പ്രാര്‍ത്ഥനകള്‍ വിഫലമായി.... പാണ്ടിക്കാട് ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു...

പ്രാര്‍ത്ഥനകള്‍ വിഫലമായി.... പാണ്ടിക്കാട് ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു... വണ്ടൂര്‍ നടുവത്ത് സ്വദേശി ചെറുമുണ്ടയില്‍ ചക്കിങ്ങതൊടി ജയദാസിന്റെ മകന്‍ അമര്‍ദാസ് (23) ആണ് മരിച്ചത്.
കഴിഞ്ഞ മൂന്നിന് പാണ്ടിക്കാട് നിലമ്പൂര്‍ റോഡില്‍ വെച്ചാണ് അപകടം നടന്നത്. അമര്‍ദാസും മാതൃസഹോദരപുത്രന്‍ അക്ഷയ് കുമാറുമൊത്ത് അങ്ങാടിപ്പുറം പൂരത്തില്‍ പങ്കെടുത്ത് ബൈക്കില്‍ തിരിച്ചു വരുന്നതിനിടയില്‍ എതിരെ വരികയായിരുന്ന ട്രാക്ടര്‍ ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് ഗുരുതര പരിക്കേറ്റ അമര്‍ദാസ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെ മരിച്ചു. കൂടെ ഉണ്ടായിരുന്ന അക്ഷയ കുമാര്‍ കാലിനു പരിക്കേറ്റ് ചികിത്സയിലാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
"
https://www.facebook.com/Malayalivartha

























