കണ്ണീര്‍ക്കാഴ്ചയായി.... തേങ്ങയിടാനായി തെങ്ങില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു.... യുവാവിന്റെ വേര്‍പാട് ഉറ്റവരെയും ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി

കണ്ണീര്‍ക്കാഴ്ചയായി.... തേങ്ങയിടാനായി തെങ്ങില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു.... കാപ്പുപറമ്പ് ചാച്ചിപ്പാടന്‍ അസ്‌കറാണ് (28) മരിച്ചത്. ശനിയാഴ്ച രാവിലെ കുമഞ്ചേരി ഉമ്മറിന്റെ വീട്ടു വളപ്പിലെ തെങ്ങില്‍ തേങ്ങയിടാന്‍ കയറിയതായിരുന്നു അസ്‌കര്‍.
വൈദ്യുത ലൈനില്‍ തട്ടിനില്‍ക്കുന്ന തെങ്ങിന്‍ പട്ടയില്‍ നിന്ന് ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് . പരുക്കേറ്റ അസ്‌കറിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം നാലരയോടെ മരിച്ചു. യുവാവിന്റെ വേര്‍പാട് ഉറ്റവരെയും ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
"
https://www.facebook.com/Malayalivartha

























