മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന ഹര്‍ജി 12ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന ഹര്‍ജി ലോകായുക്ത ഫുള്‍ ബെഞ്ച് ഈമാസം 12ന് പരിഗണിക്കും. മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്ക് അന്വേഷിക്കാന്‍ കഴിയുമോ എന്നതടക്കം ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതോടെയാണ് ഫുള്‍ബെഞ്ചിന് വിട്ടത്.
മറ്റൊരു ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് കൂടി ഉള്‍പ്പെട്ടതാണ് ഫുള്‍ബെഞ്ച്.അതേസമയം ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ കേസിന്റെ ഭാവിതന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.
https://www.facebook.com/Malayalivartha























