മുല്ലപ്പെരിയാര്‍: ഒരു ഷട്ടര്‍ കൂടി അടച്ചു; ജലനിരപ്പ് 141.68 അടിയില്‍, നീരൊഴുക്ക് കുറഞ്ഞു എന്ന കാരണത്താലാണ് ഷട്ടറുകള്‍ പൂട്ടിയതെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ ഡാമിലെ കേരളത്തിലേക്ക് ഒഴുക്കി വിടുന്ന ഒരു ഷട്ടര്‍ കൂടി അടച്ച് തമിഴ്‌നാട.് നീരൊഴുക്ക് കുറഞ്ഞു എന്ന കാരണത്താലാണ് ഷട്ടറുകള്‍ പൂട്ടിയതെന്ന് തമിഴ്‌നാടിന്റെ വിശദീകരണം. ജലനിരപ്പ് 142 അടിയോടടുത്തു നിലനിര്‍ത്തുകയാണ് തമിഴ്‌നാട് ലക്ഷ്യം. എന്നാല്‍ ഇപ്പോഴും ജലനിരപ്പ് 141.68 അടിയില്‍ തന്നെ നില്‍ക്കുകയാണ്. കൂടുതല്‍ വെള്ളം ശേഖരിച്ചുവക്കുന്നതിനായിട്ടാണ് തമിഴ്‌നാടിന്റെ ഇത്തരത്തിലുള്ള നടപടി. ജലനിരപ്പ് 142 അടിയോടടുത്തു നിലനിര്‍ത്തുകയാണ് തമിഴ്‌നാട് ലക്ഷ്യം.
ഓരോ സെക്കന്‍ഡിലും അണക്കെട്ടിലേക്ക് 2495 ഘനയടി ജലം എത്തുന്ന നിലയ്ക്ക് ജലനിരപ്പ് നേരിയ തോതില്‍ ഉയരാനാണു സാധ്യത. പരിസര പ്രദേശങ്ങളിലെ നേരിയതോതിലുള്ള മഴയും ജലനിരപ്പ് ഉയര്‍ത്താന്‍ സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha