ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി ശരിവെച്ചു.... മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണം, ഡോളര്‍ കടത്ത് ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി... എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണം, ഡോളര്‍ കടത്ത് ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ കോടതിയാണ് ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി ശരിവെച്ചു. അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും വ്യക്തമാക്കി കോടതി.
അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് കാണിക്കാന്‍ തെളിവുകളൊന്നും ഹര്‍ജിക്കാരന്‍ ഹാജരാക്കിയില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളായ കസ്റ്റംസിന്റെയും ഇഡിയുടെയും അന്വേഷണം ശരിയായ ദിശയിലാണ്. നിങ്ങള്‍ എത്ര ഉന്നതന്‍ ആയാലും നിയമം അതിനും മുകളിലാണെന്നും കോടതി ഹര്‍ജിക്കാരനെ ഓര്‍മ്മിപ്പിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























