മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

സംസ്ഥാനത്തെ മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളും മില്‍മ മാനേജ്‌മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ അര്‍ധരാത്രി മുതല്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കാണ് അവസാനിപ്പിച്ചത്.
സര്‍ക്കാര്‍ അംഗീകരിച്ച ക്ഷേമനിധിയും സഹകരണ പെന്‍ഷനും ഉറപ്പാക്കുക, പെന്‍ഷന്‍ പ്രായം 58ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തുക, സ്റ്റാഫ് പാറ്റേണിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരം നടത്തിയത്. ഇതേതുടര്‍ന്നു മില്‍മയില്‍ നിന്നുള്ള പാല്‍വിതരണം നിലച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha