മലപ്പുറത്ത് വീട്ടില്‍ ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി മരിച്ച നിലയില്‍.... സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

മലപ്പുറത്ത് വീട്ടില്‍ ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി മരിച്ച നിലയില്‍.... സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്ന് കാണാതായ ഭര്‍ത്താവിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏലംകുളം വായനശാലയ്ക്ക് സമീപത്തായി പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന (30) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നു പുലര്‍ച്ചെ കാണാതായ ഇവരുടെ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ (35) മണ്ണാര്‍ക്കാടുള്ള സ്വന്തം വീട്ടില്‍ നിന്നു പൊലീസ് പിടികൂടി.
ഇന്നലെ പുലര്‍ച്ചെ നാലോടെയാണു ഫഹ്നയെ കിടപ്പുമുറിയില്‍ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും തുണി കൊണ്ട് ബന്ധിച്ച്, വായില്‍ തുണി തിരുകിയ നിലയില്‍ കണ്ടെത്തിയത്. ആറ് വര്‍ഷം മുന്‍പായിരുന്നു ഫാത്തിമ ഫഹ്നയുടെയും റഫീഖിന്റെയും വിവാഹം നടന്നത്.
https://www.facebook.com/Malayalivartha

























