സംസ്ഥാന സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇന്ന് വൈക്കത്ത്...

സംസ്ഥാന സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇന്ന് വൈക്കത്ത് എത്തും.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന സ്റ്റാലിന്‍ റോഡ് മാര്‍ഗ്ഗം കുമരകത്തെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തും. തുടര്‍ന്ന് വൈകുന്നേരം മൂന്നുമണിക്ക് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പം സ്മാരകത്തില്‍ സ്റ്റാലിന്‍ എത്തും.
വൈക്കം ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പെരിയോര്‍ പ്രതിമയിലും ഗാന്ധി പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം ഇരു മുഖ്യമന്ത്രിമാരും വൈക്കം കായലോര ബീച്ചില്‍ സജ്ജീകരിച്ച സമ്മേളന വേദിയില്‍ എത്തും.
സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഒരു ലക്ഷം പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇരുമുഖ്യമന്ത്രിമാരും പകല്‍ 3.30ന് സമരപോരാളികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തും. സംഘാടകസമിതി ചെയര്‍മാന്‍ മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സ്വാഗതം പറയും.
വിവര- പൊതുജന സമ്പര്‍ക്ക വകുപ്പ് പുറത്തിറക്കുന്ന 'വൈക്കം പോരാട്ടം' എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിക്കും.
"
https://www.facebook.com/Malayalivartha
























