Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

എം.വി.ഗോവിന്ദനെക്കുറിച്ചു വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. ഗോവിന്ദന്‍ ആരാണെന്ന് അറിയാത്ത സാഹചര്യത്തില്‍ സമൂഹത്തില്‍ അദ്ദേഹത്തിനു നല്ലപേരുണ്ടെന്നോ അതിനു കോട്ടം തട്ടുമെന്നോ തനിക്കറിയില്ല

01 APRIL 2023 12:50 PM IST
മലയാളി വാര്‍ത്ത

ഗോവിന്ദന്റെ മാനം കപ്പലേറിയതിന് സ്വപ്‌ന സുരേഷിനയച്ച വക്കീല്‍ നോട്ടീസ് ചീറ്റി. മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി സ്വപ്‌ന സുരേഷിനയച്ച വക്കീല്‍ നോട്ടീസ് വായിച്ച് ചിരിച്ചു പോയെന്ന സ്വപ്‌നയുടെ അഭിഭാഷകന്‍ കൃഷ്ണരാജിന്റെ അഭിപ്രായത്തിന് പിന്നാലെ മറുപടിയും ഗോവിന്ദന് കിട്ടി. മാപ്പുമില്ല ഒരു കോപ്പുമില്ല. താന്‍ പണം കെട്ടിവെച്ച് മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ ഉപദേശിച്ചു കൊണ്ട് സ്്വപ്‌ന സുരേഷ് നോട്ടീസിന് മറുപടി നല്കി.

സിപിഎം പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്നണ് നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മറുപടി നല്‍കിരിക്കുന്നത്. എം.വി.ഗോവിന്ദന്‍ അയച്ച വക്കീല്‍ നോട്ടിസിനുള്ള മറുപടിയിലാണു സ്വപ്ന അദ്ദേഹം ആരാണെന്നോ പാര്‍ട്ടിയിലെ പദവി എന്താണെന്നോ മുന്‍പ് അറിയില്ലായിരുന്നുവെന്ന് വ്യക്തമാക്കിയത്. മാപ്പുപറയാന്‍ ഉദ്ദേശിക്കുന്നില്ല. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്ന ഒരു കോടിയുടെ 10% കോടതിയില്‍ കെട്ടിവച്ച് അദ്ദേഹം കേസു നടത്തുമോ എന്നറിയാന്‍ കാത്തിരിക്കുന്നു.

എം.വി.ഗോവിന്ദനെക്കുറിച്ചു വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. ഗോവിന്ദന്‍ ആരാണെന്ന് അറിയാത്ത സാഹചര്യത്തില്‍ സമൂഹത്തില്‍ അദ്ദേഹത്തിനു നല്ലപേരുണ്ടെന്നോ അതിനു കോട്ടം തട്ടുമെന്നോ തനിക്കറിയില്ല. കേസില്‍ നിന്നും വെളിപ്പെടുത്തലുകളില്‍ നിന്നും തന്നെ പിന്മാറ്റാന്‍ വിജേഷ് പിള്ളയെ അയച്ചത് എം.വി.ഗോവിന്ദനാണെന്ന് ആരോപിച്ചിട്ടില്ല. അങ്ങനെ വിജേഷ് പിള്ള അവകാശപ്പെട്ട കാര്യമാണു താന്‍ പറഞ്ഞതെന്നു സ്വപ്ന കൂട്ടിച്ചേര്‍ത്തു. അദ്ദേഹം അയച്ച വക്കീല്‍ നോട്ടിസിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സ്വപ്ന മറുപടി നല്‍കി. സിപിഎം മാനത്തിന് മൊത്തത്തില്‍ വിലപറയുന്ന സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് നിയമപരമായി നേരിടുമെന്ന പ്രഖ്യാപനം നാടിന്റെ നാനാമേഖലകളില്‍ നിന്നും സഖാക്കള്‍ ഉയര്‍ത്തുകയാണ്. സംസ്ഥാന സെക്രട്ടറി അയച്ച നോട്ടീസിന് കിട്ടിയ മറുപടി ഇതാണെങ്കില്‍ ഇനി അയയ്ക്കാനിരിക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല.

സ്വപ്‌ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് . മുഖ്യമന്ത്രിയുടെ മകള്‍, ഭാര്യ, മകന്‍ തുടങ്ങി കുടുംബത്തിലെ എല്ലാവരേയും ഒന്നല്ല ഒരുപിടി അഴിമതികളിലാണ് സ്വപ്‌ന പിടിച്ചു കെട്ടിയിരിക്കുന്നത്. എന്നിട്ടും അതിനൊന്നും മറുപടി അയയ്ക്കാതെ സെക്രട്ടറി ഗോവിന്ദന്‍ മാത്രമാണ് മാനം പോയെന്ന് പറഞ്ഞ് നോട്ടീസ് നല്കിയിരുന്നത്. സ്വപ്‌ന സുരേഷിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സിപിഎമ്മിന് തന്നെ നാളിതുവരെ വ്യക്തതയില്ല. അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ എവിടൊക്കെയോ കരടുകളുണ്ടെന്ന് പാര്‍ട്ടിക്ക് ബോധ്യമായി തുടങ്ങിയിരിക്കുന്നു. ചിലരെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയതിന്റെ ലക്ഷണങ്ങളും പുറത്തു വരുന്നുണ്ട്.

സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും കറങ്ങി നടന്ന സ്വപ്‌നയ്ക്ക് ചീഫ് സെക്രട്ടറിയേക്കാളും ഉയര്‍ന്ന ശമ്പളം നല്കി സംരക്ഷിച്ചതെന്തിനെന്ന ചോദ്യവും അവശേഷിക്കുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മാത്രമായിരുന്നോ സ്വപനയുടെ സംരക്ഷകന്‍. അങ്ങനെയാണെങ്കില്‍ ഇത്രയധികം ഇന്റലിജന്‍സ് സംവിധാനങ്ങളുള്ള മുഖ്യമന്ത്രി എന്തു കൊണ്ട് അതൊന്നും അറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും സ്വന്തം കുടുംബത്തിന്റെ ലാഭത്തിനായി സ്വപനയെ വടവൃക്ഷമായി വളര്‍ത്തുകയായിരുന്നോയെന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. സ്വപ്‌ന മുഖ്യമന്ത്രിയുടെ മാനത്തേയാണ് തെരുവില്‍ അലക്കുന്നത്. അതിന് മറുപടി പറയാതെ വരികള്‍ക്കിടയില്‍ വന്ന ഗോവിന്ദന്‍ നോട്ടീസുമായി പോയി നാറി നാണം കെട്ട് നില്ക്കുന്ന കാഴ്ചയാണുള്ളത്.

സ്വര്‍ണ്ണക്കടത്ത്. ബിരിയാണി ചെമ്പ്, ലൈഫ് മിഷന്‍ കോഴ്, മറന്നു വെച്ച ബാഗിലെ കള്ളപ്പണം തുടങ്ങി ഗൗരവതരമായ ആരോപണങ്ങളാണ് മുഖ്യനെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ആരോപണങ്ങളോടൊപ്പം അതിനുള്ള തെളിവുകളും നല്കിയാണ് സ്വ്പന സുരേഷ് കേസന്വേഷണത്തില്‍ ഇഡിയെ സഹായിക്കുന്നത്.ആരോപണങ്ങള്‍ തെളിയിക്കാമെങ്കില്‍ തെളിയിക്കട്ടെയെന്ന സഖാക്കളുടെ സ്ഥിരം വെല്ലുവിളിയും സ്വ്പന വിഷയത്തില്‍ ഉയര്‍ന്നു വന്നിട്ടില്ല. പിണറായി മാത്രമാണോ അതോ പാര്‍ട്ടി മൊത്തത്തില്‍ അറിഞ്ഞു കൊണ്ടാണോ അവരെ വലിയ പുള്ളിയായി വളര്‍ത്തിയതെന്ന സംശയമാണുയരുന്നത്. കേരളത്തില്‍ ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അതിനൊന്നും പ്രതിപകരിക്കാത്ത ഏക മുഖ്യമന്ത്രിയെന്ന ഖ്യാതി പിണറായി വിജയന് മാത്രം അവകാശപ്പെട്ടതാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന മുഖ്യന്‍ അറിഞ്ഞു കൊണ്ടിരിക്കുന്ന നാളുകളാണ് കടന്നു പോയികൊണ്ടിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (3 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (3 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (3 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (4 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (4 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (4 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (5 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (5 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (8 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (8 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (8 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (8 hours ago)

Malayali Vartha Recommends