സിഡി കണ്ടെത്തുന്നതിനായി ബിജുവും പൊലീസ് സംഘവും കോയമ്പത്തൂരിലെത്തി, തിരച്ചില്‍ തുടരുന്നു

മുഖ്യമന്ത്രി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ പുറപ്പെട്ട ബിജു രാധാകൃഷ്ണനും പൊലീസ് സംഘവും കോയമ്പത്തൂരിലെത്തി. സെല്‍വപുരത്തുള്ള നോര്‍ത്ത് ഹൗസിങ് സംഘം തിരച്ചില്‍ നടത്തുന്നത്. ഇവിടെ സെല്‍വി എന്നയാളുടെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും സിഡി സിഡി ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്‌നാട് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നാലു പൊലീസുകാരും അഭിഭാഷകനുമുള്‍പ്പെട്ട ആറംഗ സംഘമാണ് ബിജു രാധാകൃഷ്ണനൊപ്പം തെളിവു ശേഖരിക്കുന്നതിനായി കേരളത്തില്‍നിന്ന് യാത്ര തിരിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി: സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഇവരെ അനുഗമിക്കുന്നുണ്ട്. തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ആരെയും കബളിപ്പിക്കാനല്ല തന്റെ വെളിപ്പെടുത്തലുകളെന്നും ബിജു രാധാകൃഷ്ണന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഘത്തിന്റെ യാത്രാ വിവരങ്ങളും തെളിവു ശേഖരിക്കുന്ന സ്ഥലവും നടപടികളും രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഒപ്പമുള്ള അഭിഭാഷകര്‍ക്കും പൊലീസിനും ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha