കേരളത്തെ ജനങ്ങളെ മണ്ടന്‍മാരാക്കുന്ന യാത്രയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സരിത

ഇപ്പോള്‍ അരങ്ങേറുന്നത് ട്രാഫിക്ക് സിനിമയുടെ രണ്ടാം ഭാഗമെന്ന വാദവുമായി സരിത. ഇത്തരമൊരു സിഡിയില്ലായെന്ന് ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ആരും വിശ്വസിക്കുന്നില്ല. കേസില്‍ അകത്താകുന്നതിന് ആറുമാസം മുമ്പാണ് ഞാന്‍ സിഡി നല്‍കിയതെന്നാണ് ബിജു പറയുന്നത് പച്ചക്കള്ളമാണ്. അന്നൊന്നും ഞങ്ങള്‍ തമ്മില്‍ക്കണ്ടിട്ടില്ല. ഇതെല്ലാം വ്യാജ പരിപാടികളാണ്. സരിത പറയുന്നു. എങ്കിലും സരിതയുടെ വാക്കുകളില്‍ പതര്‍ച്ച. ഏതായാലും സിഡി വിവാദം ക്ലൈമാക്‌സിലേക്കാണ് അടുക്കുന്നത്.
കമ്മിഷനും സഹികെട്ട് കടുത്ത നടപടി
എന്നാല്‍ സി.ഡി സംബന്ധിച്ച മൊഴി ബിജു രാധാകൃഷ്ണന്‍ ഇന്ന് പലതവണ മാറ്റിപ്പറഞ്ഞു. ഇതേത്തുടര്‍ന്ന് കമ്മീഷന്‍ ബിജു രാധാകൃഷ്ണനെ കടുത്ത ഭാഷയില്‍ ശാസിച്ചു. സി.ഡി തന്റെ പക്കലുണ്ടെന്ന നിലപാട് ബിജു ആദ്യംതന്നെ മാറ്റി. സി.ഡി തന്റെ കൈവശമില്ലെന്നും മറ്റൊരാളുടെ പക്കലാണെന്നും ബിജു ഇന്ന് കമ്മീഷനെ അറിയിച്ചു. ഇതോടെ, സി.ഡി പിടിച്ചെടുക്കാന്‍ സോളാര്‍ കമ്മീഷന്‍ തീരുമാനിച്ചു. ബിജു രാധാകൃഷ്ണനോട് കമ്മീഷനില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതോടെ ബിജു വീണ്ടും നിലപാട് മാറ്റി. രണ്ടുവര്‍ഷത്തിനിടെ കണ്ടിട്ടുപോലും ഇല്ലാത്ത ആളുടെ പക്കലുണ്ടെന്നാണ് ബിജു പറഞ്ഞത്. നിലപാട് വീണ്ടും മാറ്റിയതോടെയാണ് കമ്മീഷന്‍ ബിജു രാധാകൃഷ്ണനെ ശാസിച്ചത്.
തെളിവുകള്‍ ഉള്‍പ്പെട്ട മൂന്ന് സി.ഡി തന്റെ കൈവശം ഉണ്ടായിരുന്നുവെന്നാണ് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനെ ഇന്ന് അറിയിച്ചത്. ഒരു സി.ഡി വിദേശത്താണ് ഉള്ളത്. ഇത് എത്തിച്ചുതരാന്‍ തയ്യാറാണ്. എന്നാല്‍ ഫിബ്രവരി 16 വരെ സമയം വേണമെന്ന് ബിജു പറഞ്ഞു. സി.ഡിയുടെ രണ്ടാമത്തെ പകര്‍പ്പ് കോയമ്പത്തൂരില്‍നിന്ന് തന്നെ അറസ്റ്റ് ചെയ്ത പോലീസ് സംഘം നശിപ്പിച്ചുവെന്ന് ബിജു കമ്മീഷന് മൊഴി നല്‍കി. സി.ഡിയുടെ മൂന്നാമത്തെ പകര്‍പ്പ് കണ്ടെത്താനാണ് കമ്മീഷന്റെ അഭിഭാഷകനൊപ്പം പോലീസ് സംഘം പുറപ്പെട്ടിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha