മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഫേസ്ബുക്കില്‍. കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ച മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരോട് വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ ചെല്ലണം എന്ന നിര്‍ദേശത്തെയാണ് പിണറായി വിജയന്‍ വിമര്‍ശിച്ചിരിക്കുന്നത്.
മോഡിക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും തന്റെ പോസ്റ്റില്‍ പിണറായി കുറ്റപ്പെടുത്തുന്നുണ്ട്. ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങാനും ഹെലികോപ്റ്ററില്‍ സഞ്ചരിച്ച് ബി.ജെ.പി സമ്മേളനത്തില്‍ പ്രസംഗിക്കാനും സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി കേരളത്തിലെ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് സമയം അനുവദിക്കാത്തതിനെ പിണറായി വിമര്‍ശിച്ചു.
ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനു നിരക്കുന്ന രീതിയിലാണ് കേന്ദ്രമായാലും പ്രധാനമന്ത്രിയായാലും പെരുമാറേണ്ടത്. മോഡിയുടെ അവഗണനയെ എതിര്‍ക്കാനുള്ള ആര്‍ജവംഉമ്മന്‍ ചാണ്ടിക്കുണ്ടാകാത്തത് കേന്ദ്രത്തോടും ബിജെപിയോടുമുള്ള ദാസ്യമനോഭാവം മൂലമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha