കോഴിക്കോട് നഗരത്തില്‍ തീപിടിത്തം.... പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിലാണ് തീപിടിത്തമുണ്ടായത്,തീയണയ്ക്കാനുള്ള ശ്രമം അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തുടരുന്നു

കോഴിക്കോട് നഗരത്തില്‍ തീപിടിത്തം.... പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിലാണ് തീപിടിത്തമുണ്ടായത്,തീയണയ്ക്കാനുള്ള ശ്രമം അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തുടരുന്നു
പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെ 6.15-ഓടെയാണ് തീ പടര്‍ന്നത്. നിലവില്‍ 16 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി്.
കടയുടെ മുകളില്‍നിന്ന് ശബ്ദം കേട്ട് ശ്രദ്ധിക്കുമ്പോഴാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തീപ്പിടിത്തത്തില്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി നശിച്ചു. തീപ്പിടുത്തമുണ്ടായതോടെ കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകള്‍ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനത്തിലുള്ളത്.
കടയുടെ ഉള്ളില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത്. അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ക്ക് കടയുടെ ഉള്ളിലേക്ക് കയറുന്നതിനുള്ള ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുറത്തുനിന്ന് വെള്ളം പമ്പുചെയ്ത് തീയണയ്ക്കാനുള്ള ശ്രമമാണ് ആദ്യമുണ്ടായത്. പിന്നീട് കടയുടെ പുറംഭാഗത്തുകൂടി മുകളിലേയ്ക്കു കയറി തീയണയ്ക്കാനുള്ള ശ്രമത്തിലാണ് .
https://www.facebook.com/Malayalivartha























