Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

സർക്കാരിനിട്ട് വീണ്ടും പണി കൊടുത്ത് ഗവർണർ...കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ വിവാദ ബില്ലുകൾ തടയും... പഞ്ചായത്ത് രാജ് ഭേദഗതി ബിൽ അടക്കം, എട്ട് ബില്ലുകളാണ് കഴിഞ്ഞമാസം നിയമസഭ പാസാക്കി അനുമതിക്ക് അയച്ചത്....

09 APRIL 2023 01:20 PM IST
മലയാളി വാര്‍ത്ത

സർക്കാരിനിട്ട് വീണ്ടും പണി കൊടുത്ത് ഗവർണർ .നിയമസഭ പാസാക്കിയെങ്കിലും ഒപ്പിടാതെ രാജ്ഭവനിൽ തടഞ്ഞുവച്ചിരിക്കുന്ന ആറ് ബില്ലുകൾക്ക് പുറമെ, കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ വിവാദ ബില്ലുകളും ഗവർണർ തടയും. പൊതുജനാരോഗ്യ ബിൽ,സ്വകാര്യവനം ബിൽ എന്നിവയിലാണ് തർക്കം.മുനിസിപ്പാലിറ്റി ഭേദഗതി ബിൽ, പഞ്ചായത്ത് രാജ് ഭേദഗതി ബിൽ അടക്കം എട്ട് ബില്ലുകളാണ് കഴിഞ്ഞമാസം നിയമസഭ പാസാക്കി അനുമതിക്ക് അയച്ചത്. പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം. പകർച്ചവ്യാധികൾ ബാധിക്കുന്നവർക്ക് രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർക്ക് നൽകിയെങ്കിലും ആയുർവേദ,ഹോമിയോ വിഭാഗങ്ങൾക്ക് ചികിത്സയ്ക്ക് പൂർണ സ്വാതന്ത്ര്യമില്ല. ചികിത്സാ പ്രോട്ടോക്കോൾ തീരുമാനിക്കാനുള്ള അധികാരം അലോപ്പതി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ്.

 

അലോപ്പതി മെഡിക്കൽ ഓഫീസർക്ക് മുൻ‌കൂർ അറിയിപ്പില്ലാതെ ആയുഷ് ചികിത്സാ കേന്ദ്രങ്ങളിൽ പരിശോധന നടത്തുവാനും രോഗികളെ മറ്റു സ്ഥലങ്ങളിലേക്ക് റഫർ ചെയ്യാനും അധികാരമുണ്ടാവും. ഈ ബിൽ കൂടുതൽ പരിശോധനയ്ക്കായി മാറ്റിവച്ചേക്കും.അമ്പത് സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശമുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് ഇളവ് നൽകി 1971ലെ സ്വകാര്യവനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും നിയമം ഭേദഗതി ചെയ്ത ബില്ലിലും വിശദ പരിശോധന വേണ്ടിവരുമെന്നാണ് ഗവർണറുടെ നിലപാട്.കർഷകർ സമർപ്പിക്കുന്ന കൈവശാവകാശ രേഖകൾ തെളിവായി കണക്കാക്കി ഭൂമിയുടെ ഉടമാവകാശം അനുവദിക്കാനാണ് ബില്ലിലെ നിർദ്ദേശം. കർഷകർക്ക് ഇളവ് നൽകുന്നതിലും തെളിവിന്റെ കാര്യത്തിലും നേരത്തേ വനംവകുപ്പ് എതിർപ്പുയർത്തിയിരുന്നു. വനഭൂമിയുടെ കാര്യത്തിലും പട്ടയം ആധികാരിക രേഖയാണെന്ന 2019ലെ സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് ഭേദഗതി കൊണ്ടുവന്നതെന്നാണ് ഗവർണർക്ക് ലഭിച്ച വിവരം. പട്ടയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സ്വകാര്യവനങ്ങളുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കുന്നതിൽ അപാകതയുണ്ടെന്നും 20000 ഹെക്ടർ നിബിഡ സ്വകാര്യ വനഭൂമി നഷ്ടപ്പെടുമെന്നും സ്വകാര്യ വനങ്ങൾ സംരക്ഷിക്കാനാണ് ഭേദഗതിയെന്നുമാണ് സർക്കാർ വാദം.

ഏഴു തവണ ഓർഡിനൻസിറക്കിയശേഷമാണ് ഭേദഗതി ബിൽ പാസാക്കിയത്.ഒപ്പിടാത്ത ബില്ലുകൾ

1. ഗവർണറെ നീക്കി അക്കാഡമിക് വിദ്ഗദ്ധരെ ചാൻസലറാക്കാനുള്ള ബിൽ

2. 2021നവംബറിൽ പാസാക്കിയ സർവകലാശാലാ നിയമഭേദഗതിക്കുള്ള 2ബില്ലുകൾ
3. വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കവർന്ന് 5അംഗ സെർച്ച് കമ്മിറ്റിക്കുള്ള ബിൽ
4. ലോകായുക്ത ഉത്തരവ് നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി
5. മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന ഭേദഗതി
അതെ സമയം ഗവർണർ ബംഗളൂരുവിലേക്ക്.ഇന്ന് വൈകിട്ട് ബംഗളൂരുവിലേക്ക് പോവുന്ന ഗവർണർ അവിടെയും കോഴിക്കോട്ടുമുള്ള പരിപാടികൾക്ക് ശേഷം 11ന് തിരിച്ചെത്തും. അടുത്തദിവസം ഉത്തരേന്ത്യയിലേക്ക് പോവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (14 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (3 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (4 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (4 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (5 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (5 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (5 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (6 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (6 hours ago)

Malayali Vartha Recommends