ഓടുന്ന ട്രെയിനില്‍ യാത്രക്കാരിയുടെ ദേഹത്ത് തീ കൊളുത്തിയ സംഭവം... തീ കൊളുത്തിയത് ചുവന്ന ഷര്‍ട്ടിട്ട തൊപ്പി വെച്ച ആളാണെന്ന് വിവരം

ഓടുന്ന ട്രെയിനില്‍ യാത്രക്കാരിയുടെ ദേഹത്ത് തീ കൊളുത്തിയ സംഭവത്തില്‍ ചുവന്ന ഷര്‍ട്ടിട്ട തൊപ്പി വെച്ച ആളാണെന്ന് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ വെച്ചാണ് തീ കൊളുത്തിയത്. രണ്ട് കുപ്പി പെട്രോളുമായിട്ടാണ് അക്രമി വന്നത്.
യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ അവിടെയിരുന്ന ആളുകളുടെ ദേഹത്തേക്ക് പെട്രോള്‍ വീശിയൊഴിക്കുകയായിരുന്നു എന്ന് യാത്രക്കാരിലൊരാള്‍ പറയുന്നു. ഡിവണ്‍ കോച്ചിലെ എട്ട് പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ഏറെയും സ്ത്രീകളാണ്. അക്രമി സംഭവം നടന്ന ഉടനെ കംപാര്‍ട്ട്‌മെന്റില്‍ നിന്നും ഓടി രക്ഷപ്പെട്ടു. അപ്രതീക്ഷിതമായ ആക്രമണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
യാത്രക്കാരുടെ ദേഹത്തെല്ലാം ഇയാള്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. 5 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റൂബി, അനില്‍കുമാര്‍, അദ്വൈത്, സജിഷ, അശ്വതി എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍. ട്രെയിനിന് തീ പിടിച്ചു എന്നാണ് യാത്രക്കാര്‍ ആദ്യം കരുതിയത്. പിന്നീട് ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു. കോഴിക്കോട് നിന്ന് 10 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ പുറപ്പെട്ട് എത്തിയതിന് ശേഷമാണ് അക്രമം നടന്നത്.
https://www.facebook.com/Malayalivartha

























