Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..

കഞ്ഞിക്ക് വകയില്ലാതെ മലയാളി യാത്രാബത്ത വകയില്‍ കോടികള്‍ വഹിച്ച് സര്‍ക്കാര്‍;യാത്രാബത്തയെന്നും പറഞ്ഞ് കള്ളക്കണക്ക് എഴുതിയെടുത്തത് 3.17 കോടി രൂപ,ഇങ്ങേരിത് മുടിപ്പിച്ചേ ഇറങ്ങു,ഈ സര്‍ക്കാര്‍ ഭരണത്തില്‍ മടുത്തു ഒന്നിറങ്ങി പോകാമോ?

03 APRIL 2023 06:41 PM IST
മലയാളി വാര്‍ത്ത

ഖജനാവ് കാലി മലയാളി കടത്തില്‍ പക്ഷെ സര്‍ക്കാര്‍ ധൂര്‍ത്തിന് അറുതിയില്ല. മുഖ്യന്റെയും മന്ത്രിമാരുടേയും കാര്യങ്ങള്‍ മുട്ടില്ലാതെ നടക്കുന്നു. യാത്രാബത്തയെന്നും പറഞ്ഞ് കഴിഞ്ഞവര്‍ഷം കൈപ്പറ്റിയത് 3.17 കോടി രൂപ. ബജറ്റില്‍ യാത്രാബത്തയായി അനുവദിച്ചിരുന്നത് 2.5 കോടി രൂപ ആയിരുന്നു. എന്നാല്‍ അതുംകടന്ന് 3.17 കോടിയിലെത്തി. ഇതിനും മാത്രം കേരളത്തിന് ഗുണമുണ്ടാകുന്ന എന്ത് യാത്രയാണോ നടത്തിയത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മാത്രമല്ല പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ വീട്ടിലിരുന്ന് യാത്രാബത്ത വാങ്ങുന്നു. കേരളം കടക്കെണിയില്‍ നില്‍ക്കുമ്പോഴാണ് ഈ ധൂര്‍ത്തൊക്കെ നടക്കുന്നത്.

ബജറ്റില്‍ യാത്രാബത്തയായി അനുവദിച്ചിരുന്നത് 2.5 കോടി രൂപ മാത്രമായിരുന്നെങ്കിലും, പിന്നീട് അധികം തുക അനുവദിക്കുകയായിരുന്നു. ട്രഷറിയില്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിന് അനുവദിച്ച അവസാന തീയതിയുടെ തലേ ദിവസമാണ് മന്ത്രിമാര്‍ക്ക് യാത്രാബത്ത ഇനത്തില്‍ 20 ലക്ഷം കൂടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്. മന്ത്രിമാര്‍ക്ക് ഓരോ സാമ്പത്തികവര്‍ഷവും യാത്രാബത്തയിനത്തില്‍ ബജറ്റില്‍ തുക നീക്കിവയ്ക്കാറുണ്ട്. അതില്‍ കൂടുതല്‍ യാത്രാബത്തയിനത്തില്‍ ചെലവായാല്‍ അധികം തുക അനുവദിക്കും. ധനവകുപ്പാണ് ഈ തീരുമാനമെടുക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം യാത്രാബത്ത ഇനത്തില്‍ ബജറ്റില്‍ നീക്കിവച്ചിരുന്നത് രണ്ടരക്കോടി രൂപയായിരുന്നു. ഈ തുകയുടെ പരിധി കഴിഞ്ഞതോടെ 88.59 ലക്ഷം രൂപയുടെ അഡിഷനല്‍ പ്രൊവിഷന്‍ ധനവകുപ്പ് അനുവദിച്ചു. ഇതോടെ ആകെ യാത്രാബത്തക്കായി നീക്കിവച്ച തുക 3.38 കോടിരൂപയായി ഉയര്‍ന്നു.

കഴിഞ്ഞമാസം 27നാണ് യാത്രാബത്തയുമായി ബന്ധപ്പെട്ട അവസാന ഉത്തരവിറങ്ങിയത്. 20 ലക്ഷം രൂപ അനുവദിച്ചാണ് ഉത്തരവ്. 28ന് ബില്ലുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയായിരുന്നു. സമയം കിട്ടാത്തതിനാല്‍ ബില്ല് മാറി പണം നല്‍കാന്‍ സാധിച്ചില്ലെന്നാണ് സൂചന. അങ്ങനെ ഈ സാമ്പത്തികവര്‍ഷത്തെ അന്തിമ കണക്ക് പ്രകാരം യാത്രാബത്തയിനത്തില്‍ ചെലവായിരിക്കുന്നത് 3.17 കോടി രൂപയാണ്. വിവിധ ആവശ്യങ്ങള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ചതിലും അധികം തുക ധനവകുപ്പിന് അനുവദിക്കാമെങ്കിലും അടിയന്തരസ്വഭാവവും പ്രാധാന്യവും കണക്കിലെടുത്താണ് സാധാരണ അങ്ങനെ ചെയ്യാറുള്ളത്. മന്ത്രിമാരുടെ യാത്രാബത്ത കിലോമീറ്ററിനു 10 രൂപയില്‍ നിന്നു 15 രൂപയാക്കിയിരുന്നു. എംഎല്‍എമാരുടെ യാത്രാബത്ത കിലോമീറ്ററിനു 12 രൂപയാണ്. ഇങ്ങനെ യാത്രാബത്തയുടെ പേരിലും ക്ൃത്യമായ് എഴുതിയെടുക്കുന്നുണ്ട്. അപ്പോഴും കേരളത്തില്‍ പെന്‍ഷനും ശമ്പളവും ഒക്കെ മുടങ്ങി കിടക്കുകയാണ്. ജനക്ഷേമത്തിന് വേണ്ടി ഇറക്കാന്‍ നയാപൈസ ഖജനാവില്‍ ഇല്ല എന്നാല്‍ സര്‍ക്കാര്‍ ധൂര്‍ത്തിന് പണം ഉണ്ട്.

മുണ്ടുമുറുക്കി ഉടുത്ത് ജീവിക്കുന്ന ജനം ഈ സര്‍ക്കാര്‍ വരുത്തി വെക്കുന്ന കടം വീട്ടാനാണ് ഇപ്പോള്‍ പണിക്ക് പോകുന്നത്. നയാപൈസയില്ല അതിന്റെ കൂടെ എല്ലാത്തിനും വിലയുംകൂട്ടി ജനങ്ങളെ ഊറ്റിപ്പിഴിയുന്നു. അങ്ങനെ ജനങ്ങല്‍ പൊറുതിമുട്ടി നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ധൂര്‍ത്തിന് പൊടിച്ച കോടികളുടെ കണക്ക് പുറത്ത് വരുന്നത്. ജനരോഷം ഇളകുകയാണ്. എന്നാലും സര്‍ക്കാരിന് ഒരു കുലുക്കവുമില്ല. ഇങ്ങനെ ജനത്തെ കൊല്ലാക്കൊല ചെയ്യുന്നൊരു സര്‍ക്കാര്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഈ ധൂര്‍ത്തൊന്നും പോരാഞ്ഞ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്ത് അടുത് ധൂര്‍ത്തിനും കൂടി വഴിവെച്ചിട്ടുണ്ട്. എങ്ങനെ നോക്കിയാലും ജനംതെണ്ടി കുത്തുപാളയെടുക്കും അത്ര തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (14 minutes ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (19 minutes ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (45 minutes ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (57 minutes ago)

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (1 hour ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (6 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (7 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (7 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (7 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (7 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (7 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (8 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (8 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (11 hours ago)

Malayali Vartha Recommends