ആഭ്യന്തര മന്ത്രാലയം അഞ്ച് ദിവസം കേരള പോലീസിന് അന്വേഷിക്കാന്‍ അവസരം നല്കിയിരുന്നു. നാളെ അഞ്ച് ദിവസം പൂര്‍ത്തിയാവുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിയ്‌ക്കെതിരെ യുഎപിഎ ചുമത്തി അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ നേരിട്ടേറ്റെടക്കുമെന്ന വിവരമാണ് പുറത്തു വരുന്നത്

രാജ്യാന്തര ബന്ധങ്ങളുള്ള എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ പ്രതിയുടെ മൊഴിയെ മാത്രം ആശ്രയിച്ച് അന്വേഷണം നടത്തി കൊണ്ടിരിക്കുന്ന കേരള പോലീസിന് ഇതു വരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കേരളമെന്ന ഇട്ടാവട്ടത്തിനുള്ളില്‍ നിന്നു കൊണ്ട് പൂര്‍ത്തീകരിക്കാവുന്ന അന്വേഷണമല്ലെന്നറിഞ്ഞിട്ടും കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാത്തതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഷാറൂഖിനെ രക്ഷിക്കാന്‍ കേരളാ പോലീസ് ശ്രമിക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. രാജ്യാന്തര ബന്ധം തള്ളിക്കളയാനാവത്തതിനാല്‍ റോയുമ രംഗത്തിറങ്ങിയിരിക്കുകയാണ്.
എലത്തൂര്‍ ട്രെയിന്‍ തീവയ്പുമായി ബന്ധപ്പെട്ടു സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന വിലയിരുത്തലില്‍ കേന്ദ്ര ഏജന്‍സികളുടെ സമാന്തര അന്വേഷണവും പുരോഗമിക്കുകയാണ്. റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരാണു പ്രതിയെ സഹായിച്ചവരെക്കുറിച്ചുള്ള സമാന്തര അന്വേഷണം ഊര്‍ജിതമാക്കിയത്. എലത്തൂരിലെ തീവയ്പിനു ശേഷം കണ്ണൂര്‍ വരെയുള്ള യാത്രയില്‍ പ്രതി ഷാറുഖ് സെയ്ഫിയെ സഹായിച്ചവരെക്കുറിച്ചുള്ള വിവരം തേടി റോ സംഘം കഴിഞ്ഞ ദിവസം എലത്തൂരിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു.
ഒരാഴ്ചയായി കോഴിക്കോട്ട് ക്യാംപ് ചെയ്യുന്ന റോ, ഐബി ഉദ്യോഗസ്ഥരെ ഓരോ ദിവസത്തെയും ചോദ്യം ചെയ്യല്‍ വിവരങ്ങള്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിക്കുന്നുണ്ട്. എന്നാല്‍, ചോദ്യം ചെയ്യലില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. പ്രതിയുടെ മൊഴി മാത്രം ആശ്രയിക്കാതെ മറ്റു സാധ്യതകളും തേടിയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) നേരത്തേ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം അഞ്ച് ദിവസം കേരള പോലീസിന് അന്വേഷിക്കാന്‍ അവസരം നല്കിയിരുന്നു. നാളെ അഞ്ച് ദിവസം പൂര്‍ത്തിയാവുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിയ്‌ക്കെതിരെ യുഎപിഎ ചുമത്തി അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ നേരിട്ടേറ്റെടക്കുമെന്ന വിവരമാണ് പുറത്തു വരുന്നത്.
ഏപ്രില്‍ 2ന് രാത്രി ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഡി1 കോച്ചില്‍ യാത്രക്കാര്‍ക്കു നേരെ പെട്രോളൊഴിച്ചു തീ കൊളുത്തിയ ശേഷം അതേ ട്രെയിനില്‍ കണ്ണൂര്‍ വരെ യാത്ര ചെയ്‌തെന്നാണു പ്രതിയുടെ മൊഴി. ഈ യാത്രയില്‍ ട്രെയിനിന് അകത്തും പുറത്തും പ്രതിയെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്നാണ് അന്വേഷണം. ട്രെയിനില്‍ തന്നെയാണോ പ്രതി കണ്ണൂരില്‍ എത്തിയതെന്നും പരിശോധിക്കുന്നു. ട്രെയിനില്‍ ആക്രമണം നടന്ന് അരമണിക്കൂറിനുള്ളില്‍ എലത്തൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഇന്ധന സംഭരണ ശാലയോടു ചേര്‍ന്ന ഇടവഴിയില്‍ നിന്നു 2 പേര്‍ സ്‌കൂട്ടറില്‍ അതിവേഗത്തില്‍ പുറത്തേക്കു പോയെന്ന വിവരത്തെ തുടര്‍ന്നാണു കഴിഞ്ഞ ദിവസം റോ ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ പരിശോധന നടത്തിയത്. ഷൊര്‍ണൂര്‍ മേഖലയില്‍ പ്രതിക്കു സഹായം ലഭിച്ചോയെന്നും പരിശോധിക്കുന്നു. ഈ മേഖലയിലെ ചില നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വിവരങ്ങളും കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതാണ് അന്വേഷണത്തിനു വെല്ലുവിളിയെന്നു പൊലീസ് പറയുന്നു. ഇന്നലെ എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. പ്രതിയെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിനു കൊണ്ടുപോകാന്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് എസ്‌കോര്‍ട്ട് വാഹനങ്ങള്‍ ഇന്നലെ മാലൂര്‍കുന്ന് എആര്‍ ക്യാംപില്‍ എത്തിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പ്രതിയില്‍ നിന്നു ലഭിച്ചശേഷം തെളിവെടുപ്പു നടത്തിയാല്‍ മതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നതോടെ ഇന്നലെ തെളിവെടുപ്പു നടത്താനുള്ള തീരുമാനം മാറ്റി.
എലത്തൂരില്‍ ട്രെയിനിനുള്ളില്‍ തീയിട്ട സംഭവത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നു തന്നെയാണ് റോ വിലയിരുത്തുന്നത് . പ്രതി ഷാറുഖ് സെയ്ഫി ഡല്‍ഹിയില്‍ നിന്നു കോഴിക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത് എന്നാല്‍, കോഴിക്കോട്ട് ഇറങ്ങാതെ ഷാറുഖ് ഷൊര്‍ണൂരില്‍ ഇറങ്ങി. പിടിയിലായാലും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണു നിഗമനം.
ഷൊര്‍ണൂരില്‍ നിന്നു പ്രതിക്കു സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ഷൊര്‍ണൂരിലേക്കുള്ള യാത്ര മറച്ചുവയ്ക്കാന്‍ തുടക്കത്തില്‍ തന്നെ ഉണ്ടായ ശ്രമം ഈ സംശയം ബലപ്പെടുത്തുന്നു. കോഴിക്കോട്ടു തന്നെ ആക്രമണം നടത്തണമെന്നുള്ള കൃത്യമായ ലക്ഷ്യത്തോടെയാണു പ്രതി ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ടതെന്നും ടിക്കറ്റിന്റെ വിവരങ്ങള്‍ ലഭിച്ചതോടെ അന്വേഷണ സംഘം വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha
























