ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഈ വിധി പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കണമെന്ന് കത്തില്‍ വ്യക്തമാക്കി. സിപിഎം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയമാണ് കോടതി റദ്ദാക്കിയത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ രാജയ്ക്ക് പത്ത് ദിവസത്തെ സമയപരിധിയുണ്ടായിരുന്നു.
എന്നാല്‍ അനുകൂല ഉത്തരവ് സുപ്രീം കോടതിയില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തിലാണ് ജനപ്രാതിനിധ്യ നിയമം 107ാം വകുപ്പ് പ്രകാരം അദ്ദേഹം അയോഗ്യനായതിനാല്‍ ഹൈക്കോടതി വിധി നടപ്പിലാക്കണമെന്നാണ് സുധാകരന്റെ ആവശ്യം.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ഡി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി രാജയുടെ വിജയം റദ്ദാക്കി ഉത്തരവിറക്കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha























