Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..

സംഭവം കേരളത്തില്‍....ട്രെയിന്‍ യാത്രയ്ക്കിടെ യുവാവ് രാത്രി കോച്ചില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; ഭയന്നുവിറച്ച് യാത്രക്കാര്‍, കൂട്ടനിലവിളി; ട്രെയിന്‍ നിര്‍ത്തിയത് പാലത്തിന് മുകളില്‍; രണ്ടു മണിക്കൂറിനു ശേഷം സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍

03 APRIL 2023 09:59 AM IST
മലയാളി വാര്‍ത്ത

നോര്‍ത്ത് ഇന്ത്യയില്‍ മാത്രം കണ്ടിരുന്ന തീവെയ്പ്പ് കേരളത്തിലും കോഴിക്കോടാണ് നടുക്കിയ സംഭവമുണ്ടായത്. ട്രെയിന്‍ യാത്രയ്ക്കിടെയാണ് യുവാവു രാത്രി കോച്ചില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. തീപിടിത്തത്തിനു പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ടു മണിക്കൂറിനു ശേഷം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സ്ത്രീയും കുഞ്ഞും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണെന്നാണു പ്രാഥമിക വിവരം. മരിച്ച പുരുഷനെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

കോച്ചില്‍ തീയിട്ടതിനെ തുടര്‍ന്നു 3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്കു പൊള്ളലേറ്റു. ഇന്നലെ രാത്രി 9.11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലാണു സംഭവം. തീ ആളിപ്പടര്‍ന്നതോടെ യാത്രക്കാര്‍ അടുത്ത കോച്ചിലേക്ക് ഓടി. ചിലര്‍ ചങ്ങല വലിച്ചതോടെ ട്രെയിന്‍ കോരപ്പുഴ പാലത്തില്‍ പിടിച്ചിട്ടു. ഈ സമയം അക്രമി കടന്നുകളഞ്ഞു.



ട്രെയിനില്‍ യുവാവു പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയതോടെ എന്തുചെയ്യണണെന്നറിയാതെ എങ്ങോട്ട് ഓടണമെന്നറിയാതെ യാത്രക്കാര്‍ ഭയന്നുവിറച്ചു. പൊള്ളലേറ്റവരില്‍ 5 പേരെ പ്രഥമ ചികിത്സയ്ക്കു ശേഷം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും 3 പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ട്രെയിന്‍ തൊട്ടടുത്ത കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേക്കു മാറ്റി. പരിശോധനയ്ക്കു ശേഷം ട്രെയിന്‍ 10.35നു കണ്ണൂരിന് പുറപ്പെട്ടു.

ആലപ്പുഴയില്‍ നിന്നു രാത്രി 9.05 നാണ് ട്രെയിന്‍ കോഴിക്കോട് എത്തിയത്. തുടര്‍ന്നു യാത്ര പുറപ്പെട്ട ട്രെയിന്‍ എലത്തൂര്‍ പിന്നിട്ട് 9.27ന് കോരപ്പുഴ പാലം കടക്കുമ്പോള്‍ ഡി 1 കോച്ചിലാണു തീപടര്‍ന്നത്. ഇതിനിടയില്‍ സ്ത്രീകളുടെ കൂട്ടക്കരച്ചില്‍ ഉയര്‍ന്നു. തീ പടര്‍ന്നതോടെ പലരും അടുത്ത കോച്ചിലേക്ക് ഓടി. ചങ്ങല വലിച്ചതിനെത്തുടര്‍ന്നു ട്രെയിന്‍ നിര്‍ത്തിയതു കോരപ്പുഴ പാലത്തിലായതിനാല്‍ പകുതി കോച്ചുകളിലുള്ളവര്‍ക്കു പുറത്തിറങ്ങാനായില്ല.

ഡി 1 കോച്ചില്‍ മറ്റു യാത്രക്കാര്‍ എത്തിയപ്പോള്‍ വസ്ത്രം കത്തിയ നിലയില്‍ 3 സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടു. അക്രമി ചുവപ്പു തൊപ്പിയും ഷര്‍ട്ടും ധരിച്ച ആളാണെന്നാണു മറ്റു യാത്രക്കാര്‍ പറഞ്ഞത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടങ്ങി. ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ എസ്.അപര്‍ണയുടെയും എലത്തൂര്‍ എസ്‌ഐ പി.എസ്.ജയേഷിന്റെയും നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.



കണ്ണൂര്‍ എന്‍ജിനീയറിങ് കോളജ് വാര്‍ഷികവുമായി ബന്ധപ്പെട്ട് എറണാകുളത്തെ ചര്‍ച്ച കഴിഞ്ഞ് തിരിച്ചെത്തിയ സംഘത്തെ കാത്തിരുന്നതു ഞെട്ടലിന്റെ രാത്രി. രാത്രി ഒന്‍പതരയോടെ ഡി 1 കോച്ചിലെ യാത്രയ്ക്കിടയില്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ട പിണറായി സ്വദേശി പി.സി.ലതീഷ് തീപിടിത്തത്തിന്റെ ആഘാതത്തില്‍ നിന്നു കരകയറാതെയാണ് ദുരന്തം വിവരിച്ചത്. 25 30 സീറ്റുകളിലാണ് കണ്ണൂരില്‍ നിന്നുള്ള സംഘം ഇരുന്നത്. കോരപ്പുഴയ്ക്കു സമീപം എത്തിയപ്പോള്‍ ചുവന്ന കള്ളി ഷര്‍ട്ട് ധരിച്ച യുവാവു കോച്ചിലേക്കു കയറി.

പന്തികേടു തോന്നിയെങ്കിലും കാര്യമാക്കിയില്ല. സീറ്റിനു സമീപത്തെത്തിയ ഇയാള്‍ രണ്ടു കുപ്പിയില്‍ ഇന്ധനം കരുതിയിരുന്നു. ഇതില്‍ ഒരു കുപ്പി തുറന്ന് വീശിയൊഴിച്ചു. സമീപത്ത് ഇരുന്നവരുടെ ദേഹത്ത് ഇന്ധനം പരന്നു. എന്താണെന്ന് മനസ്സിലാകും മുന്‍പ് ഇയാള്‍ തീ കൊളുത്തി. നിമിഷങ്ങള്‍ക്കകം തീ ആളി. കോച്ചിന്റെ തറയില്‍ വീണ ഇന്ധനവും കത്തി. ബാഗും മറ്റു സാധനങ്ങളും ഉപയോഗിച്ചാണ് തീ കെടുത്തിയത്. തീയിട്ടയാള്‍ എങ്ങോട്ടു പോയെന്നു കണ്ടില്ല.

അടുത്തേക്കു വന്ന ഒരാള്‍ പെട്ടെന്ന് എന്തോ സ്‌പ്രേ ചെയ്തു. നനവു പടരുന്നത് അറിയുന്നതിനു മുന്‍പേ തീ പടര്‍ന്നു. ആളുകള്‍ എഴുന്നേറ്റ് ഓടി. എന്താണെന്നു സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (9 minutes ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (14 minutes ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (40 minutes ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (52 minutes ago)

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (1 hour ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (6 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (7 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (7 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (7 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (7 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (7 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (8 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (8 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (11 hours ago)

Malayali Vartha Recommends