പത്തനംതിട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍

പത്തനംതിട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. കുമ്മണ്ണൂര്‍ പള്ളിപ്പടിഞ്ഞാറ്റേതില്‍ ജമാലുദ്ദീന്റെ ഭാര്യ മന്‍സൂറത്താണ് (58) ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റിലായത്.
ഇവരുടെ മകന്‍ ജഹാമിന്റെ ഭാര്യ ഷംന സലിം (29) ആണ് മരിച്ചത്. കഴിഞ്ഞ മാസം 24ന് വൈകുന്നേരം 6ന് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഷംന ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 26ന് രാവിലെയാണ് മരിച്ചത്.
യുവതിയുടെ പിതാവ് സലിംകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഷംനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് മാനസിക പീഡനത്തിന് വിധേയയായതായി തെളിഞ്ഞതെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha























