Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെങ്കിലും സഭാംഗങ്ങളുടെ പ്രാതിനിധ്യക്കുറവ് സുദൃഢബന്ധത്തിന് തടസ്സമാകുന്നുണ്ട്

09 APRIL 2023 12:40 PM IST
മലയാളി വാര്‍ത്ത

ക്രൈസതവരുമായി കൂടുതല്‍ അടുക്കാന്‍ കോണ്‍ഗ്രസുംബിജെപി യെ പോലെ കോണ്‍ഗ്രസും തയ്യാറെടുക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുശേഷം ക്രൈസ്തവസഭയ്ക്ക് കോണ്‍ഗ്രസില്‍ പ്രാതിനിധ്യം കുറഞ്ഞെന്ന് മതമേലധ്യക്ഷന്മാരുടെ വിലയിരുത്തല്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. ക്രൈസ്തവരെ അടുപ്പിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.. കെപിസിസി ആധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനര്‍ എന്നിവയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിക്കുന്ന സുപ്രധാന പദവികള്‍. ഇതിലൊന്നും നിലവില്‍ ക്രൈസ്തവരില്ല. ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസില്‍ ഇനിയും ക്രൈസ്തവ നേതാക്കള്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലാകും കോണ്‍ഗ്രസ് എടുക്കുന്നത്.

പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെങ്കിലും സഭാംഗങ്ങളുടെ പ്രാതിനിധ്യക്കുറവ് സുദൃഢബന്ധത്തിന് തടസ്സമാകുന്നുണ്ട്. കോണ്‍ഗ്രസിന് ക്രൈസ്തവസഭകളില്‍ സ്വാധീനം കുറയുമ്പോള്‍ സിപിഎമ്മും ബിജെപി.യുമടക്കം മറ്റ് രാഷ്ട്രീയകക്ഷികള്‍ ആ ഇടം സ്വന്തമാക്കാനുള്ള ശ്രമത്തിലുമാണ്. ഇത് മനസ്സിലാക്കിയാണ് ക്രൈസ്തവ സഭകളുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസും തയ്യാറെടുക്കുന്നത്.

സഭാമേലധികാരികളുമായി ബിജെപി. നല്ലബന്ധം സ്ഥാപിച്ചതിന് സൂചനയാണ് തലശ്ശേരി ബിഷപ്പ് ഈയിടെ നടത്തിയ പ്രസ്താവനയും അതിനെ താമരശ്ശേരി ബിഷപ്പ് പിന്തുണച്ചതും. എല്‍.ഡി.എഫിനുവേണ്ടി സജി ചെറിയാനും വീണാ ജോര്‍ജും ആന്റണി രാജുവുമൊക്കെ മതമേലധ്യക്ഷന്മാരുമായി നല്ലബന്ധം പുലര്‍ത്തുന്നുണ്ട്.
കൂടാതെ പിണറായി വിജയന്‍ പ്രത്യേക താല്പര്യമെടുത്ത് മതമേലധ്യക്ഷന്‍മാരുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.

ക്രിസ്ത്യന്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള മേഖലകളില്‍നിന്ന് പി.ടി. തോമസ് അടക്കം 10 എംഎല്‍എ.മാരെ കഴിഞ്ഞതവണ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. എന്നാല്‍, ആ സമുദായത്തിന്റെ പ്രശ്നങ്ങളെ പരിഗണിക്കുന്നതില്‍ കോണ്‍ഗ്രസ് പിന്നിലാണ്. ക്രൈസ്തവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്ന കേരള കോണ്‍ഗ്രസിലെ പ്രബലവിഭാഗവും ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമില്ല. ജോസ് കെ മാണിയുടെ മുന്നണി മാറ്റവും ക്രൈസ്തവരില്‍ നിന്നും കോണ്‍ഗ്രസിനെ അകറ്റി. യു.ഡി.എഫില്‍ മുസ്ലിം സമുദായത്തിന് കിട്ടുന്ന മേല്‍ക്കൈയും പരിഗണനയും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ക്രൈസ്തവസഭകള്‍ക്കുണ്ട്. ഇത് പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ സമയം ഈ മുഖങ്ങളായിരുന്നു ക്രൈസ്തവ വോട്ട് ബാങ്കുകളെ ആകര്‍ഷിച്ചത്. ഇവര്‍ രണ്ടു പേരും മാറിയതോടെ ക്രൈസ്തവ നേതാക്കള്‍ക്ക് കോണ്‍ഗ്രസിലെ രാഷ്ട്രീയത്തില്‍ സ്ഥാനമില്ലാതെ പോയി. മുമ്പ് പി.ജെ. കുര്യന്‍, കെ.വി. തോമസ്, കെ.സി. ജോസഫ് തുടങ്ങിയവര്‍ എല്ലാ സഭകളുമായും ബന്ധം പുലര്‍ത്തിയിരുന്നു. നിലവില്‍ കെസി ജോസഫ് എ ഗ്രൂപ്പിന്റെ പ്രധാനിയാണ്. അതിന് അപ്പുറം ഒന്നുമില്ല. ഇതിന് മാറ്റം വരുത്തി താക്കോല്‍ സ്ഥാനത്തിലൊന്ന് ക്രൈസ്തവ വിഭാഗത്തിന കൊടുക്കാനാണ് തീരുമാനം.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ശശി തരൂരിനോടാണ് ക്രൈസ്തവ സഭകള്‍ക്ക് കൂടുതല്‍ താല്‍പ്പര്യം. ഇത് കേരളത്തിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പ്പര്യവുമില്ല. ഈ സാഹചര്യത്തില്‍ ഇതു മറികടക്കാന്‍ പുതുതലമുറയെ വാര്‍ത്തെടുക്കാനുള്ള നീക്കം നടക്കുകയാണ്. ക്രിസ്ത്യന്‍ നാമധാരികളെയല്ല, മറിച്ച് സഭയുമായി ബന്ധം പുലര്‍ത്തുന്നവരെ കോണ്‍ഗ്രസില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. പുനഃസംഘടനയില്‍ ക്രൈസ്തവപ്രാതിനിധ്യം ഉറപ്പാക്കാനാണ് നീക്കം. കോഴിക്കോട് കേന്ദ്രീകരിച്ചാണ് തയ്യാറെടുപ്പുകള്‍ നടക്കുന്നത്. താക്കോല്‍ സ്ഥാനത്തിലൊന്ന് ക്രൈസ്തവ സംഘടനാ പ്രതിനിധിക്ക് കോണ്‍ഗ്രസ് നല്‍കിയേക്കും.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ചില ആരോഗ്യ പ്രശ്നമുണ്ട്. സുധാകരന്‍ സ്ഥാനമൊഴിഞ്ഞാല്‍ പകരം ക്രൈസ്തവ നേതാവിനെ കെപിസിസി അധ്യക്ഷനാക്കുന്നത് പരിഗണിച്ചേക്കും. കെ സി ജോസഫും ബെന്നി ബെഹന്നാനും അടക്കമുള്ളവര്‍ ഈ സ്ഥാനം ആഗ്രഹിക്കുന്നവരുണ്ട്. പിജെ കുര്യനും ഹൈക്കമാണ്ടിനെ പിന്തുണയ്ക്കുന്നത് സംഘടനയില്‍ കൂടുതല്‍ ഉയരത്തിലെ സ്ഥാനം ആഗ്രഹിച്ചാണ്. ക്രൈസ്തവ സ്വാധീന മേഖലകളില്‍ ഡിസിസി അധ്യക്ഷന്മരായി സഭയുമായി ചേര്‍ന്ന് നി്ല്‍ക്കുന്നവരെ നിയോഗിച്ചേക്കും. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ പാര്‍ട്ടി മാറ്റമാണ് ഇതിനെല്ലാം കാരണം. ബിജെപിയുടെ ക്രൈസ്തവ മോഹത്തെ തടുക്കാനാണ് ഇതെല്ലാം.

വിവിധ ക്രൈസ്തവസഭകളുടെ പങ്കാളിത്തവും തീരുമാനങ്ങളെടുക്കുന്ന ഘടകങ്ങളില്‍ ഈ വിഭാഗക്കാരുടെ സാന്നിധ്യവും കുറഞ്ഞുവരുകയാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കുപോലും പരിഗണിക്കാന്‍ കഴിയുന്ന കത്തോലിക്ക വിഭാഗക്കാരായ നേതാക്കന്മാര്‍ ഇപ്പോഴില്ലെന്ന തിരിച്ചറിവും ക്രൈസ്തവസഭയ്ക്കുണ്ട്. കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ സാമുദായിക ശക്തികളെ കൂടെനിര്‍ത്താന്‍ ശേഷിയും പിന്തുണയുമുള്ള നേതാക്കന്മാരില്ലെന്ന തിരിച്ചറിവാണ് പുതിയ നേതാക്കളെ വാര്‍ത്തെടുക്കാന്‍ സഭയെ പ്രേരിപ്പിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (14 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (3 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (4 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (4 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (5 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (5 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (5 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (6 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (6 hours ago)

Malayali Vartha Recommends