ബാറുടമകളും കുരുക്കിലേക്ക്

കൈക്കൂലി വാങ്ങുന്നതും, കൊടുക്കുന്നതും കുറ്റകരമാണ്. കെ. ബാബുവിന് നേരിട്ടു പണം നല്‍കിയെന്നു വിളിച്ചുപറയുന്ന ബിജുരമേശ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവോടെ കൂടുതല്‍ നിയമക്കുരുക്കിലേക്ക്. ബാര്‍കോഴ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് നീങ്ങുന്നു എന്നതാണ് ഈ വിധി നല്‍കുന്ന സൂചന.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ 20 കോടി രൂപ പിരിച്ചെടുത്തെന്നും, ആ പണം ഭരണകക്ഷിയിലെ പല പ്രമുഖര്‍ക്കുമായി വീതം വച്ചു നല്കിയെന്നുമുള്ള കടുത്ത ആരോപണമാണ് ബിജുരമേശ് 2014 നവംബര്‍ മാസം ഉന്നയിച്ചത്. ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ യോഗത്തിലും പ്രതിപക്ഷത്തെ പ്രമുഖ നേതാവുള്‍പ്പെടെ പല മന്ത്രിമാരും, നേതാക്കളും പണം വാങ്ങിയെന്നും എലഗന്‍സ് ബിനോയ് ഉള്‍പ്പെടെയുള്ള ബാറുടമകള്‍ ആരോപിച്ചു.
ബാര്‍ തുറന്നുകിട്ടാനുള്ള ബ്ലാക്‌മെയില്‍ തന്ത്രമാണ് ഇതെന്ന് പരക്കെ ആക്ഷേപമുണ്ടായെങ്കിലും ബിജുരമേശിനെതിരെയോ, പണം കൊടുത്തുവെന്നു പറയുന്ന മറ്റു ബാറുടമകള്‍ക്കെതിരെയോ കേസെടുക്കാനുള്ള ആര്‍ജ്ജവം ഗവണ്‍മെന്റ് കാട്ടിയില്ല. ഐ ഗ്രൂപ്പ് മന്ത്രിയായ അടൂര്‍പ്രകാശിന് ബിജുരമേശുമായുള്ള ബന്ധവും, ബാര്‍കോഴയുടെ തുടക്കം മുതല്‍ രമേശ് ചെന്നിത്തലയുടെ പേരുയര്‍ന്നു വന്നതും ബിജുരമേശിനെ കേസില്‍ പ്രതിചേര്‍ക്കുന്നതില്‍ നിന്ന് ആഭ്യന്തരവകുപ്പിനെ പിന്തിരിപ്പിച്ചിരുന്നു.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട പിരിവിന് സഹകരിച്ച ബാറുടമകള്‍ക്കെതിരെയും ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കേണ്ടിവരും.
ഇതിനിടയില്‍ ബിജുരമേശിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. വ്യാജ ഡോക്ടറേറ്റ്, സ്ത്രീകള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണം, പത്മനാഭക്ഷേത്രഭൂമി കൈയ്യേറല്‍, പുറമ്പോക്കു കൈയ്യേറല്‍ തുടങ്ങിയവ അവയില്‍ ചിലതുമാത്രം.
ബിജുരമേശും, ബിജുരാധാകൃഷ്ണനും പോലുള്ളവര്‍ പറയുന്നതുകേട്ട് ഇറങ്ങിത്തിരിച്ച പ്രതിപക്ഷവും സമരം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അഡ്ജസ്റ്റ്‌മെന്റ് ആരോപണം നേരിടുന്നു.
അണിയറയില്‍ ബാര്‍കോഴയില്‍ നിരവധി പരാതികളുമായി വിവിധ കോടതികളെ സമീപിക്കുവാനുള്ള നീക്കത്തിലാണ് ചിലര്‍.
ബാബുവിനെതിരെ പ്രാഥമികാനേ്വഷണം നടത്തിയിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ദ്രുതപരിശോധനാ ഉത്തരവ്. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജുരമേശില്‍ നിന്ന് ബാബു 50 ലക്ഷം രൂപ കോഴ നേരിട്ടുവാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം.
കേസിന്റെ തുടക്കം മുതല്‍ ബിജുരമേശിന് സര്‍ക്കാരിലുള്ള സ്വാധീനം ചര്‍ച്ചയായിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് അന്വേഷണം നേരിടുന്നയാള്‍ എത്ര ശക്തനായാലും സത്യം പുറത്തുവരണമെന്ന് കോടതി അഭിപ്രായപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha