അഞ്ച് ദിവസം കൂടി കാത്തിരിക്കാനാണ് അമിത് ഷാ അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡെല്‍ഹി ഷെഹീന്‍ബാഗിലുള്ള യുവാവ് ആദ്യമായി എത്തിയ പ്രദേശത്ത് ഇത്തരത്തിലൊരു അക്രമം നടത്തുകയും അതുപോലെ രക്ഷപ്പെടുകയും ചെയ്തതിന് പിന്നില്‍ ഭീകര ശക്തികളുടെ ശക്തമായ പിന്‍തുണയുണ്ടെന്ന് തന്നെയാണ് കേന്ദ്രം വിലയിരുത്തുന്നത്

എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരെ പെട്രോളൊഴിച്ച് തീവച്ചതിനു പിന്നില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗൂഢാലോചനയും ഉണ്ടെന്ന സംശയം ബലപ്പെടുത്തി കൊണ്ട് എന്‍.ഐ.എ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്കി. അഞ്ച് ദിവസം കൂടി കാത്തിരിക്കാനാണ് അമിത് ഷാ അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഡെല്‍ഹി ഷെഹീന്‍ബാഗിലുള്ള യുവാവ് ആദ്യമായി എത്തിയ പ്രദേശത്ത് ഇത്തരത്തിലൊരു അക്രമം നടത്തുകയും അതുപോലെ രക്ഷപ്പെടുകയും ചെയ്തതിന് പിന്നില്‍ ഭീകര ശക്തികളുടെ ശക്തമായ പിന്‍തുണയുണ്ടെന്ന് തന്നെയാണ് കേന്ദ്രം വിലയിരുത്തുന്നത്. എന്‍ ഐ എ ഡി ഐജി നേരിട്ടെത്തിയാണ് പ്രതിയില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിയ്‌ക്കൊരുങ്ങുന്നത്.
പ്രതിയെ കൈയില്‍ കിട്ടി അന്‍പത് മണിക്കൂര്‍ കഴിഞ്ഞിട്ടും കേരള പോലീസിന് അക്രമത്തിന്റെ ഉദ്ദേശ്യം പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് കേന്ദ്ര അന്വേഷണ ഏജന്‍സികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കേരളത്തില്‍ ഒരിടത്ത് മാത്രമല്ല മറ്റ് പല സ്ഥലങ്ങളിലും ഇതു പോലെ അക്രമം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നു എന്നതാണ് കേന്ദ്രത്തെ അലട്ടുന്നത്. പ്രതിയായ ഷാറൂഖ് ഫെയ്‌സിയ്ക്ക് പാക് തീവ്രവാദ ബന്ധം ഉണ്ടെന്നു തന്നെയാണ് എന്‍.ഐ.എ ഉറപ്പിച്ചു പറയുന്നത്. എന്നാല്‍ കേരള പോലീസാകട്ടെ ഷാറൂഖിന്റെ ആക്രമണത്തിന് വലിയ പ്രാധാന്യം നല്കുന്നുണ്ടോയെന്ന കാര്യത്തിലും സംശയമാണ്.
കേരളത്തില്‍ മാത്രം ഒതുങ്ങുന്ന കേസല്ലെന്നും കേസ് അന്വഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പിക്കേണ്ടതാണെന്ന് എല്ലാ മേഖലകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. യുഎപിഎ ചുമത്താത്തതിനെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.യുഎപിഎ ചുമത്തിയാല്‍ കേസ് അന്വേഷണം സ്വാഭാവികമായും കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറേണ്ടി വരും. എന്നാല്‍ കേരള പോലീസിന്റെ അന്വേഷണ മികവ് കാണിക്കാനായി പിടിച്ചു വെച്ചിരിക്കുന്ന കേസില്‍ അന്വേഷണ പിഴവ് വന്നാലും അത് അപമാനമായി മാറുമെന്ന ചിന്തയും ഉയരുന്നുണ്ട്. കേസ് കേന്ദ്രത്തിന് വിട്ടു ന്‌ല്കാത്തതും, അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതുമാണ് കേന്ദ്രത്തിനെ അസ്വസ്ഥമാക്കുന്നത്. ഷെഹീന്‍ബാഗിലെ തീവ്രവാദ സംഘങ്ങളുമായി അടുപ്പമുള്ളവരുടെ വിവരങ്ങളെല്ലാം ശേഖരിച്ച് കാത്തിരിക്കുകയാണ് എന്‍.ഐ.എ. അന്വേഷണ തലവനായ എഡിജിപി കേന്ദ്ര ഏജന്‍സികള്‍ വിളിച്ചാല്‍ ഫോണെടുത്ത് പോലും മറുപടി പറയുന്നില്ലെന്ന പരാതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ എന്‍ ഐ എ ഡിജിപി അറിയിച്ചിട്ടുണ്ട്.
കേസ് അന്വേഷണ പുരോഗതി വീക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എയോടും എടിഎസിനോടും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഷഹീന്‍ബാഗിലെ ഷാറൂഖിന്റെ ബന്ധുക്കളുടെ മൊഴികളും 2021 മുതലുള്ള ഷാരൂഖിന്റെ ഫോണ്‍കോളുകളും ചാറ്റുകളും ഷഹീന്‍ബാഗില്‍ നിന്ന് ഷൊര്‍ണൂരിലേക്ക് എത്തിയതും അവിടത്തെ പെട്രോള്‍ പമ്പ് തെരഞ്ഞെടുത്തതുമെല്ലാം വലിയ ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് എന്‍.ഐ. കരുതുന്നു.
കേരളത്തില്‍ നിന്നുള്ള സംഘം ബന്ധുക്കളുമായി സംസാരിച്ചതില്‍ ഷാരൂഖ് സെയ്ഫിക്ക് മാനസികപ്രശ്നങ്ങള്‍ ഉള്ളതായി കാണുന്നില്ല. പൊതുവേ ബഹളക്കാരനായിരുന്ന ഇയാള്‍ രണ്ടുവര്‍ഷമായി ഒതുങ്ങിയ പ്രകൃതമായിരുന്നു. അധികം സംസാരമില്ല. എന്നാല്‍ പുറത്തെ കൂട്ടുകെട്ട് കൂടി. മത കാര്യങ്ങളില്‍ കൂടുതല്‍ നിഷ്ഠയായി. ഇതെല്ലാം ബാഹ്യ ശക്തികളുമായുള്ള ബന്ധത്തിന്റെ സൂചനയായി കാണുന്നു. ഇതുവരെ കിട്ടിയ തെളിവുകള്‍ ഭീകര ബന്ധത്തിലേക്ക് നയിക്കുന്നു എന്നാണ് എന്‍.ഐ.എ-എ.ടി.എസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലില്‍ തീവ്രവാദബന്ധം ബലപ്പെട്ടാല്‍ മാത്രമേ കേസ് പൊലീസ് എന്‍.ഐ.എക്ക് കൈമാറു എന്ന നിലപാടിലാണ് കേരള പോലീസ്.
ഷാരൂഖ് ഏപ്രില്‍ ഒന്നിന് ശനിയാഴ്ച ഉച്ചയ്ക്ക് 3.10ന് സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസിലാണ് ഷൊര്‍ണൂരിലെത്തിയത്. അവിടെ നിന്ന് ഓട്ടോയില്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള ഇന്ത്യന്‍ ഓയിലിന്റെ പമ്പില്‍ പോയാണ് പെട്രോള്‍ വാങ്ങിയത്. രണ്ട് കാനുകളിലായി നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങിയെന്നാണ് പമ്പ് ജീവനക്കാരുടെ മൊഴി. ഇയാള്‍ പെട്രോള്‍ വാങ്ങുന്നതിന്റെ കാമറ ദൃശ്യങ്ങള്‍ പമ്പില്‍ നിന്ന് കിട്ടി. അതേ ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് തിരികെ പോയി.ഇയ്യാള്‍ സഞ്ചരിച്ച ഓട്ടോ കണ്ടെത്തിയിട്ടില്ല. പെട്രോള്‍ വാങ്ങിയ ശേഷം ഒരു രാത്രിയും പകലും ഷാരൂഖ് എവിടെയായിരുന്നുവെന്നത് ദുരൂഹമാണ്. ഞായറാഴ്ച രാത്രി ഏഴിനുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ രണ്ട് കാന്‍ പെട്രോളുമായി കയറുന്ന ദൃശ്യങ്ങളും, ശേഖരിച്ചിട്ടുണ്ട്.
കേരളത്തില്‍ ആദ്യമായി വന്ന ഷാരൂഖിന് കൃത്യമായി ഷൊര്‍ണൂരില്‍ ഇറങ്ങാനും ഓട്ടോ വിളിച്ച് പമ്പില്‍ പോകാനുമെല്ലാം പ്രാദേശിക സഹായം കിട്ടിയെന്നാണ് അനുമാനം. കോഴിക്കോട്ട് ട്രെയിനില്‍ ആക്രമണം നടത്താനായിരുന്നെങ്കില്‍ ഷൊര്‍ണൂര്‍ വരെ പോകേണ്ടതില്ല. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം നിരവധി പമ്പുകളുണ്ട്. അവിടെ നിന്ന് പെട്രോള്‍ വാങ്ങി ട്രെയിനില്‍ കയറിയാല്‍ മതിയായിരുന്നു.
ഡി-വണ്‍ കോച്ച് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഡി-വണ്‍ കോച്ചിന് പിറകില്‍ എ.സി കംപാര്‍ട്ട്‌മെന്റാണ്. തീയിടുമ്പോള്‍ എളുപ്പം പടരാനുള്ള സാദ്ധ്യത നിറയെ കര്‍ട്ടനുകളും മറ്റുമുള്ള എ.സി കോച്ചിലാണ്. അത് സംഭവിക്കുക പാലത്തിനു മുകളില്‍ വച്ചാവും.അപകടത്തിന്റെ ആഴം വിവരണാതീതമാവും. ഷഹീന്‍ബാഗില്‍ നിന്ന് വന്ന മരപ്പണിക്കാരനായ യുവാവ് ഇത്രയും ചെയ്‌തെങ്കില്‍ പിന്നില്‍ വലിയ ശക്തികള്‍ ഉണ്ടാവാമെന്ന നിഗമനത്തിലേയ്ക്കാണ് അന്വേഷണം നീങ്ങുന്നത്.
https://www.facebook.com/Malayalivartha

























