കണ്ണീര്‍ക്കാഴ്ചയായി.... കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അങ്കണത്തിലെ പരീക്ഷാ ഹാള്‍ നിര്‍മ്മാണങ്ങള്‍ക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു

കണ്ണീര്‍ക്കാഴ്ചയായി.... കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അങ്കണത്തിലെ പരീക്ഷാ ഹാള്‍ നിര്‍മ്മാണങ്ങള്‍ക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം ആനശ്ശേരി പുറത്തോട്ടു കണ്ടി രാജന്റെ മകന്‍ രഞ്ജിത്ത് (31) ആണ് മരിച്ചത്.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അങ്കണത്തിലെ പരീക്ഷാ ഹാള്‍ നിര്‍മ്മാണങ്ങള്‍ക്കിടെയാണ് സംഭവം നടന്നത്. മെക്കാനിക്ക് ആയിരുന്നു രഞ്ജിത്ത്.
കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് വീണത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ഉടന്‍ മെഡി. കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: സജിത. സഹോദരന്‍: അഭിനവ് (സഞ്ജു). സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് തറവാട് ശ്മശാനത്തില്‍ നടക്കും.
അതേസമയം, എറണാകുളത്ത് നിയന്ത്രണം വിട്ട് പാഞ്ഞു വന്ന കാറിടിച്ച് പൊലീസുകാരന്‍ കൊല്ലപ്പെട്ടു. എറണാകുളം മടക്കത്താനം സ്വദേശി നജീബാണ് മരിച്ചത്. 46 വയസായിരുന്നു. എറണാകുളം പോത്താനിക്കാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്നു. മടക്കത്താനത്ത് വീടിന് മുന്നില്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് കാര്‍ പാഞ്ഞു വന്നത്.പരിക്കേറ്റ നജീബിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
" f
https://www.facebook.com/Malayalivartha

























