Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

പണം കടം കൊടുത്തയാള്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതില്‍ മനംനൊന്തയാള്‍ ആത്മഹത്യ ചെയ്തു

01 APRIL 2023 08:23 AM IST
മലയാളി വാര്‍ത്ത

പണം കടം കൊടുത്തയാള്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതില്‍ മനംനൊന്ത ആള്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. ഓള്‍ സെയിന്റ്സിന് സമീപത്തായി ബാലനഗറില്‍ ഈന്തിവിളാകം ടി.സി. 32/766 പുതുവല്‍ പുത്തന്‍വീട്ടില്‍ ശിശുപാലന്റെയും സുജാതയുടെയും മകന്‍ സുജിത്കുമാര്‍ (43) ആണ് മരിച്ചത്.

മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസെടുത്തില്ലെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കള്‍ റോഡ് ഉപരോധിക്കുകയുണ്ടായി. കഴിഞ്ഞ 22-ന് വൈകുന്നേരം ബാലനഗറില്‍ മീന്‍ വില്‍ക്കുന്നതിനിടെയാണ് സുജിത് കുമാറിന് മര്‍ദനമേറ്റത്.



പണം നല്‍കിയ ഓള്‍ സെയിന്റ്സ് സ്വദേശി രാജേന്ദ്രന്‍ കല്ലുകൊണ്ട് തലക്കിടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന് സഹോദരന്‍ . തടയാനെത്തിയ സുജിത്തിന്റെ മകന്‍ കാര്‍ത്തികേയനും പരിക്കേറ്റു. രാത്രിയോടെ ഇവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. 23-ന് രാവിലെ വലിയതുറ സ്റ്റേഷനില്‍ പരാതി നല്‍കി.


വ്യാഴാഴ്ച രാത്രി 7.30-ഓടെയാണ് കിടപ്പുമുറിക്കുള്ളില്‍ സുജിത്കുമാര്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുന്നത്. ഭാര്യ പ്രമീളയും മകന്‍ കാര്‍ത്തികേയനും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവമുണ്ടായത്. നഴ്സിങ് വിദ്യാര്‍ഥിനിയായ മകള്‍ രേഷ്മ ശ്രീകാര്യത്തുള്ള ബന്ധുവീട്ടിലുമായിരുന്നു. വെള്ളിയാഴ്ച പോസ്റ്റുമാര്‍ട്ടത്തിനുശേഷം, മൃതദേഹവുമായി സുജിത്കുമാറിന്റെ ബന്ധുക്കള്‍ ഓള്‍സെയിന്റ്സ് കോളേജ് ജങ്ഷനില്‍ ഉച്ചയ്ക്ക് 2.30-ഓടെ റോഡ് ഉപരോധം തുടങ്ങി



. പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ചാണ് റോഡ് ഉപരോധിച്ചത്. ഇതോടെ ശംഖുംമുഖം-ചാക്ക റോഡിലേക്കുള്ള ഗതാഗതം മുടങ്ങി. സ്ഥലത്തെത്തിയ ശംഖുംമുഖം അസി.കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള പോലീസ് സംഘം മൃതദേഹം റോഡില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കള്‍ വഴങ്ങിയില്ല. ഇതേതുടര്‍ന്ന് റോഡ് ഉപരോധം നീളുകയും ചെയ്തു.

ഗതാഗതം താറുമാറായതോടെ സ്പെഷ്യല്‍ ബ്രാഞ്ച് അസി.കമ്മിഷണര്‍ സതീഷ്‌കുമാര്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മോഹന്‍ എന്നിവരെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് എസ്.ഐ.ക്കെതിരേ നടപടിയെടുക്കാമെന്ന ഉറപ്പിന്‍മേല്‍ ഉപരോധം പിന്‍വലിച്ച് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. മുട്ടത്തറയിലെ മോക്ഷകവാടത്തില്‍ സംസ്‌കാരം നടത്തി. സംഭവത്തില്‍ കേസെടുത്തതായി വലിയതുറ പോലീസ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (3 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (3 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (3 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (4 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (4 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (4 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (4 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (5 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (8 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (8 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (8 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (8 hours ago)

Malayali Vartha Recommends