കോഴിക്കോട് ജില്ലയില്‍ ഇന്നും ഇന്നലെയുമായി രണ്ട് കോവിഡ് മരണം

ജില്ലയില്‍ ഇന്നലെയും ഇന്നുമായി രണ്ട് കോവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയത്. 78 വയസ്സുള്ള പുരുഷനും 80 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്.
മലപ്പുറം, കോഴിക്കോട് സ്വദേശികളാണിവര്‍. സി കാറ്റഗറി വിഭാഗത്തിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ആരോഗ്യവകുപ്പ് മുന്‍കരുതലുകള്‍ ശക്തമാക്കി.
https://www.facebook.com/Malayalivartha























