Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..

കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കല്‍ പ്രക്രിയ 1485 കോടി രൂപ നല്‍കിയ അദാനി ഗ്രൂപ്പ് പൂര്‍ത്തിയാക്കിയത് കേരളത്തിന് വലിയ അടിയായി മാറുമെന്ന് കണക്ക് കൂട്ടുന്നു. കടത്തില്‍ മുങ്ങിയത് മൂലം കൈമാറാനിരുന്ന കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കാന്‍ അദാനി പോര്‍ട്ട് നേരത്തെ തീരുമാനിച്ചിരുന്നു

03 APRIL 2023 11:30 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി വായ്പ തരാന്‍ ആളുണ്ടോയെന്ന് കേരള സര്‍ക്കാര്‍ ചോദിച്ച് നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റൈ പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്കിയിട്ടുള്ള വാക്കുകള്‍ പാലിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു കൊടുക്കണം. സാമ്പത്തിക പ്രതിസന്ധി കാരണം ഇത് രണ്ടും സര്‍ക്കാരിന് എളുപ്പം സധ്യവുമല്ല. പിന്നെ വിഴിഞ്ഞം പുനരധിവാസവും അതിനെ തുടര്‍ന്ന് അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങളും പോര്‍ട്ട് നിര്‍മ്മാണത്തിന് തന്നെ തടസ്സമായി കൊണ്ടിരിക്കുകയാണ്. പ്രകൃതി സൗകര്യങ്ങള്‍ പരമാവധിയുണ്ടായിട്ടും രാഷ്ട്രീയ വടംവലിയുടെ ഇടയില്‍പെട്ട് വിഴിഞ്ഞം തുറമുഖ പദ്ധതി അനന്തമായ നീളുകയാണ്.

വിഴിഞ്ഞത്ത് തീരദേശ വാസികള്‍ സംഘടിച്ചു നടത്തിയ സമരത്തിലും , അക്രമങ്ങളിലും വിദേശ ഫണ്ടിംഗ് വരെ ചര്‍ച്ചയായിരുന്നു. തുറമുഖ മാഫിയ അല്ലെങ്കില്‍ ലോബിയുടെ പലതരത്തിലുള്ള കളികള്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. പിണറായി വിജയന്‍ സര്‍ക്കാര്‍ താലോലിച്ച് നടക്കുന്ന അദാനി ഗ്രൂപ്പ് വിഴിഞ്ഞം തഴഞ്ഞു തുടങ്ങിയിരിക്കുന്നു. കരാര്‍ പ്രകാരമുള്ള തുകകള്‍ യഥാസമയം ലഭിച്ചില്ലെങ്കില്‍ അദാനി ഗ്രൂപ്പ് തന്നെ വിഴിഞ്ഞം വിട്ടേയ്ക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. നീണ്ടകാലത്തെ കേസുകളില്‍ കുടുക്കി തുറമുഖ സ്വപനത്തെ തന്നെ അവര്‍ക്ക് കോടതിയ്ക്കകത്താക്കാനാകും. കടത്തിന് മേല്‍ കടംകയറി നില്ക്കുന്ന സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന് പണം കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ്.

ഈ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പ് തൊട്ടടുത്തെ കാരയ്ക്കല്‍ തുറമുഖം ഏറ്റെടുത്തത്.കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കല്‍ പ്രക്രിയ 1485 കോടി രൂപ നല്‍കിയ അദാനി ഗ്രൂപ്പ്  പൂര്‍ത്തിയാക്കിയത് കേരളത്തിന് വലിയ അടിയായി മാറുമെന്ന് കണക്ക് കൂട്ടുന്നു. കടത്തില്‍ മുങ്ങിയത് മൂലം കൈമാറാനിരുന്ന കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കാന്‍ അദാനി പോര്‍ട്ട് നേരത്തെ തീരുമാനിച്ചിരുന്നു. ഏറ്റെടുക്കല്‍ പ്രക്രിയ മുഴുവന്‍ തുകയും നല്‍കി പൂര്‍ത്തിയാക്കുകയായിരുന്നു.  

പിന്നീട് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ കാരയ്ക്കല്‍ തുറമുഖത്തിന്  വായ്പനല്‍കിയ ധനകാര്യസ്ഥാപനങ്ങളുടെ ബാധ്യതയായ 1485 കോടി രൂപ നല്‍കി ഏറ്റെടുക്കാന്‍ അദാനി പോര്‍ട്ടിനെ അനുവദിക്കുകയായിരുന്നു. അത്രയും തുക ഒരുമിച്ച് നല്‍കി അദാനി പോര്‍ട്ട് കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കുന്നത് പൂര്‍ത്തിയാക്കുകയായിരുന്നു.  കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ കാരയ്ക്കല്‍ പട്ടണത്തിനടുത്താണ് കാരയ്ക്കല്‍ തുറമുഖം.

ഇനി 850 കോടി രൂപ കൂടി ചെലവഴിച്ച് ഈ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വൈകാതെ അദാനി പോര്‍ട്ട് വികസിപ്പിക്കമെന്നും അത് ചരക്കുകയറ്റിറക്ക് ചെലവ് കുറയ്ക്കുമെന്നും അദാനി പോര്‍ട്ട് സിഇഒ കരണ്‍ അദാനി പറഞ്ഞു.  അടുത്ത് അഞ്ച് വര്‍ഷത്തിനകം ഈ തുറമുഖത്തിന്റെ കപാസിറ്റി ഇരട്ടിയാക്കാനുള്ള പദ്ധതിയുമുണ്ട്. . ഇന്ത്യയിലെ ഏറ്റവും വലിയ ചരക്ക് ഗതാഗത സംവിധാനം എന്ന നിലയ്ക്ക് അദാനി പോര്‍ട്ട് മറ്റൊരു നാഴികക്കല്ല് താണ്ടുകയാണ്. ഇതോടെ ഇന്ത്യയിലെ 14 തുറമുഖങ്ങള്‍ ഇപ്പോള്‍ അദാനി പോര്‍ട്ട് കൈകാര്യം ചെയ്യുന്നുണ്ട്. അതില്‍ വിഴിഞ്ഞം മാത്രമാണ് അദാനി ഗ്രൂപ്പിന്റെ കണക്ക് കൂട്ടലുകള്‍ അട്ടിമറിച്ചിരിക്കുന്നത്. ആയിരം ദിവസം കൊണ്ട് വിഴിഞ്ഞത്ത് കപ്പലടുപ്പിക്കുമെന്ന് പറഞ്ഞിറങ്ങിയ അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ നിസസഹകരണം കാരണം പിന്നോട്ട് പോയിരിക്കുകയാണ്.

 അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പല്‍ പാതയുെ സാമീപ്യം തീരത്തുനിന്നും ഒരു നോട്ടിക്കല്‍ മൈല്‍ അകലം വരെ 24 മീറ്റര്‍ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം വിഴിഞ്ഞത്തിന് വലിയ സാധ്യതകളാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള പദ്ധതിയാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെന്ന് പദ്ധതിയെ അനുകൂലിക്കുന്നവരും അല്ലാത്തവരും അവകാശപ്പെടുന്നുണ്ട്. പദ്ധതി നടപ്പിലായാല്‍ ഭാരതത്തിലെ മറ്റു വന്‍ തുറമുഖങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന തിരക്ക് ഗണ്യമായ രീതിയില്‍ കുറക്കാനാകുമെന്ന് കരുതപ്പെടുന്നു. വിഴിഞ്ഞത്തുനിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍പ്പാത കടന്നുപോകുന്നണ്ട്.

കേരള സര്‍ക്കാര്‍ ആഗസ്റ്റ് 2015 ലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 40 വര്‍ഷത്തേക്കുള്ള  കരാര്‍ഒപ്പിട്ടത്. കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നമായ കടല്‍ മേഖലകളില്‍ ഒന്നാണ് വിഴിഞ്ഞം. കടല്‍ ആവാസവ്യവസ്ഥയ്ക്ക് പദ്ധതിയുണ്ടാക്കുന്ന ആഘാതം ഏറെ വലുതായിരിക്കുമെന്ന് ഒരുക്കൂട്ടര്‍ വാദിച്ചിരുന്നു.

വിഴിഞ്ഞം തീരത്തുനിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് പദ്ധതിയില്ലാത്തത് ഇതിലെ വലിയ പരിമിതിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി 475 കോടി രൂപ പ്രത്യേകമായി ചെലവിട്ട് 3000 കുടുംബങ്ങളെ പുനരധിവസിപ്പിക്കല്‍ കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പുനരധിവാസ പദ്ധതിയായി മാറിയിരിക്കുകയാണ്.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണത്തിന് അദാനി ഗ്രൂപ്പിനു നല്‍കാന്‍  850 കോടി അടിയന്തരമായി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമ്ങ്ങളും വിജയം കണ്ടില്ല. ഹഡ്‌കോയില്‍ നിന്ന് വായ്പയെടുക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.തുറമുഖനിര്‍മാണം പൂര്‍ത്തിയായി 15 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ നടത്തിപ്പ് സര്‍ക്കാരിലേക്ക് എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ ഹഡ്കോയില്‍നിന്നു വായ്പയെടുത്താല്‍ 16 വര്‍ഷം കഴിഞ്ഞ് തിരിച്ചടവ് നടത്തിയാല്‍ മതിയെന്ന് ധാരണയായിട്ടുണ്ട്. അതുവരെ പലിശ മാത്രം നല്‍കിയാല്‍ മതിയാകും. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഇനി 1000 കോടി രൂപയും വിഴിഞ്ഞം-ബാലരാമപുരം റെയില്‍വേ ലൈന്‍ നിര്‍മാണത്തിനു മറ്റൊരു 1000 കോടിയുമുള്‍പ്പെടെ 2850 കോടിയാണ് സര്‍ക്കാര്‍ ആകെ വായ്പയെടുക്കുന്നത്. സാങ്കേതികപ്രശ്നങ്ങളാല്‍ ബാങ്കുകളില്‍നിന്നു വായ്പ ലഭ്യമല്ലാത്തതിനാലാണ് ഹഡ്കോയെയും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയും സമീപിച്ചിരിക്കുന്നത്

ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ നല്‍കേണ്ടത് 1450 കോടി രൂപയാണ്. നിലവില്‍ ബ്രേക്ക് വാട്ടറിന്റെ 30 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കേണ്ട വിഹിതത്തില്‍നിന്ന് 400 കോടി എത്രയുംപെട്ടെന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് പലതവണ കത്ത് നല്‍കിയിരുന്നു. സര്‍ക്കാരിന് വായ്പകള്‍ കിട്ടാനുള്ള കാലതാമസം പരിഗണിച്ച്  ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണത്തിന് 100 കോടി രൂപ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് കൈമാറി.മാര്‍ച്ച് 31 നുള്ളില്‍ 400 കോടി രൂപയാണ് സര്‍ക്കാര്‍ നല്‌കേണ്ടിയിരുന്നത്. കെ.എസ്.എഫിയില്‍ നിന്നും വായ്പയെടുത്താണ് നൂറ് കോടി നല്കിയിത്. സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തോട് നാന്നൂറ് കോടി രൂപയുടെ വായ്പ് തരപ്പെടുത്താനാണ് ഇപ്പോല്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

തുറമുഖ നിര്‍മാണത്തിനുള്ള ഗ്യാപ് വയബിലിറ്റി ഫണ്ടായി 817 കോടിയാണ് നല്‍കേണ്ടത്. ഇതില്‍ 400 കോടി രൂപ സംസ്ഥാന വിഹിതമാണ്.  കൂടാതെ തുറമുഖ നിര്‍മാണം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നുള്ള ലക്ഷ്യവും മുന്‍നിര്‍ത്തിയാണ്, അദാനി ഗ്രൂപ്പിനു നല്‍കാനുള്ള തുക കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ഗ്യാപ് വയബിലിറ്റി ഫണ്ടായി കേന്ദ്രം നല്‍കാനുള്ള തുക ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടാമെന്നും തുറമുഖവകുപ്പ് അദാനി ഗ്രൂപ്പിന് ഉറപ്പുനല്‍കിയിട്ടുണ്ട്. അടുത്ത സെപ്റ്റംബറില്‍ വിഴിഞ്ഞത്ത് തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കപ്പലെത്തിക്കുമെന്നാണ് സര്‍ക്കാര്‍ വാദം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (8 minutes ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (13 minutes ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (39 minutes ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (51 minutes ago)

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (1 hour ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (6 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (7 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (7 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (7 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (7 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (7 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (8 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (8 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (11 hours ago)

Malayali Vartha Recommends