഷീര മേഖലയെ പ്രതികൂലമായി ബാധിക്കാനേ ഉപകരിക്കൂ എന്നും മന്ത്രി പറഞ്ഞു.
അനിശ്ചിത കാലസമരം പ്രഖ്യാപിച്ച ജീവനക്കാരുടെ നേതാക്കളുമായി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഇന്നലെ ആശയവിനിമയം നടത്തിയതിനേത്തുടര്‍ന്നാണ് വ്യാഴാഴ്ച സൂചനാ പണിമുടക്കായി ചുരുക്കാന്‍ അവര്‍ തീരുമാനിച്ചത്. അടുത്ത ബുധനാഴ്ച ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കി.
സംസ്ഥാനവ്യാപകമായി മില്‍മയുടെ പാല്‍വിതരണം സ്തംഭിച്ചിരിക്കുകയാണ്. മില്‍മ ഓഫീസുകളിലേക്ക് ഉദ്യോഗസ്ഥ തലത്തിലുള്ള ആരേയും പ്രവേശിപ്പിച്ചില്ല. പാലക്കാട് കല്ലേപ്പുള്ളി ഡയറിക്ക് മുമ്പ് കാനില്‍ നിറച്ചുകൊണ്ടുവന്ന പാല്‍ സമരപ്പന്തലിനു മുന്നില്‍ ഒഴിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha