തിരൂര്‍ ആലത്തിയൂരിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം... സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വിട്ട് തിരിച്ച് വരുന്ന വഴിയാണ് അപകടം

തിരൂര്‍ ആലത്തിയൂരിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി ജിഥിന്‍ ജെ മാത്യൂസാണ് (24) മരിച്ചത്. ജിഥിന്‍ ഓടിച്ച ബൈക്കില്‍ ടെമ്പോ ട്രാവലറിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം നടന്നത്.
ഇന്നലെ സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വിട്ട് തിരിച്ച് വരുന്ന വഴി ആലത്തിയൂര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ കണ്ണൂരില്‍ നിന്നും മലയാറ്റൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ ജിഥിന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു..
ഉടന്‍ തന്നെ ഇംമ്പിച്ചിബാവ ഹോസ്റ്റലില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്ന വഴി ചേളാരിയില്‍ എത്തിയപ്പോള്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചമ്രവട്ടം സ്‌നേഹപാതയിലെ ബര്‍ഗ്ഗര്‍ മേക്കറായിരുന്നു മരിച്ച ജിഥിന്‍.
https://www.facebook.com/Malayalivartha























