ബിജു പറയുന്നതെല്ലാം നുണയെന്ന് സരിത, സിഡിയുണ്ടെങ്കില്‍ ഹാജരാക്കേണ്ട ബാധ്യത ബിജുവിനുണ്ട്

ഇല്ലാത്ത സിഡി ബിജു എങ്ങനെ കൊണ്ടു വരുമെന്ന് വിവാദനായിക സരിത നായര്‍. ബിജു നുണയനാണെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണെന്നും സരിത പറഞ്ഞു. ബിജുവിന്റെ ഈ വെളിപ്പെടുത്തല്‍ തന്നെ അതിശയിപ്പിച്ചുവെന്നും സരിത കൂട്ടിച്ചേര്‍ത്തു. സിഡി കണ്ടെടുക്കുന്നതിനുള്ള ബിജുവിന്റെ യാത്രയ്ക്കിടെയാണ് സരിതയുടെ ഇത്തരമൊരു പ്രതികരണം. തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നുണപരിശോധന പരിഗണിക്കാം. സിഡിയുണ്ടെങ്കില്‍ ഹാജരാക്കേണ്ട ബാധ്യത ബിജുവിനുണ്ടെന്നും സരിത പറഞ്ഞു.
ബിജു രാധാകൃഷ്ണനുമായി സോളാര്‍ കമ്മീഷന്‍ സംഘം കോയമ്പത്തൂര്‍ ഭാഗത്തേക്കാണ് പുറപ്പെട്ടത്. ബിജുവിനൊപ്പം മൂന്ന് പോലീസ് ഉദ്യോഗസ്ഥരും സോളാര്‍ കമ്മീഷനിലെ മൂന്ന് അഭിഭാഷകരുമാണു വാഹനത്തിലുള്ളത്. ഒപ്പമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കമ്മീഷന്‍ ഓഫീസില്‍ വാങ്ങിവച്ച ശേഷമാണ് സിഡി പിടിച്ചെടുക്കാന്‍ പുറപ്പെട്ടിരിക്കുന്നത്.
യാത്രയില്‍ തന്റെ അഭിഭാഷകനെ ഒപ്പം കൂട്ടാന്‍ അനുമതി തേടി നേരത്തെ കമ്മീഷനു ബിജു കത്തു നല്‍കിയിരുന്നു. എന്നാല്‍, കമ്മീഷന്‍ ഇത് അനുവദിച്ചില്ല. ഒപ്പമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കമ്മീഷന്‍ ഓഫീസില്‍ വാങ്ങിവച്ച ശേഷമാണ് സിഡി പിടിച്ചെടുക്കാന്‍ പുറപ്പെട്ടിരിക്കുന്നത്.
രാവിലെ സോളാര്‍ കമ്മീഷനില്‍ ഹാജരായ ബിജു താന്‍ മറ്റൊരു കേസില്‍ ജയിലിലാണെന്നും അതിനാല്‍ സിഡി കൊണ്ടുവരാന്‍ സമയം വേണമെന്നും കമ്മീഷനെ അറിയിച്ചു. എന്നാല്‍, ഉന്നതരായ നേതാക്കള്‍ക്കെതിരേയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും തെളിവുകള്‍ കൈമാറുന്നത് വൈകിക്കാന്‍ അനുവദിക്കില്ലെന്നും കമ്മീഷന്‍ നിലപാടെടുത്തു. ആറ് മണിക്കൂര്‍ യാത്ര ചെയ്താല്‍ തന്റെ പക്കലുള്ള തെളിവുകള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ബിജു പറഞ്ഞതോടെയാണ് കമ്മീഷന്‍ നേരിട്ട സിഡി പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha