തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തി എം സ്വരാജിനെ വിജയിപ്പിക്കാനുള്ള തന്ത്രവുമായി സിപിഎം നടത്തുന്നത് ശക്തമായ കരുനീക്കങ്ങൾ .ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കേസിൽ സിപിഐഎം നേതാവ് എം സ്വരാജ് സുപ്രീംകോടതിയിൽ തടസ ഹർജിയും നൽകി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കെ ബാബു ഹർജി സമർപ്പിച്ചാൽ തന്റെ ഭാഗം കേൾക്കണമെന്നാണ് എം സ്വരാജിന്റെ ഹർജി.

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തി എം സ്വരാജിനെ വിജയിപ്പിക്കാനുള്ള തന്ത്രവുമായി സിപിഎം നടത്തുന്നത് ശക്തമായ കരുനീക്കങ്ങൾ .ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കേസിൽ സിപിഐഎം നേതാവ് എം സ്വരാജ് സുപ്രീംകോടതിയിൽ തടസ ഹർജിയും നൽകി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കെ ബാബു ഹർജി സമർപ്പിച്ചാൽ തന്റെ ഭാഗം കേൾക്കണമെന്നാണ് എം സ്വരാജിന്റെ ഹർജി.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു തിരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിച്ചതെന്നും ഹർജിയിൽ എം സ്വരാജ് ആരോപിച്ചു. തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് എം സ്വരാജ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.
അയ്യപ്പന്റെ ചിത്രം പതിച്ച സ്ലിപ്പ് വിതരണം ചെയ്തതത് ജനപ്രാതിനിധ്യ നിയമത്തിന്റെ 123 ആം വകുപ്പിന്റെ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് ഹർജിയുമായി മുന്നോട്ട് പോകാമെന്ന കോടതി ഉത്തരവ്. എന്നാൽ അയ്യപ്പന്റെ പേര് പറഞ്ഞു വോട്ട് ചോദിച്ചു, മതിലിൽ പ്രചാരണ വാചകങ്ങൾ എഴുതി എന്ന സ്വരാജിന്റെ ഹർജിയിലെ വാദങ്ങൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കെ ബാബുവിന്റെ തടസ ഹർജി കോടതി തള്ളി. സ്വരാജിന്റെ ഹർജിയിൽ മറുപടി സത്യവാങ്മൂലം കെ ബാബുവിന് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാം.
അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തിരഞ്ഞെടുപ്പ് സ്ലിപ്പ് കെ ബാബു തൃപ്പൂണിത്തറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്തുവെന്ന് സ്വരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തിയിരുന്നു. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്ന പ്രചരണ മുദ്രാവാക്യവും കെ ബാബു ഉയര്‍ത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.എന്നാൽ ഇത്തരം സ്ലിപ്പ് സിപിഎം നേരിട്ട് അച്ചടിച്ചിറക്കി ചട്ടലംഘനം വരുത്താനുള്ള ഗൂഡനീക്കമാണ് നടത്തിയതെന്നും നിയമപരമായ പോരാട്ടം തുടരുമെന്നും കെ ബാബു മലയാളി വാർത്തയോടു പറഞ്ഞു.
2021 ലെ തിരഞ്ഞെടുപ്പിൽ 992 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം. സ്വരാജിനെ കെ ബാബു പരാജയപ്പെടുത്തിയത്. കെ ബാബുവിന് 65,875 വോട്ടും എം സ്വരാജിന് 64,883 വോട്ടും ലഭിച്ചിരുന്നു. ബിജെപി സ്ഥാനാർത്ഥിയായ മുൻ വൈസ് ചാൻസിലർ ഡോ.കെ.എസ് രാധാകൃഷ്ണന് 23,756 വോട്ടും കരസ്ഥമാക്കി.
വര്‍ഗീയമായ പ്രചരണം നടത്തിയതായി കോടതിയില്‍ തെളിഞ്ഞാല്‍ കെ ബാബുവിന് എതിരായ വിധിയുണ്ടാകും. കെ ബാബുവിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കുകയും രണ്ടാം സ്ഥാനത്തുള്ള തന്നെ എംഎല്‍എയാക്കണമെന്നും സ്വരാജ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ എംഎൽഎ ആയശേഷം പിണറായി മന്ത്രിസഭയിൽ കടന്നുകൂടുകയാണ് സ്വരാജിന്റെ ലക്ഷ്യം. പിണറായി ഭക്തനായ സ്വരാജ് സിപിഎം പ്രതിരോധ ജാഥയുടേയും മുഖ്യസംഘാടകരിൽ ഓരാളായിരുന്നു.
https://www.facebook.com/Malayalivartha

























