പെരുമ്പാവൂരില്‍ വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണ യുവാവ് മരിച്ചു

പെരുമ്പാവൂരില്‍ വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണ യുവാവ് മരിച്ചു. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷാണ് (മനു35) മരിച്ചത്.
വെള്ളിയാഴ്ച രാത്രി 9നായിരുന്നു സംഭവം നടന്നത്. ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു ഭാര്യ അയല്‍വാസികളെ വിവരം അറിയിച്ചു.
ഇവരുടെ അന്വേഷണത്തിലാണു മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. ആലുവ - കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ്. ഭാര്യയും മകളുമുണ്ട്
അതേസമയം എറണാകുളത്ത് നിയന്ത്രണം വിട്ട് പാഞ്ഞു വന്ന കാറിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. എറണാകുളം മടക്കത്താനം സ്വദേശി നജീബാണ് മരിച്ചത്. 46 വയസായിരുന്നു.
എറണാകുളം പോത്താനിക്കാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്നു അദ്ദേഹം . മടക്കത്താനത്ത് വീടിന് മുന്നില്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് കാര്‍ പാഞ്ഞു വന്നത്. പരുക്കേറ്റ നജീബിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























