അരിക്കൊമ്പന്‍ ദൗത്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി മൂന്നാറിലെത്തി യോഗം ചേരുന്നു... ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ജനങ്ങളെ സമിതിയംഗങ്ങള്‍ സന്ദര്‍ശിക്കും

അരിക്കൊമ്പന്‍ ദൗത്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി മൂന്നാറിലെത്തി യോഗം ചേരുന്നു. യോഗത്തിന് ശേഷം ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ജനങ്ങളെ സമിതിയംഗങ്ങള്‍ സന്ദര്‍ശിക്കും.
കൊമ്പനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സമിതി നാട്ടുകാരോട് നേരിട്ട് ചോദിച്ചറിയുകയും ചെയ്യും. കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്‍.എസ് അരുണ്‍ , പ്രൊജക്റ്റ് ടൈഗര്‍ സിസിഎഫ് എച്ച്. പ്രമോദ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടും ചീഫ് വെറ്ററിനേറിയനുമായ ഡോക്ടര്‍ എന്‍ വി കെ അഷ്റഫ്, കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ് സ്ഥലം സന്ദര്‍ശിക്കുന്നത്.
അരിക്കൊമ്പനെ പിടികൂടുന്ന കാര്യത്തില്‍ കോടതി അന്തിമ തീരുമാനമെടുക്കുന്നത് വിദഗ്ധ സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
"
https://www.facebook.com/Malayalivartha

























