ഹരിതകര്‍മ്മസേന മുഖേന പാഴ് വസ്തു ശേഖരണത്തിന് യൂസര്‍ ഫീ ഈടാക്കാന്‍ ഉത്തരവ്....

ഹരിതകര്‍മ്മസേന മുഖേന പാഴ് വസ്തു ശേഖരണത്തിന് യൂസര്‍ ഫീ ഈടാക്കാന്‍ ഉത്തരവ്. യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്ന് വസ്തുനികുതി കുടിശ്ശികയായി ഈടാക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പാഴ് വസ്തു ശേഖരണത്തിന് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കേണ്ടതാണെന്നും നിശ്ചിത യൂസര്‍ ഫീ ഈടാക്കാവുന്നതാണെന്നുമാണ് ഉത്തരവില്‍ പറയുന്നു.
യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്നും ഫീ നല്‍കുന്നതില്‍ കുടിശ്ശിക വരുത്തിയവരില്‍ നിന്നും പ്രസ്തുത തുക വസ്തുനികുതി കുടിശ്ശികയായി കണക്കാക്കി ഈടാക്കേണ്ടതാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























