Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

മകന്‍ കാരണം ആദര്‍ശധീരന്‍... ആന്റണിക്കു നേരെ നാലുപാടു നിന്നും സൈബര്‍ ആക്രമണം; കെപിസിസി നടപടി എടുക്കുമെന്ന് സുധാകരന്‍; 82 വയസുള്ള ആന്റണിയെയും അപമാനിക്കുന്നു; അവര്‍ കോണ്‍ഗ്രസിന്റെ നന്മ ആഗ്രഹിക്കുന്നവരല്ലെന്ന് കെ മുരളീധരന്‍

09 APRIL 2023 08:58 AM IST
മലയാളി വാര്‍ത്ത

ഒറ്റ ദിവസം കൊണ്ട് ആന്റണിയുടെ ഇമേജ് തകര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ പോയതോടെ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ ആന്റണിയ്‌ക്കെതിരെ രംഗത്തെത്തുകയാണ്. അനില്‍ ആന്റണിയുടെ ബിജെപി പ്രവേശത്തിന്റെ പേരില്‍ എ.കെ.ആന്റണിക്കു നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധത്തില്‍.

പാര്‍ട്ടിയിലെ ആരും അതില്‍ ഭാഗമാകരുതെന്ന കര്‍ശന മുന്നറിയിപ്പ് നേതൃത്വം നല്‍കി. അത്തരക്കാര്‍ക്കെതിരെ കെപിസിസി നടപടി എടുക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. നേതാക്കള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ കെപിസിസി ഇടപെടണമെന്നു കെ.മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. 82 വയസ്സായ എ.കെ.ആന്റണിയെ പോലും അപമാനിക്കുന്നു.

അനില്‍ ആന്റണി പാര്‍ട്ടി വിടാന്‍ ഇടയായ കാരണങ്ങളിലൊന്ന് സൈബര്‍ ആക്രമണമാണെന്നും മുരളീധരന്‍ പറഞ്ഞു. ആന്റണിക്കെതിരെ നടക്കുന്ന വ്യക്തിഹത്യ അംഗീകരിക്കാന്‍ കഴിയില്ലെന്നു എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് പറഞ്ഞു.

നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ കെപിസിസി ഇടപെടണമെന്ന് കെ.മുരളീധരന്‍ എംപിയും ആവശ്യപ്പെട്ടു. 82 വയസ്സുള്ള എ.കെ.ആന്റണിയെ പോലും അപമാനിക്കുന്നു. അനില്‍ ആന്റണി പാര്‍ട്ടി വിടാനുള്ള കാരണങ്ങളിലൊന്ന് സൈബര്‍ ആക്രമണമാണെന്നും മുരളീധരന്‍ പറഞ്ഞു.

അനില്‍ ആന്റണിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായി. അദ്ദേഹം ചെറുപ്പക്കാരനായതുകൊണ്ട് അതൊന്നും താങ്ങാനുള്ള കരുത്തുണ്ടാകില്ല. ഞങ്ങളൊക്കെ ഇത് ഒരുപാട് അനുഭവിച്ചവരാണ്. പക്ഷേ 82 വയസ്സുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവിനെ ഇങ്ങനെ മോശപ്പെടുത്തുന്ന രീതിയില്‍ സൈബര്‍ ആക്രമണം നടത്തുന്നവര്‍ കോണ്‍ഗ്രസിന്റെ നന്മ ആഗ്രഹിക്കുന്നവരല്ല. പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും കെ. മുരളീധരന്‍ പറഞ്ഞു.

നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തന്റെ പരാതി പരിഹരിക്കാന്‍ നേതൃത്വം തയാറാകാത്തതില്‍ പരിഭവമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അനില്‍ ആന്റണിയെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയുമെന്ന് സഹോദരന്‍ അജിത്ത് ആന്റണി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനില്‍ ആന്റണിയെ തുടര്‍ച്ചയായി തെറി പറഞ്ഞു. അതാണ് അനിലിനെ ചൊടിപ്പിച്ചതെന്നും അനില്‍ ആന്റണി വ്യക്തമാക്കി.

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന അനില്‍ ആന്റണി കുഴിയാനയാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിമര്‍ശനത്തിനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തി. അനില്‍ ആന്റണി കുഴിയാനയാണെങ്കില്‍ അദ്ദേഹത്തിന്റെ പിതാവും അതായിരിക്കുമല്ലോ യെന്ന് മുരളീധരന്‍ ചോദിച്ചു. കെ.സുധാകരന്റെ സൈബര്‍ സംഘമാണ് എ.കെ.ആന്റണിയെ ആക്രമിക്കുന്നത്.

എ.കെ.ആന്റണി ആദര്‍ശ ധീരനായ നേതാവാണ്. അഴിമതി തൊട്ട് തീണ്ടാത്ത നേതാവാണ് ആന്റണി. അദ്ദേഹത്തിനെയാണിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ആക്രമിക്കുന്നത്.

എ.കെ. ആന്റണിയെ നേരത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. അതിലിപ്പോഴും മാറ്റമില്ല. അനില്‍ ആന്റണി പറഞ്ഞത് കോണ്‍ഗ്രസില്‍ ചുരുക്കം ചില നേതാക്കള്‍ക്കും കുടുംബത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ബി.ജെ.പിയുടെ ഭാഗമാകുമ്പോള്‍ രാജ്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ്. പല നേതാക്കളും വന്നുകൊണ്ടെയിരിക്കുകയാണ്. ഇനിയും നേതാക്കള്‍ ബി.ജെ.പിയിലേയ്ക്ക് വരുമെന്നും വി. മുരളീധരന്‍ അവകാശപ്പെട്ടു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (14 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (3 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (4 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (4 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (5 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (5 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (5 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (6 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (6 hours ago)

Malayali Vartha Recommends