ആലപ്പുഴയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം വിളക്കുമരം വേലിക്കകത്ത് സുരേഷിന്റെ മകന്‍ നിത്യന്‍ സുരേഷ് (അപ്പു-20) ആണ് മരിച്ചത്.
ചെങ്ങണ്ട പാലത്തിന് വടക്ക് കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം നടന്നത്. നിത്യന്‍ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോയും കൂട്ടി ഇടിക്കുകയായിരുന്നു.
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌ക്കാരം ഉച്ചയ്ക്ക് ഒരു മണിക്ക്. മാതാവ്: ഷൈല. സഹോദരങ്ങള്‍: അഞ്ജലി സുരേഷ്, ആദിത്യന്‍ സുരേഷ്.
"
https://www.facebook.com/Malayalivartha
























