എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം തേടി ഒരു യാത്ര, ക്ലൈമാക്‌സ് സിനിമയെ വെല്ലും വിധം

എല്ലാ കണ്ണുകളും ഒരു യാത്രയിലേക്ക്. കേരളാ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി അഞ്ഞടിച്ച സോളാര്‍ സുനാമിയില്‍ വീഴാന്‍ പോകുന്ന വന്‍മരങ്ങള്‍ ആരെല്ലാം. ബിജു രാധാകൃഷ്ണനെയുമായി സോളാര്‍ കമ്മീഷനിലെ ആറംഗ സംഘം യാത്ര തിരിച്ചു. കോയമ്പത്തൂരിലേക്കാണ് യാത്ര.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രണ്ട് മന്ത്രിമാരും അടക്കമുള്ളവര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന സി.ഡി പിടിച്ചെടുക്കാന്‍ പോലീസ് സംഘം പുറപ്പെട്ടു. സോളാര്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണമാണ് സുപ്രധാന തെളിവായ സി.ഡി പിടിച്ചെടുക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരും സോളാര്‍ കമ്മീഷന്‍ അഭിഭാഷകനും ബിജു രാധാകൃഷ്ണനും ഉള്‍പ്പെട്ട ആറംഗ സംഘമാണ് യാത്ര പുറപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകരുടെ വന്‍ സംഘം പോലീസ് സംഘത്തെ അനുഗമിക്കുന്നുണ്ട്. സംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അത്യന്തം ഉദ്വേഗ ജനകമായ വാര്‍ത്തകളും നിമിഷങ്ങളും ആണ് അനുനിമിഷം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തെളിവുകള്‍ ഉണ്ട് എല്ലാം ഹാജരാക്കും എനിക്കിനി വയ്യ മരിച്ചാലും വേണ്ട. ബിജുവിന്റെ മൊഴികളില്‍ കണിശതയുടെ ആള്‍ രൂപം. സിഡി വിവാദം പുറത്തെത്തിയതുമുതല്‍ മലയാളി വാര്‍ത്തയുടെ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുംവിധമാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. സിഡി ഇന്ന് പിടിച്ചെടുക്കുമെന്നും അതിനായി ബിജുവിനെയും കൂട്ടി യാത്ര തിരിക്കുമെന്നും മണിക്കൂറുകള്‍ക്കുമുമ്പേ മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ചാനലുകാര്‍ ബിജുവിനെ പിന്തുടരുന്നുണ്ടെങ്കിലും പോലീസ് ഉടന്‍ തന്നെ യാത്രവഴിമാറ്റും. സിനിമാ മോഡല്‍ ചെയിസിംഗും മറ്റും പ്രതീക്ഷിക്കുന്ന യാത്രയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ യാത്രയെ ഏകോപിപ്പിക്കുന്നുണ്ട്. ട്രാഫിക്ക് സിനിമയിലെ പോലെ ഉപറോഡുകള്‍ പരിചയമുള്ള െ്രെഡവറാണ് വണ്ടി ഓടിക്കുന്നത്. അത്യന്തം ആകാംക്ഷ ഉണ്ടെങ്കിലും ട്വിസ്റ്റുകള്‍ പലരും യാത്രയില്‍ പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും കോയമ്പത്തൂര്‍ സിറ്റിയില്‍ പ്രവേശിച്ചാല്‍ കണക്കുകൂട്ടലുകള്‍ തെറ്റും. വൈകുന്നേരത്തെ യാത്രയായതിനാല്‍ കോയമ്പത്തൂര്‍ വരെ എത്താന്‍ ചെറുറോഡുകള്‍ ഉപയോഗിച്ചാല്‍ പോലും എറണാകുളത്തുനിന്നും നാല് മുതല്‍ അഞ്ച് മണിക്കൂര്‍ എടുക്കും.
ഇനി സിഡി കണ്ടെത്തിയാല്‍പ്പോലും ബിജുവിന് സിഡിയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. കമ്മീഷന്‍ അപ്പോള്‍ത്തന്നെ സിഡി മുദ്രവെക്കാനാണ് സാധ്യത. അവസാന നിമിഷം സിഡി വെച്ച സ്ഥലം ഓര്‍മ്മയില്ലെന്നോ നശിപ്പിക്കപ്പെട്ടുവെന്നോ എന്ന നിര്‍ണായക മൊഴിക്കാന് സാധ്യത.
സി.ഡി സംബന്ധിച്ച മൊഴി ബിജു രാധാകൃഷ്ണന്‍ ഇന്ന് പലതവണ മാറ്റിപ്പറഞ്ഞു. ഇതേത്തുടര്‍ന്ന് കമ്മീഷന്‍ ബിജു രാധാകൃഷ്ണനെ കടുത്ത ഭാഷയില്‍ ശാസിച്ചു. സി.ഡി തന്റെ പക്കലുണ്ടെന്ന നിലപാട് ബിജു ആദ്യംതന്നെ മാറ്റി. സി.ഡി തന്റെ കൈവശമില്ലെന്നും മറ്റൊരാളുടെ പക്കലാണെന്നും ബിജു ഇന്ന് കമ്മീഷനെ അറിയിച്ചു. ഇതോടെ, സി.ഡി പിടിച്ചെടുക്കാന്‍ സോളാര്‍ കമ്മീഷന്‍ തീരുമാനിച്ചു. ബിജു രാധാകൃഷ്ണനോട് കമ്മീഷനില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതോടെ ബിജു വീണ്ടും നിലപാട് മാറ്റി. രണ്ടുവര്‍ഷത്തിനിടെ കണ്ടിട്ടുപോലും ഇല്ലാത്ത ആളുടെ പക്കലുണ്ടെന്നാണ് ബിജു പറഞ്ഞത്. നിലപാട് വീണ്ടും മാറ്റിയതോടെയാണ് കമ്മീഷന്‍ ബിജു രാധാകൃഷ്ണനെ ശാസിച്ചത്.
തെളിവുകള്‍ ഉള്‍പ്പെട്ട മൂന്ന് സി.ഡി തന്റെ കൈവശം ഉണ്ടായിരുന്നുവെന്നാണ് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനെ ഇന്ന് അറിയിച്ചത്. ഒരു സി.ഡി വിദേശത്താണ് ഉള്ളത്. ഇത് എത്തിച്ചുതരാന്‍ തയ്യാറാണ്. എന്നാല്‍ ഫിബ്രവരി 16 വരെ സമയം വേണമെന്ന് ബിജു പറഞ്ഞു. സി.ഡിയുടെ രണ്ടാമത്തെ പകര്‍പ്പ് കോയമ്പത്തൂരില്‍നിന്ന് തന്നെ അറസ്റ്റ് ചെയ്ത പോലീസ് സംഘം നശിപ്പിച്ചുവെന്ന് ബിജു കമ്മീഷന് മൊഴി നല്‍കി. സി.ഡിയുടെ മൂന്നാമത്തെ പകര്‍പ്പ് കണ്ടെത്താനാണ് കമ്മീഷന്റെ അഭിഭാഷകനൊപ്പം പോലീസ് സംഘം പുറപ്പെട്ടിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha