Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..

ഈപ്പച്ചന്‍ മുതലാളി പള്ളിക്കൂടത്തില്‍ പോകാത്തത് എന്താന്ന് അറിയോ;ഉത്തരം മുതിരപ്പുഴ സ്‌കൂള്‍ അദ്ധ്യാപകര്‍ പറഞ്ഞുതരും, സോഷ്യല്‍മീഡിയയില്‍ വൈറലായൊരു പോസ്റ്റര്‍,ഇജ്ജാതി പരസ്യം സ്വപ്‌നങ്ങളില്‍

03 APRIL 2023 06:56 PM IST
മലയാളി വാര്‍ത്ത

നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. അന്ന് മുതിരപ്പുഴ സ്‌കൂള്‍ ഉണ്ടായിരുന്നെങ്കില്‍ ഈപ്പച്ചനും ഇംഗ്ലീഷ് പറഞ്ഞേനേ. എന്റെ പൊന്നോ പരസ്.യമെന്ന് പറഞ്ഞാ ഇജ്ജാതി പരസ്യം. വേനലവധി കഴിയുമ്പോള്‍ ഒന്നാം ക്ലാസ്സിലേക്ക് നിറയെ പിള്ളരേ വേണം. അതിന് വേണ്ടി ഇപ്പോഴേ ക്യാന്‍വാസിങ് തുടങ്ങിയിരിക്കുകയാണ് അദ്ധ്യാപകര്‍. പിള്ളേരേ കിട്ടിയില്ലെങ്കില്‍ വീട്ടിലിരിക്കേണ്ടി വരും അദ്ധ്യാപകര്‍ക്ക്. കൂടാതെ സ്വകാര്യ സ്‌കൂളുകളോട് കട്ടയ്ക്ക് പിടിച്ച് നില്‍ക്കാന്‍ പെടാപ്പാടും. അതുകൊണ്ട് ക്യാന്‍വാസിങ് സ്‌റ്റൈലൊന്ന് മാറ്റിപ്പിടിച്ച മുതിരപ്പുഴ സ്‌കൂളും പരസ്യവുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അവര് ലേലം സിനിമയിലെ ഈപ്പച്ചന്‍ മുതലാളിയെ ഇങ്ങെടുത്തു.

സിനിമ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വ്യത്യസ്ത പ്രവേശന പോസ്റ്ററുകള്‍ തയാറാക്കിയിരിക്കുകയാണ് അടിമാലി ഉപജില്ലയിലെ മുതിരപ്പുഴ ഗവ.എല്‍പി സ്‌കൂള്‍. പ്രമുഖ താരങ്ങള്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ സംഭാഷണങ്ങളാണ് പോസ്റ്ററുകളിലുള്ളത്. ഒരു കാലത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ ആധിക്യത്താല്‍ അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ഈ സര്‍ക്കാര്‍ സ്‌കൂളിനെ പാഠ്യ, പാഠ്യേതര രംഗത്തെ മികവ് കൊണ്ട് പിടിച്ചു നിര്‍ത്തിയ അധ്യാപകര്‍ തന്നെയാണ് ഈ പോസ്റ്ററുകള്‍ക്ക് പിന്നിലും. സൗജന്യ യോഗ, അബാക്കസ് പരിശീലനത്തിനും സ്‌കൂളില്‍ സൗകര്യമുണ്ട്. ഇവരിറക്കിയ പരസ്യമാണ് വന്‍ ഹിറ്റായിരിക്കുന്നത്. ചിത്രത്തില്‍ സോമനെ കാണാം എന്നിട്ട് ഇപ്പച്ചന്റെ മാസ് ഡയലോഗും. നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. മരംവെട്ടുകാരനായിരുന്നു എന്റെ അപ്പന്‍ സ്‌കൂളില്‍ വിടാനുള്ള സാമ്പത്തികം ഒന്നും ഇല്ലായിരുന്നു. പിന്നെ നമ്മുടെ മുതിരപ്പുഴ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പോലെ സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസം കൊടുക്കുന്നതുമായ സ്‌കൂള്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ ഈപ്പച്ചന്‍ ഇംഗ്ലീഷ് പറഞ്ഞേനെ. ഏത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പിള്ളേരെക്കാളും നന്നായിത്തന്നെ....സംഭവം കേറിയങ്ങ് വൈറലായി. സ്‌കൂളിലെ അദ്ധ്യാപകര്‍ക്ക് ഒരു ബിഗ് സല്യൂട്ട്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നൂതന മാര്‍ഗങ്ങളാണ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ സ്‌കൂളുകള്‍ സ്വീകരിക്കുന്നത്. പ്രാദേശിക ചാനലുകളിലെ പരസ്യങ്ങള്‍ക്കൊപ്പം സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും കൊഴുക്കുന്നു. സിനിമ ഡയലോഗുകളും, കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമൊക്കെ സ്‌കൂളുകളുടെ പരസ്യങ്ങളില്‍ ഇടം പിടിക്കുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ കൂടാതെ അണ്‍ എയ്ഡഡ് സ്‌കൂളുകളും വിദ്യാര്‍ഥികളെ ചേര്‍ക്കാന്‍ മത്സര ബുദ്ധിയോടെ രംഗത്തുണ്ട്. പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനമൊക്കെ വിശ്വസിക്കാന്‍ പ്രയാസമാണെന്ന് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ഥികളുടെ കുറവും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മൂലം ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ 4 സ്‌കൂളുകള്‍ സംയോജിപ്പിച്ച് ഒരു സ്‌കൂളാക്കി മാറ്റി കഴിഞ്ഞ 30 ന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. സ്‌കൂളുകള്‍ സംയോജിപ്പിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഫലത്തില്‍ 3 സ്‌കൂളുകള്‍ അടച്ചു പൂട്ടുകയാണുണ്ടായത്.

വേനലവധി തുടങ്ങിയപ്പോള്‍ തന്നെ കുട, ബാഗ്, സൗജന്യ യാത്ര തുടങ്ങി വാഗ്ദാന പെരുമഴ കൊണ്ട് ഒന്നാം ക്ലാസിലേക്ക് വിദ്യാര്‍ഥികളെ ചേര്‍ക്കാനുള്ള പെടാപ്പാടിലാണു സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍. കഴിഞ്ഞ അധ്യയന വര്‍ഷം തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങാത്തതിനാല്‍ പുതിയ അധ്യാപക തസ്തികകള്‍ അംഗീകരിച്ചിരുന്നില്ല. ഇനി അടുത്ത അധ്യയന വര്‍ഷം തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുമ്പോള്‍ ഡിവിഷന്‍ നിലനിര്‍ത്താനായില്ലെങ്കില്‍ പഴയ തസ്തികകള്‍ നഷ്ടമാവും. അതിനാല്‍ തന്നെ എല്ലാ ഡിവിഷനുകളും നിലനിര്‍ത്തണമെങ്കില്‍ അധ്യാപകര്‍ക്ക് ഫീല്‍ഡ് വര്‍ക്ക് നടത്തി കൂടുതല്‍ കുട്ടികളെ ചേര്‍ക്കാതെ രക്ഷയില്ലെന്നായി. അതു കൊണ്ടാണ് പല വിധ വാഗ്ദാനങ്ങളുമായി അധ്യാപകര്‍ അങ്കണവാടികളും വീടുകളും കേന്ദ്രീകരിച്ച് കുട്ടികളെ തേടിയിറങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (13 minutes ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (18 minutes ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (44 minutes ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (56 minutes ago)

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (1 hour ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (6 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (7 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (7 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (7 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (7 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (7 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (8 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (8 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (11 hours ago)

Malayali Vartha Recommends