ഞെട്ടിച്ച് അന്വേഷണം... ഷാറൂഖ് സെയ്ഫിക്ക് മലയാളികളുമായി ബന്ധമെന്ന് സംശയം; സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസില്‍ കേരളത്തിലെത്തി; ആരുടെയോ സഹായം ലഭിച്ചെന്ന് സംശയം; ഷാറൂഖിന്റെ രണ്ട് വര്‍ഷത്തെ ഫോണ്‍കോളും ചാറ്റും പരിശോധിക്കുന്നു

കോഴിക്കോട് എലത്തൂര്‍ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ആള് ചില്ലറക്കാരനല്ലെന്ന് കണ്ടെത്തല്‍. ഷാരൂഖ് സഞ്ചരിച്ച വഴികളും പോയ വഴികളും അന്വേഷണ സംഘം കണ്ടെത്തുകയാണ്. ദില്ലിയില്‍ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര നടത്തിയത് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലാണ്.
ന്യൂ ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഷാറൂഖിന് ദില്ലിയില്‍ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്. കഴിഞ്ഞ മാസം 31 ന് ഷഹീന്‍ബാഗിലെ വീട് വിട്ട ഷാറൂഖ് സെയ്ഫി ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കേരളത്തിലേക്കുള്ള ട്രെയിനില്‍ യാത്ര തുടങ്ങിയെന്നാണ് വിവരം. ചണ്ഡിഗഡില്‍ നിന്ന് കൊച്ചുവേളിയ്ക്ക് എത്തുന്ന സമ്പര്‍ക്ക് ക്രാന്തി ട്രെയിനിലാണ് യാത്ര നടത്തിയതെന്നാണ് കണ്ടെത്തല്‍.
ഈക്കാര്യം ഉറപ്പിക്കാനാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചത്. ടിക്കറ്റ് വെന്‍ഡിംഗ് മിഷിനില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് നേരത്തെ മഹാരാഷ്ട്ര എടിഎസിന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇതേ ട്രെയിനില്‍ രണ്ടിന് പുലര്‍ച്ചയോടെ കേരളത്തില്‍ എത്തി യെന്നാണ് വ്യക്തമാകുന്നത്. അതെസമയം ഷാറൂഖിന് ജോലി സംബന്ധമായോ, അല്ലാതെയോ മലയാളികളുമായി ബന്ധമുണ്ടോ എന്നതില്‍ പരിശോധന തുടരുകയാണ്.
ഷഹീന്‍ബാഗില്‍ നിന്ന് കച്ചവടത്തിനും ജോലിക്കുമായി കേരളത്തില്‍ എത്തിയവരെ കുറിച്ചും സംഘം വിവരം എടുത്തിട്ടുണ്ട്. ഗൂഢാലോചന നടത്തിയത് സാധൂകരിക്കുന്ന തെളിവുകള്‍ ദില്ലിയില്‍ നിന്ന് ശേഖരിക്കാനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. എന്നാല്‍ പരസഹായമില്ലാതെ ഷാറൂഖ് കേരളം വരെ എത്തി ഇത്തരമൊരു നീക്കം നടത്തില്ലെന്ന അനുമാനത്തോടെയാണ് പരിശോധന തുടരുന്നത്.
അതേസമയം പ്രതിയുടെ നീക്കങ്ങള്‍ ആസൂത്രിതമെന്ന് പൊലീസ് കരുതുന്നത്. പിന്നില്‍ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജന്‍സികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഷാറൂഖ് സെയ്ഫിയുടെ രണ്ട് വര്‍ഷത്തെ നീക്കങ്ങളുമന്വേഷിക്കും. ഫോണ്‍കോളുകളും ചാറ്റുകളും പരിശോധിക്കും. പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ട് പോയില്ല.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷൊര്‍ണ്ണൂരില്‍ നിന്ന് പെട്രോള്‍ വാങ്ങിയ കാര്യത്തില്‍ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തൊട്ടടുത്ത പെട്രോള്‍ പമ്പ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യത്തില്‍ നല്‍കിയ സൂചനകള്‍ കൂടി കണക്കിലെടുത്താണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇയാള്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ള കാര്യം ആവര്‍ത്തിച്ച് നിഷേധിക്കുകയാണ്.
ബോഗിക്കടക്കം തീയിട്ട് തീവ്രവാദസ്വഭാവമുള്ള ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ സംശയം. ഇയാളുടെ 2021 മുതലുള്ള ഫോണ്‍കോളുകളും കുറിപ്പും യാത്രാവിവരങ്ങളും അന്വേഷണത്തിനായി ശേഖരിക്കുന്നുണ്ട്. ദില്ലിയിലോ കേരളത്തിലോ സഹായം ലഭിച്ചോ എന്നാണ് സംശയം. ഒപ്പം ഇയാളെതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായോ ബന്ധം പുലര്‍ത്തിയോ എന്നും പരിശോധിക്കും. സമീപകാലത്തെ ഏതെങ്കിലും സംഭവവികാസങ്ങളില്‍ പ്രതിഷേധിക്കാനാണോ ആക്രമണമെന്നും അന്വേഷിക്കുന്നുണ്ട്.
ആക്രമണം നടന്ന ദിവസം പൂലര്‍ച്ചെ സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലാണ് ഷാറുഖ് സെയ്ഫി എത്തിതെന്നാണ് മൊഴി. ഇയാള്‍ക്ക് ഒരു പരിചയവുമില്ലാത്ത സ്റ്റേഷനില്‍ എത്തി പെട്രോളടക്കം വാങ്ങി ആക്രമണത്തിന് തയ്യാറെടുത്തതിലെ ദൂരൂഹത നീക്കാനായിട്ടില്ല. കൊലക്കുറ്റം ചുമത്തിയെങ്കിലും യുഎപിഎ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് അന്തിമ തിരുമാനമെടുത്തിട്ടില്ല. യുഎപിഎ ചുമത്തണമെന്നാണ് എടിഎസിന്റെ നിലപാടെങ്കിലും അന്വേഷണസംഘം അക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. തെളിവെടുപ്പിനാവശ്യമായ സുരക്ഷ ഒരുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷൊര്‍ണ്ണൂര്‍. എലത്തൂര്‍ , കണ്ണൂര്‍ എന്നിവടങ്ങളിലായിരിക്കും കേരളത്തിലെ തെളിവെടുപ്പ്.
"
https://www.facebook.com/Malayalivartha

























