Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ഷാരൂഖിന്റെ രക്ഷകര്‍ കേരളാ പോലീസോ ?? പാക് തീവ്രവാദിയെന്ന് എന്‍.ഐ.എ

08 APRIL 2023 07:13 PM IST
മലയാളി വാര്‍ത്ത

ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു എന്ന ഒറ്റവാക്ക് മാത്രമാണ് കേരള പോലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിലെ പുരോഗതി. രാജ്യമാകെ അതീവ പ്രതീക്ഷയില്‍ കേള്‍ക്കുന്ന കേസില്‍ കേരള പോലീസിന്റെ ഭാഗത്ത് ഇഗോയുടെയും മൂപ്പിളമ തര്‍ക്കത്തിന്റെയും സാത്താന്‍മാര്‍ കുടിയേറിയിരിക്കുന്നോയെന്ന കാര്യത്തില്‍ സംശയമുയരുകയാണ്.സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന തരത്തില്‍ അക്രമം നടത്തിയ പ്രതിയെ രാജ്യത്തെ എല്ലാ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് കസ്റ്റഡിയിലാക്കാനായത്. കസ്റ്റഡിയിലായ പ്രതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് കൂട്ടുപ്രതികളെ കണ്ടെത്താനും അക്രമത്തിന്റെ പിന്നിലാരെന്ന് കണ്ടുപിടിക്കാന്‍ എല്ലാ ഏജന്‍സികളും കാത്തു നില്ക്കുകയാണ്.

 കേരള പോലീസാകട്ടെ എഡിജിപിയും , ഡിജിപിയും മാത്രം പ്രതിയെ ചോദ്യം ചെയ്യുന്നു. അന്വേഷണ ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരേയും മാറ്റി നിറുത്തിയാണ് രഹസ്യ ചോദ്യം ചെയ്യല്‍. പ്രതികുറ്റം സമ്മതിച്ചിട്ടുണ്ടെന്ന കാര്യമാണ് അന്വേഷണ തലവനായ എഡിജിപി എം.ആര്‍.അജിത്കുമാറും കഴിഞ്ഞ ദിവസം പറഞ്ഞത്. തീവ്രവാദ ബന്ധത്തെ കുറിച്ച് സംശയിക്കാനുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് അദ്ദേഹം അവസാനവും പറഞ്ഞത്. എന്നാല്‍ എന്‍.ഐ.എ. ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികള്‍ തീവ്രാദ ആക്രമണമാണിതെന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. നോയിഡയില്‍ നിന്നും വെറുതെ കേരളത്തിലെത്തി ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീയിടാന്‍ ഷാറൂഖിന് കേരളത്തെ കുറിച്ച് മറ്റ് അറിവുകളൊന്നുമുണ്ടായിരുന്നില്ല. പണം വാഗ്ദാനം ചെയ്ത് തീവ്രവാദ ഗ്രൂപ്പുകള്‍ ഷാറൂഖിനെ വിലയ്‌ക്കെടുത്തിരിക്കാമെന്ന നിഗമനത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നില്‍്ക്കുന്നത്.

ഷാറൂഖിന് പാക് തീവ്രവാദ ബന്ധമുണ്ടെന്നുതന്നെയാണ് എന്‍ ഐ എ സംശയിക്കുന്നത്. ആരുടെയെങ്കിലും രഹസ്യ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലല്ലാതെ അയ്യാള്‍ കേരളത്തിലെത്തി അക്രമം നടത്തേണ്ടതില്ലെന്നാണ് കണക്ക് കൂട്ടുന്നത്. ട്രെയിനില്‍ അപായമുണ്ടാക്കണമെങ്കില്‍ അത് കേരളത്തില്‍ തന്നെ ആകണമെന്നില്ല. അതുമാത്രവുമല്ല അക്രമം നടന്ന സ്ഥലത്തിന്റെ പ്രാധാന്യവും തള്ളിക്കളയാനാവില്ല. ഹിന്ദുസ്ഥാന്‍ പെട്രാളിയത്തിന്റെ ഹൈലി എക്‌സ്‌പ്ലോസീവായ പ്ലാന്റിന് വിളിപ്പാടകലെ വെച്ചാണ് ട്രെയിനില്‍ തീയിട്ടത്. വലിയ തോതില്‍ അപായമുണ്ടാക്കാന്‍ ലക്ഷ്യം വെച്ചിരുന്നുവെന്ന നിഗമനത്തില്‍ തന്നെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നില്കകുന്നത്.

്. റെയില്‍പാളത്തില്‍ കണ്ടെത്തിയ ബാഗ് ഷാറുഖിന്റേതാണെന്നു സ്ഥിരീകരിച്ചതായും എഡിജിപി അജിത് കുമാര്‍  പറഞ്ഞു. ഇന്നലെ വൈകിട്ട് ഷാറുഖ് സെയ്ഫിയെ 11 ദിവസത്തേക്കു പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് മാലൂര്‍കുന്നിലെ എആര്‍ ക്യാംപിലെത്തിച്ച് അജിത്കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി.

ട്രെയിനില്‍ തീയിട്ടതിനു പിന്നാലെ മൂന്നു പേര്‍ റെയില്‍പാളത്തില്‍ വീണു മരിച്ചതില്‍ ഷാറുഖിന് പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത പ്രതിയെ ഇന്നലെ വൈകിട്ടു നാലോടെയാണു ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്.

ഷാറുഖ് സെയ്ഫിക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമനം (യുഎപിഎ) ചുമത്തുന്നതില്‍ തീരുമാനമായിട്ടില്ലെന്നാണറിയുന്നത്. യുഎപിഎ ചുമത്തിയാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കും.
ഇയാള്‍ ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ ബോധപൂര്‍വം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. ഇതില്‍ ട്രെയിന്‍ പൂര്‍ണമായും ആക്രമിക്കുക എന്ന ഉദ്ദേശ്യമുണ്ട്. സ്‌ഫോടനസാധ്യതയുള്ള വസ്തുവും ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ യുഎപിഎ കൂടി ചുമത്താമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഷാറുഖ് സെയ്ഫി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയത്, എന്തായിരുന്നു ഇയാളുടെ ലക്ഷ്യം, പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്.

കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിഐജി കാളിരാജ് മഹേഷ് ഉള്‍പ്പെടെയുള്ള എന്‍ഐഎ സംഘവും കോഴിക്കോടുണ്ട്. ഇന്നലെ രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. തെളിവെടുപ്പിന് കൊണ്ടു പോവുകയാണ് അന്വേഷണ സംഘത്തിന് പ്രധാനമായി ഇനി ചെയ്യാനുള്ളത്. എന്‍.ഐ.എ ആരോപിക്കുന്ന തീവ്രവാദ ബന്ധവും, പാക് ബന്ധവും തെളിയിക്കാന്‍ കേരള പോലീസിന് കഴിയുമോയെന്ന കാര്യത്തിലാണ് സംശയമുയരുന്നത്. മുഖ്യന്റെ വിശ്വസ്ഥനായ എം.ആര്‍.അജിത് കുമാര്‍ നേരിട്ട് ക്യാമ്പ് ചെയ്തു തന്നയൊണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (14 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (3 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (4 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (4 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (5 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (5 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (5 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (6 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (6 hours ago)

Malayali Vartha Recommends