കോണ്‍ഗ്രസിന്റെ വൈക്കം സത്യഗ്രഹ വാര്‍ഷിക സമ്മേളനത്തില്‍ കെ. മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കണമായിരുന്നുവെന്ന് ശശി തരൂര്‍ എംപി

കോണ്‍ഗ്രസിന്റെ വൈക്കം സത്യഗ്രഹ വാര്‍ഷിക സമ്മേളനത്തില്‍ കെ. മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കണമായിരുന്നുവെന്ന് ശശി തരൂര്‍ എംപി. അഥവാ സമയക്കുറവായിരുന്നെങ്കില്‍ കുറച്ച് പരിപാടി നേരത്തെ ആരംഭിക്കാമായിരുന്നു.
അദ്ദേഹം സീനിയര്‍ നേതാവാണെന്ന് മാത്രമല്ല, പാര്‍ട്ടിയില്‍ ഭാരവാഹിത്വം വഹിച്ചയൊരു വ്യക്തി കൂടിയാണ്. അങ്ങനെയൊരാളെ അപമാനിക്കുന്നത് ശരിയല്ല. മുന്‍ കെ പി സി സി അദ്ധ്യക്ഷന്മാരെ ഒരുപോലെ കാണണമായിരുന്നു. ഇനിയും അവസരങ്ങളുണ്ടാകുമെന്ന് വിചാരിക്കുന്നു. തനിക്ക് പ്രസംഗിക്കാന്‍ അവസരം കിട്ടാത്തതില്‍ പരാതിയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
സീനിയറായ നേതാവിനെ അപമാനിക്കുന്ന രീതി ശരിയല്ല. ഇതിന് പിന്നില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് അറിയത്തില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി തരൂര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























